മെല്ലെ പതിഞ്ഞ താളത്തിൽ ആണ് തുടങ്ങിയത്. ഒരു കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ തമാശകളും അല്പം അടി പിടിയും ഒക്കെയുള്ള ഒരു രസികൻ നാടൻ അച്ചായൻ ആയി നമ്മുടെ ജോസേട്ടായി..
അത്ര അമാനുഷികൻ ഒന്നും അല്ലാത്ത, അമ്മയെ പേടിക്കുന്ന ഒരു സാധാരണക്കാരൻ..
ആദ്യ പകുതി അങ്ങനെയങ്ങു പറയത്തക്ക പുതുമകളോ സംഭവങ്ങളോ ഇല്ലാതെ കടന്നു പോയി.
പള്ളിപ്പെരുന്നാൾ ഇടിയും ചെന്നൈയിലെ ഗുണ്ടകളും ആയുള്ള തമാശ ഇടിയും ഇന്റർവലും ഒക്കെ കഴിഞ്ഞപ്പോൾ ന്യൂട്രലിൽ നിന്നും ഗിയറുകൾ മാറി മാറി മുകളിലേക്ക് വരുന്നേ ഉണ്ടായിരുന്നുള്ളൂ.
2nd half തുടങ്ങി കഴിഞ്ഞപ്പോൾ സംഗതി പെട്ടെന്ന് ടോപ്പ് ഗിയറിലേക്ക് മാറി..
പോലീസ് സ്റ്റേഷൻ scene മുതൽ യഥാർത്ഥ Turbo മോഡ് activate ആയി..
പിന്നെ അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം..
ജോസേട്ടന്റെ അതിജീവനത്തിന്റെ ഉശിരൻ പോരാട്ടം..
ആക്ഷൻ മാസ്സ് മസാല മൂവി പ്രേമികൾക്ക് ഒരു ഗംഭീര പള്ളിപ്പെരുന്നാൾ തന്നെയായി അവസാനം...
ടർബോ ജോസ് ചെന്നു പെടുന്ന തൊന്തരവുകൾക്കു ഇനിയും അവസാനമില്ല എന്നു പറഞ്ഞുവെക്കുന്ന ടെയിൽ എൻഡ് കൂടി ആയപ്പോൾ സംഗതി ജോറായി.
കഥയ്ക്കും തിരക്കഥയ്ക്കും കഥാപാത്രത്തിനും ഒന്നും ഒരു പ്രാധാന്യവും വ്യത്യസ്തതയും ഇല്ലാത്ത, വില്ലൻ പറയുന്ന പോലെ തന്നെ ബ്ലഡി ക്ലീഷെ ആയ ഒരു ഐറ്റത്തെ pacy making, കിടിലോസ്കി ആക്ഷൻ cuts, ക്രിസ്റ്റോ xavierന്റെ തട്ടുപൊളിപ്പൻ BGM, എല്ലാം ചേരും പടി ചേർത്തു കൊണ്ടും ഒരു must watch in തിയേറ്റർ ലെവൽ ആക്കിയിട്ടുണ്ട് വൈശാഖ്.
മമ്മൂട്ടിക്ക് അഭിനയിക്കാൻ ആയി തന്റെ ഫ്ലാഷ് ബാക്ക് പറയുന്ന ഒരൊറ്റ സീൻ മാത്രമേ ഉള്ളൂ. അതു ഈസി ആയി അങ്ങേര് പതിവ് പോലെ വേറെ ലെവൽ ആക്കിയിയിട്ടുണ്ട്.
എന്നാൽ മമ്മൂട്ടിക്ക് അധ്വാനിക്കാൻ ആയി ഒരുപാട് സീൻ പടത്തിലുണ്ട്.
അഭിനയത്തിനുപരി ആ വിജയം വരിച്ച കഠിനാധ്വാനത്തിനു മുന്നിൽ ജോസ് അച്ചായന് മുന്നിൽ നമിക്കണം.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ sequenseകൾ...
കീറി മുറിക്കാനും കുറ്റം പറയാനും ആണെങ്കിൽ പലതും ഉണ്ടാവും..
പക്ഷെ, KGF ഉം, ജയ്*ലരും, വിജയ് ചിത്രങ്ങളും പോലെയുള്ള അന്യഭാഷാ തട്ടുപൊളിപ്പൻ അമാനുഷികതകൾ കണ്ടു കയ്യടിച്ചു കളക്ഷൻ റെക്കോർഡുകൾ വാരിക്കോരി നൽകിയ നമുക്ക്, നമ്മുടെ തനത് സ്വന്തം ഒരു മലയാളം ആക്ഷൻമോഡ് സിനിമ അതേ പോലെ സ്വീകരിക്കാൻ കഴിയണം.
റേറ്റിംഗ് ഒന്നും നൽകുന്നില്ല. ഒരു ഫാമിലി ബാക് ഗ്രൗണ്ടിൽ മെല്ലെ കത്തിക്കയറി ഒരു ടർബോ മോഡ് മെഗാ ആക്ഷൻ ഫെസ്റ്റിവൽ ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.