
Originally Posted by
Jack Dna
ഈ സിനിമ രണ്ടു തവണ കണ്ടു. ഇത് ഇൻഡസ്ടറി ഹിറ്റ് , കളക്ഷൻ എന്നിവയിൽ ആളുകൾ തർക്കിക്കട്ടെ. പക്ഷെ ഒരു ഫാൻ ബോയ് എന്ന നിലയിൽ ലാൽ എന്നെ കരയിപ്പിച്ചു കളഞ്ഞു. കഥ എനിക്ക് മികച്ചത് എന്ന് തോന്നിയിട്ടില്ല. പക്ഷെ ഉള്ള കഥയിൽ ഇങ്ങേർ അഭിനയിച്ച രീതി , ഹമ്മേ.... തന്മാത്ര , ഭ്രമരം, പ്രണയം ഇതിൽ ഒക്കെ ആണ് പീക് പെർഫോമൻസ് ഞാൻ കണ്ടിട്ടുള്ളത് . അതിനു ശേഷം ... മോനെ സിനിമ എന്നാൽ ബിസിനസ് അല്ലെ എന്ന ലൈൻ ഇൽ കൊറേ പടം ചെയ്തപ്പോളും ഒരു വിശ്വാസം ഉണ്ടായിരുന്നു ഇങ്ങേർ തിരിച്ചു വരും എന്ന്. പക്ഷെ ഇവിടെ ക്രെഡിറ്റ് കൊടുക്കേണ്ടത് തരുൺ മൂർത്തിക്കാണു ഇമ്മാതിരി പെർഫോമൻസ് ഡെലിവേര് ചെയ്യാൻ ലാൽ നെ എഫേർട് ഇടാൻ പ്രേരിപ്പിച്ച ഒരു ക്യാറ്റലിസ്റ് ആണ് തരുൺ .
ടൈറ്റിൽ കാർഡിലെ പാട്ടു പോലും എന്നെ വല്ലാതെ ഒരു അവസ്ഥയിൽ കൊണ്ട് പോയി . അമ്മാതിരി ഇമ്പാക്ട് . ഇതാണ് ലാൽ എന്ന ഒറ്റയാൻ . സോഷ്യൽ ഓഡിറ്റ് നടന്നിട്ടുള്ള ഒരു നടൻ ഇന്ത്യയിൽ ഇനി വേറെ ഇല്ല , വരുന്നവനും പോകുന്നവനും ഒക്കെ ലാൽ നെ പറഞ്ഞപ്പോൾ ആരാധകർ ആയ നമ്മൾ ഒക്കെ ഒരു പരിധി വരെ സഹിച്ചു നിന്ന് . പക്ഷെ ഈ ലോകം അത് ഇങ്ങനെ ആണ് എന്ന് മനസിലാക്കി മുന്നോട്ടു പോകുമ്പോൾ ആണ് ആ മനുഷ്യന്റെ മഹത്വവും മനസിലാക്കുന്നത് . ഒരു പ്രെശ്നം വന്നാൽ ഉടനെ ലാൽ എന്ത് പറയും എന്ന് നോക്കി ഇരുന്ന ഓൺലൈൻ മീഡിയ teamsum ഇന്നലെ ജനിച്ച പിള്ളേരും ഇങ്ങനെ സോഷ്യൽ ഓഡിറ്റിന് വിധേയം ആക്കിയപ്പോൾ ചിരി മായാതെ നെഞ്ചും വിരിച്ച പത്രക്കാരെ നേരിട്ട ചരിത്രം മാത്രേ ഉള് .... ആ കണക്കു നോക്കുവാണേൽ ഇങ്ങേർ ഒരു ഒറ്റയാൻ തന്നെ അല്ലെ ?
ശെരി ഇനി ഒരു പടം ഇറക്കി ഇങ്ങേരുടെ റെക്കാർഡ് തകർക്കാൻ ആർക്കേലും പറ്റിയിട്ടുണ്ടോ ? ഇനി പറ്റുമോ ? ഇമ്മാതിരി ക്രെസ് ഉള്ള ഒരു നടൻ വേറെ ഉണ്ടോ ? ഇപ്പോളത്തെ ഉണ്ടായ പിള്ളേർ അല്ല അവന്റെയൊക്കെ parents ഇങ്ങേരുടെ ഫാൻ ആണ് . ഇങ്ങേർ അവരുടെ ഇടയിൽ ഉണ്ട് , നെഞ്ചിൽ ഉണ്ട് . അത് കൊണ്ട് സിദ്ദിഖ് പറഞ്ഞ പോലെ ഒറ്റ ലാൽ പടം പോസിറ്റീവ് വന്നാൽ മതി ബാക്കി എല്ലാം അണയും .
ബോട്ടോക്സ് , താടി , വണ്ണം , ഫ്ലോപ്സ് ഇതൊക്കെ ഇത്രേം ഇക്ക ഫാൻസും ഇങ്ങേരുടെ എതിർ രാഷ്ട്രീയ ചേരിയിൽ ഉള്ള teams എന്തൊക്കെ ഹരാസ് ചെയ്തു , എന്നിട്ടു കുലുങ്ങിയോ ? ബാക്കി നടന്മാർ ഇപ്പൊ പുൽവാമ അറ്റാക്ക് നടന്നപ്പോൾ ഇടാൻ പോലും മടിച്ച പോസ്റ്റ് ഇട്ടതു ഇങ്ങേർ മാത്രം ആണ് അതിനു ശേഷം ആണ് ബാക്കി ഉള്ള ആളുകൾ ഇട്ടതു , . ഇതൊക്കെ ലാൽ ലാൽ ആയി നിൽക്കുന്നത് കൊണ്ട് മാത്രം പറ്റുന്നതാണ് .
നിങ്ങൾ എനിക്ക് നേരെ കല്ലെറിയു , ഞാൻ നിങ്ങളോടു ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്ന ആറ്റിട്യൂട് ഇന്നാട്ടിലെ ആർക്ക് ഉണ്ട് ? ലാൽ നിങ്ങൾ ഒരു ഒറ്റയാൻ ആണ് , നിങ്ങളെ പോലെ വേറെ ആരും ഇല്ല. ഉണ്ടാകുകയും ഇല്ല. നിങ്ങൾ ചിലർക്ക് ലാൽ , മോഹൻലാൽ , ബോട്ടോക്സ് കിംഗ് , തവള എന്നൊക്കെ ആയിരിക്കും , പക്ഷെ ഇന്ന് കേരളത്തിലെ ജനങ്ങൾ നിങ്ങളുടെ ഒരു പടം ഇറങ്ങിയാൽ തരുന്ന ഒരു സ്നേഹം ഉണ്ടല്ലോ അത് നിങ്ങൾ ലാൽ ഏട്ടൻ ആകുമ്പോൾ ആണ് . ഇതേ ആവശ്യപെടുന്നുള്ളു ഇത്രേം മാത്രം.
തരുൺ , ഷാജികുമാർ , ജയ്ക്സ് , ബാക്കി അഭിനയിച്ച എല്ലാ പേരും കുടുക്കി കളഞ്ഞു . എനിക്ക് നെഗറ്റീവ് തപ്പാൻ പോലും ഒന്നും ബാക്ക്കി വെച്ചിട്ടില്ല. ഇപ്പൊ ഇക്ക ഇല്ലാതെ ഇക്കയുടെ പടം കാണുമ്പോൾ ഒരു വിഷമം എനിക്ക് പഴ്സനാലി ഫീൽ ചെയ്യാറുണ്ട് . ലാൽ ഏട്ടൻ ഇല്ലാത്ത ഒരു ഇൻഡസ്ടറി പടം ഓർക്കാൻ പോലും വയ്യ
മൂവി ഫോർ എ ലൈഫ് ടൈം .