thanks jack...
വര്ഷങ്ങള്ക്കു ശേഷം
ഒരു വിനീത് പടം കാണുന്നതിന് മുന്നേ തന്നെ ഒരു കിലോ ക്രിൻജ് വാങ്ങി വെച്ചിട്ടാണ് കയറിയത്. മോശം പറയാൻ പറ്റൂല , ആദ്യ സീൻ തന്നെ വര വീണ പാട്ടു കേട്ടപ്പോൾ തന്നെ ഒരു ക്രിൻജ് വായിലേക്ക് വെച്ചെങ്കിലും ധ്യാൻ വന്നു ശെരിക്കും ഞെട്ടിച്ച പെർഫോമൻസ് , തുടക്കം തന്നെ എന്തോ ഒന്ന് പടത്തിൽ ഹൂക് ചെയ്തു .
അതിനെ പറ്റി പിന്നെ പറയാ . വാങ്ങിയ ക്രിൻജ് വേസ്റ്റ് ആകുമോ എന്ന് പേടിച്ചിരിക്കുമ്പോൾ ആണ് നമ്മടെ പ്രണവ് അണ്ണൻ വരുന്നത് ..... തുടക്കം ഒക്കെ നല്ല രീതിയിൽ ലാലേട്ടനെ അതെ പടി അനുകരിക്കാൻ ശ്രെമിച്ചു എന്ന് ആർക്കും തോന്നാത്ത രീതിയിൽ അഭിനയിച്ചു . പ്രണവ് തുടക്ക സീൻ ഒക്കെ ഒന്നും തോന്നീല പക്ഷെ നമ്മടെ കല്യാണി ഉം ആയ പ്രേമം കണ്ടപ്പോൾ എന്റെ ഒരു കിലോ ക്രിൻജ് തീർന്ന വഴി കണ്ടില്ല .
ഒരു ഒഴുക്കിൽ പടം കണ്ടു ഇന്റർവെൽ വരെ വളരെ ലൈറ്റ് ഇമോഷണൽ ആയ പടം വിത്ത് ഒരു ലോഡ് ക്രിൻജ് ബൈ പ്രണവ് ആൻഡ് കല്യാണി . അവിടെ സ്റ്റാൻഡ് ഔട്ട് ആയി നിന്ന ഒരേ ഒരു നടൻ ധ്യാൻ ആണ്. ഇങ്ങേർക്ക് ഇങ്ങനെയും അഭിനയിക്കാൻ പറ്റും എന്ന് കാണിച്ചു തന്ന വിനീതിന് താങ്ക്സ്.
നിതിൻ മോളി .... ഹമ്മേ ... ഇങ്ങേർ എവിടെ പോയി എന്നാണ് പറയുന്നത് ... ബോഡി ഷെയിം ചെയ്ത എല്ലാപേർക്കും അണ്ണാക്കിൽ കൊടുത്തുള്ള വൺ ലൈനർ ... നിവിൻ പോളി ഈസ് ബ്ലഡി ബാക് .... ക്രിൻജ് ഒക്കെ പോയ വഴി പിന്നെ തിരിച്ചു വന്നിട്ടില്ല,. ഇങ്ങേരുടെ എനർജി അപാരം. ഒരു പരീക്ഷണ ചിത്രം പിടിച്ചു പോയതാണ് എല്ലാം ഫ്ലോപ്പ് ആയി നിൽക്കുമ്പോളും ഇങ്ങേരുടെ സേഫ് സോൺ ഇതാണ് ഇത് ഒരുടേതും പോയിട്ടില്ല ... ഇമ്മാതിരി സ്ക്രീൻ പ്രെസെൻസിൽ ചിരിപ്പിക്കാൻ ഇന്ന് മലയാളത്തിൽ വേറെ നടൻ ഇല്ല.
വയസ്സയ ലുക്ക് വെച്ച് പ്രണവ് ആൻഡ് ധ്യാൻ മികച്ചു നിന്ന് . അജു സൂപർ പെർഫോമൻസ് ആയിരുന്നു ... ഒന്നും പറയാൻ ഇല്ല. ബേസിൽ ഒക്കെ ഒരു അസാധ്യ നടൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു പോകുന്നു . ഇതൊക്കെ ആണേലും ധ്യാൻ ആണ് ഈ പടത്തിലെ ഹീറോ എന്ന് വേണേൽ പറയാം , അമ്മാതിരി പെർഫോമൻസ്. പ്രണവ് ഒക്കെ ഉണ്ട് എന്നാലും ധ്യാനിന്റെ പെർഫോമൻസ് അതൊക്കെ മാറി നിൽക്കും . ഇങ്ങേർ ഒരു ഭാവി വാഗ്ദാനം ആണ് മലയാള സിനിമയ്ക്ക് .ആസിഫ് ഒക്കെ വേണമായിരുന്നോ എന്ന് തോന്നി ? ചുമ്മാ ബിരിയാണി കഴിക്കാൻ വന്നപ്പോൾ പിടിച്ചു അഭിനയിപ്പിച്ച പോലെ ഉണ്ട് . പക്ഷെ അജു എടുത്തു പറയേണ്ട പെർഫോമൻസ് ആയിരുന്നു .
കോമഡിക്കു കോമഡി സെന്റിമെൻറ്റിസ്നു സെന്റിമെന്റ്സ്. ക്ലൈമാക്സ് ഒക്കെ എത്തുമ്പോൾ ഉള്ള ചെറിയ ട്വിസ്റ്റ് ഒക്കെ സ്പാർ . വിനീതിന് എന്തോ ഒരു മാജിക് ഉണ്ട് ആളുകളെ അറിയാം അവരുടെ പ്*ളസ് നല്ല പോലെ അറിയാം അത് വേണ്ടത് പോലെ വിളമ്പാനും അറിയാം .
ഇനി ഒരു വിനീത് ശ്രീനിവാസ പദത്തിന് പോകുമ്പോൾ അര കിലോ പോലും ക്രിൻജ് വാങ്ങാതെ കയറണം എന്ന് ഉണ്ട് , അത് ഒന്ന് കുറയ്ക്കാൻ പറ്റുമോ? പറ്റില്ല അല്ലെ ?.................................
മസ്റ്റ് വാച്ച്
Sponsored Links ::::::::::::::::::::Remove adverts | |