അങ്ങനെ നാല് വട്ടം തുടരും കണ്ടു...എന്നിലെ ലാലേട്ടൻ ഫാനിനെ മുഴുവനായി തൃപ്തിപ്പെടുത്തിയ ഒരു സിനിമ വന്നിട്ട് കുറെ കാലമായി...ദൃശ്യം പുലിമുരുകൻ, ലൂസിഫർ ഇതൊന്നും എനിക്ക് ഒരു ഫാൻ എന്ന നിലയിൽ 100% സാറ്റിസ്ഫാക്ഷൻ തന്ന സിനിമകളല്ല ...എന്തൊക്കെയോ എവിടെയൊക്കെയോ മിസ്സിംഗ് ആയിരുന്നു ....
പുലിമുരുകനിൽ ലാലേട്ടൻ, ഡാഡി ഗിരിജയുടെ ഓഫീസിൽ പോയി വിനു മോഹനെ കാണുന്ന ഒരു സീനുണ്ട് ...വലിയ നിലയിൽ എത്തിയ അനിയനെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പെട്ടെന്ന് ഇറങ്ങി പോകുന്നുണ്ട്... വളരെ കുറച്ചു നേരം മാത്രമേ അതുള്ളൂ.... ഞാൻ ഇഷ്ട്ടപ്പെടുന്ന ലാലേട്ടൻ moments ആണത് ...ഏയ് ഓട്ടോ പോലുള്ള സിനിമകളിൽ കാണുന്ന നിഷ്കളങ്കമായ ലാലേട്ടന്റെ trademark ചിരി കണ്ടാൽ പോലും കണ്ണ് നിറയുന്ന ഒരാളാണ് ഞാൻ ...
ആ എനിക്ക്, തുടരും സിനിമയിലെ ടൈറ്റിൽ സോങിലെ ലാലേട്ടന്റെ പഴയകാല ഫോട്ടോസ് മാത്രം മതി ടിക്കറ്റിന്റെ പൈസ മുതലാവാൻ.. ബാക്കി എല്ലാം ബോണസ് ആണ് ....
Thank You Tharun Moorthy....കൂടുതൽ ഒന്നും പറയാനില്ല....