Thanks for the review - Next week more theaters il varatte.
Aries Plex
4:45 pm
ഗഗനചാരി :
ഒറ്റവാക്കിൽ പറഞ്ഞാൽ ബ്രില്ലിയന്റ് ക്രിയേഷൻ ❤️
പരീക്ഷണ ചിത്രങ്ങൾ മലയാളത്തിൽ എല്ലാ കാലഘട്ടങ്ങളിലും വന്നിട്ടുണ്ട് പക്ഷേ ഈ അടുത്തകാലത്തായി പരീക്ഷണം എന്ന പേരിൽ സിനിമകൾ വരുമെങ്കിലും ഒരു സിനിമ എന്ന നിലയ്ക്ക് പലതും ആസ്വാദകരമായിരുന്നില്ല. Theme കൊള്ളാമായിരിക്കും നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയും ഉണ്ടായിരിക്കും. പക്ഷേ സ്ക്രിപ്റ്റ് സെക്ഷൻ ഡൗൺ ആവും / അല്ലെങ്കിൽ അമിത പരീക്ഷണം കാണിച്ച് വെറുപ്പിക്കും.
ഇവിടെയാണ് ഗഗനചാരി വ്യത്യസ്തമാവുന്നത്. ഒരു post apocalyptic mocumentary ഗണത്തിൽ പെടുന്ന സിനിമ ആദ്യാവസാനം supee എന്റെർറ്റൈനിങ് ആണ്.
Positives
Vfx works : അതിഗംഭീരമാണ്.Truly ഇന്റർനാഷണൽ ഫീൽ നൽകുന്നുണ്ട്. Post apocalyptic hollywood സിനിമ കാണുന്ന ഫീൽ ആയിരുന്നു ലിമിറ്റേഷനിൽ നിന്നുകൊണ്ടുതന്നെ ഒരു international അപ്പീൽ സിനിമയ്ക്ക് നൽകാൻ ഈ വിഷ്വൽ ക്വാളിറ്റി സഹായിക്കുന്നു.
Story and screenplay : post apocalyptic വേൾഡ്-ൽ നടക്കാൻ സാധ്യതയുള്ള ഒരു കഥാ പരിസരമാണ് ചിത്രത്തിന്റെത്. പെട്രോളിന്റെ പേരുള്ള യുദ്ധവും , ജനവാസ മേഖലകൾ ആളില്ലാ തുരുത്ത് ആയതും അങ്ങനെയങ്ങനെ ആ കാലഘട്ടത്തിൽ ജനങ്ങൾ നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒക്കെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.
ഭാവി കാലഘട്ടത്തിലെ ജീവിതം തമാശയുടെ മേമ്പടിയോടെ പറയുന്നതാണ് സിനിമയുടെ story... അതിൽ അല്പം ത്രില്ലും സസ്പെൻസുമായി മുന്നോട്ടു പോകുന്നു.
ഏറ്റവും വലിയ പോസിറ്റീവ് സിനിമയുടെ അവതരണം ആണ്. ഇങ്ങനെ ഒരു ഫ്യൂച്ചർ കാലഘട്ടത്തിലെ കേരളം തന്നെയാണ് ഇവിടെ കാണിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം ഒരു theme വരുമ്പോൾ complete ഒരു western backdrop ഇലേക്ക് പടം പറിച്ചു നടാനുള്ള ശ്രമങ്ങൾ നടക്കും പക്ഷേ ഇവിടെ അതില്ല. ഫ്യൂച്ചറിൽ ഉള്ള തനി കേരള പടം ആണ് ഇത് !! നമ്മുടെ പഴയ ആചാരവും സംസ്കാരവും ഒക്കെ തമാശയ്ക്ക് ഇങ്ങനെ പറഞ്ഞു പോകുന്നുണ്ട് അതോടൊപ്പം സിനിമയിലെ കഥാപാത്രങ്ങളും ഇത് പാലിക്കുന്നുണ്ട് !! ഉദാ : സിനിമയിലെ AI voice ന്റെ പേര് രാഘവൻ എന്നാണ്!!
ഇങ്ങനെ പരിപൂർണ്ണമായി കേരള പശ്ചാത്തലവും , മലയാളത്തനിമയും സിനിമയുടെ ഏറ്റവും വലിയ ഒറിജിനാലിറ്റി ഘടകമാണ് !! അതുതന്നെയാണ് സിനിമയെ വേറിട്ട് നിർത്തുന്നതും... അല്ലാതെ ഹോളിവുഡ് സിനിമകളുടെ ഒരു വികല അനുകരണം അല്ല ഈ പടം.
പിന്നീട് എടുത്തു പറയേണ്ട ഒന്ന് past reference ഉകൾ ആണ്. അതായത് ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അതുപോലെതന്നെ പഴയ മലയാള സിനിമകളും എല്ലാം ഇതിൽ റഫറൻസ് ആയി വച്ചിട്ടുണ്ട്..കുറെ ഡയലോഗ്സ് ഉം incidents ഉം എല്ലാം. അതെല്ലാം തിയേറ്ററിൽ ഉടനീളം ചിരി സമ്മാനിച്ചു.
Perfomances : മികച്ച കാസ്റ്റിംഗ് ആണ് പടത്തിലെത്. ഗണേഷ് കുമാറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതിലെ റോൾ. സാധാരണഗതിയിൽ നായകന്റെ സഹായിയായി / സപ്പോർട്ടിംഗ് ക്യാരക്ടറായി അഭിനയിച്ചിട്ടുള്ള ഗണേഷ് ഇതിൽ ശരിക്കും ലീഡ് റോൾ ആണ്. പുള്ളി കോമഡി ചെയ്ത് തകർത്തു എന്ന് തന്നെ പറയാം. അജു വർഗീസ് ആസ് യൂഷ്യൽ നല്ല പെർഫോമൻസ് ആയിരുന്നു ഗോകുലും കൊള്ളാം.
എടുത്തുപറയേണ്ട ഒരു പെർഫോമൻസ് അനാർക്കലി മരക്കാരാണ് പുള്ളിക്കാരത്തിക്ക് ഒരുപാട് നേരം സിനിമയിൽ ഡയലോഗ് ഇല്ല... ആ ഒരു ലുക്ക് വെച്ച് ആ കഥാപാത്രത്തെ നന്നായി ജസ്റ്റിഫൈ ചെയ്തിട്ടുണ്ട്. പിന്നീട് പുള്ളിക്കാരത്തിയുടെ ശബ്ദവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് ഉണ്ട് അത് തീയേറ്ററിൽ തന്നെ അനുഭവിക്കുക !!
Negatives : കാര്യമായി നെഗറ്റീവ് ഒന്നും സിനിമക്കില്ല. ഫസ്റ്റ് ഹാഫിനെ അപേക്ഷിച്ച് സെക്കൻഡ് ഹാഫ് എനിക്ക് അല്പം detached feeling തന്നു. ഫസ്റ്റ് ഹാഫിന്റെ അത്ര കിടു കോമഡിയും ഗംഭീര ഫ്ലോയും സെക്കൻഡ് ഹാഫിന് വന്നോ എന്ന് എനിക്കൊരു സംശയം. ഒരുപക്ഷേ ഇത് സിനിമയുടെ പ്രശ്നമായിരിക്കില്ല... മറ്റുപല കാരണങ്ങൾ കൊണ്ടും എങ്ങനെയോ ഞാൻ alpam detached ആയത് ആയിരിക്കും.
Overall കിടു attempt. പൂർണ്ണമായി വിജയിച്ച ഒരു പരീക്ഷണ സിനിമ മലയാളത്തിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
ഏറ്റവും വെറുപ്പിക്കുന്ന കാര്യം : ഇത്ര മികച്ച സിനിമയ്ക്ക് കേരളത്തിൽ ഒട്ടും സ്ക്രീനുകൾ ഇല്ല തിരുവനന്തപുരം ടൗണിൽ കൈരളി കൃപ അജന്ത ന്യൂ എന്നൊക്കെ പറഞ്ഞ് കൊട്ട കണക്കിന് തിയേറ്റർ ഉണ്ടെങ്കിലും ആകെ aries ഇൽ മാത്രമേ പടം ഉള്ളു (malls ആയ pvr and cinepolis തൽക്കാലം ഞാൻ കൂട്ടുന്നില്ല ).
ഇത് വളരെ കഷ്ടമാണ്. ഒട്ടും ഒപ്പീനിയൻ ഇല്ലാത്ത പടങ്ങൾ വരെ മെയിൻ സ്ക്രീനിൽ കളിച്ചിട്ട് ഇത്ര നല്ല ഒരു പടം കേരളത്തിലെ ചില ജില്ലകളിൽ ഷോ പോലും ഇല്ലാതെ കിടക്കുന്നു
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review - Next week more theaters il varatte.