Thanks bro
ആടുജീവിതം-
തീർച്ചയായും മലയാളത്തിൽ നിന്നുള്ള സവിശേഷമായ ദൃശ്യ ശബ്ദ സമന്വയം കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന അവിശ്വസനീയമായ ഒരു തനി ഇന്റർനാഷണൽ സിനിമയാണ്.
ക്രാഫ്റ്റ് ആൻഡ് making ക്വാളിറ്റി കൊണ്ട് ഏതു ഹോളിവുഡ് സിനിമയ്ക്ക് മുന്നിൽ പോലും അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ കെൽപ്പുള്ള വിശിഷ്ട സൃഷ്ടി!.
ബ്ലെസ്സി, പൃഥ്വിരാജ്, റഹ്*മാൻ, ക്യാമറാമാൻ എന്നിവരുടെയൊക്കെ career best എന്നു തന്നെ പറയാവുന്ന കഠിനാധ്വാനത്തിന്റെ ഫലം!
എങ്കിൽ പോലും പതിറ്റാണ്ടുകൾക്ക് മുൻപു നോവൽ വായിച്ചപ്പോൾ കിട്ടിയ ഉദ്വേഗജനകമായ ആ മായിക അനുഭവം, പിരിമുറുക്കം, ത്രിൽ, ക്ലൈമാക്സിൽ എത്തുമ്പോൾ ഉള്ള ആശ്വാസനിശ്വാസം... അതൊക്കെ അത്രത്തോളം സിനിമയ്ക്ക് നൽകാൻ കഴിഞ്ഞോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം.
എന്നാൽ വാക്കുകൾ കൊണ്ട് മായികമായ ഒരു വിസ്മയലോകം തീർത്ത, നമ്മൾ അനുഭവിക്കാത്ത ജീവിതം ഒരു കെട്ടുകഥയാണെന്നു തന്നെ തോന്നിപ്പിക്കിക്കുന്ന ആ നോവൽ ഇതിലും ഭംഗിയായി ദൃശ്യങ്ങളായി ആവിഷ്കരിക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നും സംശയമാണ്.
ഒറ്റപ്പെട്ട നരകതുല്യ ജീവിതത്തിൽ മൃഗങ്ങളുമായി താദാത്മ്യം പ്രാപിച്ചു അവയുമായി ഉണ്ടാകുന്ന ഒരു intimacy സിനിമയിൽ അല്പം മിസ്സിങ് ആണ്.
അതുപോലെ ദുരിതക്കടൽ നീന്തി കടന്ന്* നോവൽ അവസാനിക്കുമ്പോൾ, ഏതൊരു പ്രതിസന്ധിയിലും അടങ്ങാത്ത പ്രതീക്ഷ നമ്മെ രക്ഷിക്കും എന്നൊരു പോസിറ്റീവ് നോട്ട് കൊണ്ടുവന്നിരുന്നു.
സിനിമ പക്ഷെ അല്പം depressive മൂഡിൽ തന്നെ അവസാനിക്കുന്നതായി തോന്നി.
അന്തമില്ലാത്ത സമാനതകളില്ലാത്ത ദുരന്ത ജീവിതം കണ്ട് മനസു മരവിച്ചു പരിക്ഷീണരായി പ്രേക്ഷകർ ഇറങ്ങി പോകേണ്ട ഒരു അവസ്ഥയുണ്ട്.
അതു ഒരു Industry Hit ലെവെലിലേക്ക് സിനിമ എത്തുന്നതിനു ചിലപ്പോൾ തടസമായേക്കും. പക്ഷെ എന്തുതരം ഹിറ്റ് ആയാലും അല്ലെങ്കിലും ഒരു ever green ക്ലാസിക് സിനിമയായി ഇത് അനശ്വരമായ ഒന്നായി മാറും എന്നുറപ്പ്.
എന്തായാലും തീയേറ്ററിൽ നിർബന്ധമായും കാണേണ്ട ഒന്ന്. കാരണം ഇങ്ങനെയൊന്നു അടുത്തകാലത്തൊന്നും മലയാള സിനിമയിൽ പ്രതീക്ഷിക്കാൻ കഴിയില്ല.
മലയാള സിനിമ ഇതുവരെ കാണാത്ത, ഇങ്ങനെയോക്കെ നമുക്കും ആവാം എന്നു തെളിയിക്കുന്ന ഒരു game changer!
ബ്ലെസ്സിയുടെയും പ്രിത്വിരാജ്ന്റെയും അസാമാന്യമായ ആത്മസമർപ്പണം ഇതിന്റെ ഓരോ frame ലും വ്യക്തമാണ്. അവർക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുക തന്നെ വേണം.
വാൽകഷ്ണം:
ഇത്രയും ആയ സ്ഥിതിക്ക് ആ രണ്ടാമൂഴം ബ്ലെസ്സിക്ക് ഒന്നു ശ്രമിച്ചു നോക്കാവുന്നതാണ്
Last edited by Raja Sha; 03-29-2024 at 09:43 PM.
ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!
Sponsored Links ::::::::::::::::::::Remove adverts | |
Thanks for your responses...
ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!