My grandmother always used to say Mammooty is her favourite actor. But then in her last days she always preferred Mohanlal movies in theatre. Her Last movie in theatre before she passed away was Pulimurugan :) (as per her request)
I feel sleeper cell phenomenon is a thing that happens subconsciously...As the saying goes - "Every Malayali is a Mohanlal fan at heart...even if they don't realise"
Last edited by The Introvert; 04-27-2025 at 04:03 AM.
Sponsored Links ::::::::::::::::::::Remove adverts | |
Padam kandu Ishtappettu. 4/5
Annan one of the best in last 10 years or so. Wish there were 2/3 more elevations scenes. He was in fire mode in such scenes. Just loved it posters il oke sobhana lal kandaopo entho pole thoniyirunnu but padathil vannapo perfect anu I was mistaken first half oke portions oke lovable.
Padam kazhinjapo ake oru ishtakedu thoniyath script anu onu alojikimbo kandathoke thanne but Tharun didnt give time to think of it.. pinne oru fresh villainum koode ayapoo it created a different mood all over brilliant making perfect mix of emotion and actor L10 L2 il raju 5 helicopter il vannu kathichitum kittatha oru high anu eniku aaa police station jump il kitiyath. Tarun is a true fanboy
മലയാളത്തിലെ മറ്റൊരു നടനും അവകാശപ്പെടാൻ പറ്റാത്ത കാര്യം ഇങ്ങേരും മലയാളികളും തമ്മിൽ ഉള്ള ഇമോഷണൽ കണക്ഷൻ ♥️ അതിപ്പോ സ്നേഹം കാണിക്കുമ്പോൾ ആയാലും വിമർശനം ആയാലും ✨
ഒരു പക്ഷെ ലോകസിനിമയിൽ ഒരു നടനേം ജനങ്ങൾ ഇത്ര ഹൃദയത്തില് കൊണ്ട് നടന്നിട്ടില്ല....
ലാലേട്ടൻ ഒരു മുണ്ട് ഉടുത്ത് സാധാരണ മനുഷ്യൻ ആയി വന്നാൽ കൊച്ചു കുട്ടി മുതൽ അമ്മൂമ്മമാർ വരെ തിയറ്ററിൽ വരും.അതാണ് ലാലേട്ടൻ...
ലാലേട്ടാ അത്ര മേൽ ആഴത്തിൽ നിങ്ങള് മലയാളി മനസ്സിൽ ഉണ്ട്... നിങ്ങൾ ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും ..നിങ്ങൽ മാസ്സ് കാണിക്കുമ്പോൾ അർപ്പ് വിളിക്കാനും... നിങ്ങള് കരയുമ്പോൾ കൂടെ കരയാനും ..
വിസ്മയം എന്ന് തന്നെ അടി വര ഇട്ടു വിളിക്കാം ലാലേട്ടാ നിങ്ങളെ.♥️
തരുൺ മൂർത്തി നന്ദി ഉണ്ട് ♥️
ഒരേ ഒരു മോഹൻലാൽ 🐐
തുടരും.....♥️കൂടെ ഞങ്ങളും ♥️
#L #Love #Lalettan #LUCIFER
"When the elephants walk, the forest walks with them". ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധ രാമൻ്റെ വാക്കുകൾ ടാഗ് ലൈനായി തെളിഞ്ഞാണ് 'തുടരും' ആരംഭിക്കുന്നത്. മോഹൻലാൽ നടന്നാൽ മലയാള സിനിമയും ഒപ്പം നടക്കുമെന്ന് പറഞ്ഞതും കാണിച്ചതും കാലമാണ്. കൂട്ടം തെറ്റിപ്പോയ ആ ഒറ്റക്കൊമ്പൻ തിരികെ കാട് കയറുകയാണെന്ന് പഞ്ച് ലൈനായി കുറിക്കാമെങ്കിലും 'തുടരും' ഒരു തിരിച്ചു വരവല്ല മറുപടിയാണ്; തുടരുന്ന മറുപടി.
കുഴപ്പം മോഹൻലാലിനല്ല, കൂടെ കൂടുന്ന കഥകൾക്കാണെന്ന് ഉറപ്പുള്ളതിനാൽ 'അഭിനയം മറന്ന മോഹൻലാൽ' എന്ന പരിഹാസത്തെ ചിരിച്ച് തള്ളി 'അയാൾക്ക് ചെയ്യാനുള്ളതൊന്നും അതിലില്ലടോ' എന്ന് തിരുത്തിയിട്ടേ ഉള്ളൂ. ഒരേ സമയം ഏറ്റവും നല്ല നടനും ഏറ്റവും വില കൂടിയ താരവുമെന്ന അസാധ്യതയെ പൂവിറുക്കുന്ന ലാഘവത്തിൽ അയാൾ സാധ്യമാക്കിയ കഴിഞ്ഞ 5 പതിറ്റാണ്ടുകളുണ്ട് മലയാള സിനിമയിൽ. അയാളിലെ പ്രതിഭയെ അളക്കാൻ കൊണ്ട് നടന്ന ആ സ്കെയിലിനെ സ്ക്രീനിൽ നിന്ന് ഇറങ്ങി വന്ന് ഒടിച്ചിട്ട മറ്റൊരു വെള്ളിയാഴ്ച മാത്രമാണ് ഇന്നലെ കടന്നു പോയത്. സംശയാലുക്കൾ ഇനിയും ശേഷിക്കുമെങ്കിൽ ആ കാട്ടിലേക്ക് കാത് കൂർപ്പിച്ച് പിടിക്കുക; ചിന്നം വിളികൾ ഇനിയുമുണ്ടാകും.
മലയാളിയുടെ നൊസ്റ്റാൾജിയ പെട്ടിയിലെ മയിൽപ്പീലി തുണ്ടുകളായ മോഹൻലാൽ - ശോഭന ജോഡി പകിട്ട് ചോരാതെ മുന്നിൽ തെളിഞ്ഞപ്പോൾ ഓർത്തത് മുടിയേറ്റിനിടെ മായയെയും ഉണ്ണികൃഷ്ണനെയും നോക്കി പുഞ്ചിരി ചേച്ചി പറഞ്ഞതാണ്; 'ഉണ്ണിക്കുഞ്ഞിൻ്റെ കൂടെ ഇപ്പോഴും ആ കൊച്ചിന് നല്ല ചേർച്ചയാണ്'.
കുഞ്ഞു വീട്ടിലെ കളി ചിരികളിൽ തുടങ്ങി സിനിമ അതിൻ്റെ ഓരോ ഗിയറുകളായി മാറ്റിയിട്ടുമ്പോൾ അതിനൊപ്പം ഇരമ്പിക്കയറി പോകുന്ന വാഹനമാകുന്നു കൊട്ടകയിലെ ആൾക്കൂട്ടം. ചുരം കയറിയത് ചെന്നെത്തുന്നത് ആസ്വാദനത്തിൻ്റെ പൂർണ തൃപ്തിയേകുന്നൊരു കാട്ടിലാണ്; അവിടെ കലിയടങ്ങാത്തൊരു കാട്ടു കൊമ്പനും. തിരിച്ചിറങ്ങുമ്പോള്* സന്തോഷത്തിൻ്റെ ഒരു കാട് ഉള്ളില്* തണുപ്പായി വളര്*ന്നു തുടങ്ങുന്നത് ഞാനറിഞ്ഞു. അപ്പോള്* എന്തിനെന്നറിയാതെ ഒരു കരച്ചില്* ഉള്ളില്* വന്നു മുട്ടിനിന്നു. ആ കലങ്ങിയ കണ്ണിൽ അവ്യക്*തമായി ഞാനും കണ്ടു ‘മോഹൻലാൽ തുടരും’ എന്ന സിനിമയുടെ അവസാന ഫ്രെയിമിലെ വാചകം.
സർവ്വ ജനറേഷനുകളെയും അഭിമാനത്തോടെ തിയറ്ററുകളിലേക്ക് ക്ഷണിക്കുന്നു; മലയാളത്തിൻ്റെ മോഹൻലാലിനെ കാണാൻ.
#Mohanlal #Thudarum
#L #Love #Lalettan #LUCIFER
തുടരും ഒന്നാം ദിവസം തന്നെ കാണാൻ പല കാരണങ്ങളുണ്ടായിരുന്നു. സംവിധായകൻ തരുൺ മൂർത്തി അടുത്ത സുഹൃത്താണ്. തരുണിന്റെ സിനിമകൾ കണ്ടിഷ്ടപ്പെട്ട് സംസാരിച്ചുതുടങ്ങിയപ്പോൾ പിന്നീട് ബന്ധം വളരെ ദൃഡമായി.പ്രൊഡ്യൂസർ രഞ്ജിത് ചേട്ടന്റെ കുടുംബമായി,പിതാവുമായി എത്രയോ വർഷത്തെ ബന്ധം എന്റെ അച്ഛനും കുടുംബത്തിനുണ്ടായിരുന്നു,ഇപ്പോൾ എനിക്കുമുണ്ട്. പിന്നെ രഞ്ജിത് ചേട്ടനെയും ചിപ്പി ചേച്ചിയെയും ആഴ്ചയിലൊരിക്കൽ തിരുവനന്തപുരം നഗരത്തിലെ ഏതെങ്കിലും വിവാഹചടങ്ങിൽ സ്*ഥിരമായി കാണും. അതുപോലെ മണിയൻപിള്ള രാജു ചേട്ടനും ബിനു പപ്പനും ശബ്ദസംവിധായകൻ വിഷ്ണു ഗോവിന്ദ് തുടങ്ങിയവർ എന്റെ സൗഹൃദ വലയത്തിലെ കണ്ണികളാണ്..
ഒറ്റവാക്കിൽ പറഞ്ഞാൽ ചിത്രം ഗംഭീരം.എന്നെ പോലത്തെ 80s കിഡ്*സിന് ലാലേട്ടൻ ഒരു ശീലമാണ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തമ്പാനൂർ ശ്രീകുമാർ തിയേറ്ററിൽ ഇടികൊണ്ട് ഒരു പരുവമാകും എന്ന് അറിയാമെങ്കിലും ലാലേട്ടന്റെ പടത്തിനു ആദ്യമേ എത്തും .സിനിമ കണ്ടിറങ്ങുമ്പോൾ ഞെങ്ങി ഞെരുങ്ങി തീയേറ്ററിൽ നിന്ന് റോഡിലേക്ക് ഒഴുകുന്ന ജനപ്രവാഹത്തലെ ഒരു കണ്ണിയാകുമ്പോൾ എന്തെന്നില്ലാത്ത ഒരു അഭിമാനം തോന്നാറുണ്ട്. വർഷങ്ങൾക്കപ്പുറം ഇന്നലെ അത്തരമൊരു നിർവൃതി തോന്നി. pure mohanlal magic ❤️❤️❤️
അതുപോലെതന്നെ എണ്ണപ്പെട്ട പരസ്യസംവിധായാകരിൽ ഒരാളായ പ്രകാശ് വർമ്മയുടെ അഭിനയവും ബോഡിലാംഗ്വേജും മാസ്മരികമാണ് - The Shiningലെ ജാക്ക് നിക്കോൽസൺനെ അനുസ്മരിപ്പിക്കുന്ന രംഗം ഒന്നുമതി അദ്ദേഹത്തിന്റെ അഭിനയ മികവ് അടയാളപ്പെടുത്താൻ.
കൂടുതൽ spoiler പറയുന്നില്ല, സിനിമയിലെ എല്ലാ മേഖലകളിലും കഠിനാധ്വാനത്തിന്റെ ഒരു കൈയൊപ്പ് കാണാം. KR സുനിലിന്റെയും തരുൺ മൂർത്തിയുടെയും എഴുത്തും വളരെ കൃത്യമാണ്. അതുപോലെ ഈ ചിത്രത്തിന്റെ പശ്ചാത്തലം മലയോരമേഖലയിയാണ്. പ്രകൃതിയുടെ താളവും കഥാപാത്രങ്ങളുടെ വികാരവിക്ഷോഭങ്ങളും വിഷ്ണുഗോവിന്തിന്റെ ശബ്ദസംവിധാനത്തിൽ ഗംഭീരമായി പ്രകടമായിട്ടുണ്ട്
അവസാനമായി സ്*ക്രീനിൽ കാണിക്കുന്നത് പോലെ തുടരുന്നത് മോഹൻലാൽ എന്ന വ്യക്തി മാത്രമല്ല. വർഷങ്ങളായി അദ്ദേഹത്തിന്റെ ചിത്രം കാണാൻ എന്തു ബുദ്ധിമുട്ട് സഹിച്ചും തിയേറ്ററിലേക്ക് തീർത്ഥാടനം നടത്തുന്ന സാധാരണ പ്രേക്ഷകനും വർഷങ്ങളായി തുടരുകയാണ്, ഇനിയും തുടരുക തന്നെ ചെയ്യും 🥰
Sabari
ഇന്നാണ് പടം കാണുന്നത്, ഇന്നലെ 11:59pm ആണ് ഷോ ബുക്ക് ചെയിതപോൾ കാണിച്ചത് എങ്കിലും തുടങ്ങിയപ്പോൾ 12:35am ആയി. FDFS കാണണം എന്നുണ്ടായിരുന്നു സത്യം പറഞ്ഞാല് പേടി ആയിരുന്നു, കൂടുതൽ പ്രതീഷിക്കുമ്പോൾ ഒന്നും കിട്ടാറുമില്ല ദുരന്തം ആകാറുമുണ്ട്, സാഗർ എലിയാസ് ജാക്കി, കാസനോവ, ഒടിയൻ, ലാസ്റ്റ് എമ്പുരാൻ. FDFS കണ്ട് തരിച്ച ഇഷ്ടപോലെ പടങ്ങളും ഉണ്ട് ചോട്ടാമുംബൈ, ഹെല്ലോ, മാടമ്പി, പുലിമുരുകൻ, അങ്ങനെ കുറെ.
പൊന്നോ കിടു എന്ന് പറഞ്ഞാ കിക്കിടു പടം. എത്ര കാലമായി ലാലേട്ടൻ്റെ ഒരു കിടിലം പടത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട്. പുള്ളി ഞെട്ടിച്ചു എന്തു രസമായിട്ടാണ് ചെയ്യിത്തേക്കുന്നത്. എല്ലാം തികഞ്ഞ ഒരു ഫാമിലി പടം. കൂടെ ചിരിക്കാനും കരയാനും തോന്നിപ്പിക്കുന്ന ഒരു ലാലേട്ടൻ character. വില്ലൻ, ബിജു പപ്പൻ, ശോഭന, ചെറുതും വലുതും ആയി അഭിനയിച്ചവർ എല്ലാം നന്നായി. Dop, lighting, music, technical സൈഡ് എല്ലാം നന്നായി. എങ്ങനെ ലാലേട്ടനെ പ്രസൻ്റ് ചെയ്യണം എന്ന് അറിയാവുന്ന ഒരു ഡയറക്ടർ. തരുൺ മൂര്ത്തി പൊളിച്ചു. മണി അടിക്കുന്നവർക്ക് ഡേറ്റ് കൊടുത്തു അവരതാങ്ങൾ പടച്ചു വിടാതെ, ഇതേ പോലെ ലാലേട്ടനെ തിരിച്ചു അറിഞ്ഞു പണിയെടുക്കാൻ അറിയാവുന്ന പുതിയ നല്ല ഡയറക്ടർ കൂടെ പടം ചെയ്യണം.
താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ...
ഏറ്റ തോൽവി കണ്ട് നോക്കി നിന്ന മൂകരെ..പെട്ട മാനഹാനി ആസ്വദിച്ച നീചരെ..
തീർന്നു പോകുമെന്ന് മുൻ വിധിച്ച കൂട്ടരേ...
ശക്തി ഉള്ളവന്റെ കുട പിടിക്കും അൽപ്പരെ…..
കണ്ണുനീരിൻ ഉപ്പ് കറിയിലിട്ട സ്വാർത്ഥരെ…..
മങ്ങി മാഞ്ഞു ഭൂതകാലം….
ഇന്നിവന്റെ ഊഴം….
കൺ തുറന്ന് കൺ നിറച്ച് കാണുക!!!!!!
Mollywood ❌ Mohanlalwood ✅
മലയാളത്തിന്റെ മോഹൻലാൽ 'തുടരും'
Mohanlal Tharun Moorthy KR Sunil
#mohanlal #lalettan
![]()
#L #Love #Lalettan #LUCIFER
434k tickets in 24hrs...
![]()
#L #Love #Lalettan #LUCIFER