
Originally Posted by
USTHAAD
ആദ്യം തിരക്കഥയിൽ മദ്രാസിൽ ഉള്ളൊരു പഴയ Taxi driver എന്നായിരുന്നു, ലാലേട്ടൻ ആണ് അയാളെ പഴയൊരു Stunt man ആക്കാൻ suggest ചെയ്തത്, അങ്ങനെ വരുമ്പോൾ കഥയിലെ ആക്ഷൻ സീനുകൾ എല്ലാം convincing ആവുകയും ചെയ്യും.
അടി പൊട്ടുന്നതിന് മുൻപുള്ള "മുരുകാ" സാധനവും ലാലേട്ടൻ പറഞ്ഞ suggestion ആയിരുന്നു, പഴയ എല്ലാ fighters ഉം ആക്ഷൻ ചെയ്യുന്നതിന് മുൻപ് അങ്ങനെയാണ് തുടങ്ങുന്നത്.
- Renjith (Thudarum Producer)
ഏകദേശം 12 വർഷം ലാലേട്ടൻ hold ചെയ്തിട്ടുള്ള script ആണ് K R സുനിലിന്റെ തുടരും, സ്പിരിറ്റിന്റെ സെറ്റിൽ വെച്ചാണ് ലാലേട്ടൻ, ആന്റണി ഈ കഥ കേൾക്കുന്നത്.
അന്ന് മോഹൻലാൽ രഞ്ജിത്തിന് നൽകിയ വാക്കാണ്, എത്ര കാലം എടുത്താലും നമ്മൾ ഈ സിനിമ ചെയ്യും എന്നത്.
ആറോളം സംവിധായകർ ഈ സിനിമ എടുക്കാൻ മാറി മാറി വന്നു, നടന്നില്ല.
അവസാനം തരുൺ മൂർത്തി വന്നു, പിന്നീട് അവിടന്ന് "തുടരും" മലയാള സിനിമയുടെ ചരിത്രമായി❤️
#Mohanlal #TharunMoorthy #Renjith #KRSunil