
Originally Posted by
National Star
എന്ത് മലയാളപടം, ഏത് മലയാളം പടം... അവിടുത്തെ ഫസ്റ്റ് ഡേ റെക്കോർഡ് പോലും ഞങ്ങളുടെ ദളപതി വിജയ്ടെ ആണ് എന്ന് കൂടെ ജോലി ചെയ്യുന്ന തമിഴ്*നാട് സ്വദേശി, ജോലിതിരക്കിനിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ തമാശയായി പറയുമ്പോഴും, ആ സ്റ്റേറ്റ്മെന്റ് ഉള്ളിൽ ഒരു വിങ്ങൽ ആരുന്നു. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാൻ മലയാളത്തിൽ ഒരു മനുഷ്യന് സാധിക്കും എന്ന് ഉറച്ച വിശ്വാസം കൂട്ടിന് ഉണ്ടായിരുന്നു... &
കാലങ്ങൾ അങ്ങനെ കഴിഞ്ഞു, പല തവണ ശമ്പളം അക്കൗണ്ടിൽ വന്നു, വലിയ സിനിമകൾ പലതും വന്നു, പക്ഷെ ആ ബെഞ്ച് മാർക്ക് ക്രോസ്സ് ചെയ്യാൻ ആർക്കും പറ്റിയില്ല.
അങ്ങനെ ഒരു ദിവസം വിചാരിച്ച പോലെ തന്നെ ആ മനുഷ്യൻ ആ റെക്കോർഡ് തിരിച്ചു പിടിച്ചു...
പിറ്റേന്ന് ജോലിക്ക് വെച്ച് ആ സുഹൃത്തിനെ കണ്ടപ്പോ ഒരല്പം ജാഡയോടെ ശബ്*ദം ഒന്ന് കനപ്പിച്ചു പറഞ്ഞു അണ്ണാ ആ റെക്കോർഡ് വന്ത് ഞങ്ങ തൂക്കി."..
അവൻ ആശ്ചര്യത്തോടെ അപ്പുടിയാ എന്ന് പറഞ്ഞു ഞങ്ങൾ വീണ്ടും സിനിമ ചർച്ച തുടർന്നു.
ഇത് ഇപ്പൊ പറയാൻ കാരണം, ബോക്*സ് ഓഫീസിൽ മോഹൻലാൽ എന്ന ബ്രാൻഡ്*ന് നിലവിൽ ഒരു എതിരാളി ഇല്ല. അയാൾ അത് പിന്നെയും പിന്നെയും എഴുതി ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.. അത് തുടരും......