ദേവദൂതൻ ആദ്യദിനം തന്നെ Aries Audi 5-ൽ കണ്ടിരുന്നു...!! അതിന്റെ മാസ്മരിക എക്സ്പീരിയൻസ് തന്ന ഹാങ്ങോവറിൽ ഇന്ന് വീണ്ടും Aries audi 1-ൽ തിങ്ങിനിറഞ്ഞ ജനത്തോടൊപ്പം വീണ്ടും കണ്ടു.

തുടക്കം കുറച്ചു ഭാഗങ്ങളിലെ സൗണ്ട് അത്ര ഗംഭീരമായി തോന്നിയില്ല.
Entharo mahanu bhavulu song പോലും വിചാരിച്ച ഒരു ഓഡിയോ കിട്ടിയില്ല... പക്ഷേ ഒരു അരമണിക്കൂറിനുള്ളിൽ പടം സൗണ്ട് ക്വാളിറ്റി നേരെയായി. പിന്നെ അങ്ങോട്ട് ശബ്ദ വിസ്മയം എന്ന് തന്നെ പറയാം.
അന്നത്തെ dts mix ഇൽ പ്രത്യേകിച്ച് ഒരു പണിയെടുത്തിട്ടുണ്ട് എന്ന് തോന്നുന്നില്ല കാരണം എല്ലാം അതിൽ തന്നെയുണ്ട്... അതിനു മുകളിൽ വേറെ ഒന്നും ചെയ്യാനില്ല.
Matinee now ചെയ്ത പ്രിന്റ് - ൽ കളർ ഗ്രേഡ് ചെയ്തു. ട്രെയിലർ കണ്ടപ്പോൾ കളർ മൊത്തം മഞ്ഞയായിട്ടാണ് മനസ്സിലായത് പക്ഷേ സിനിമയിൽ കാര്യങ്ങൾ ok ആയിരുന്നു.

24 വർഷം മുമ്പ് തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമ പിന്നീട് റിലീസ് ചെയ്ത് ഇത്ര വലിയ റെസ്പോൺസ് വരുന്നത് അപൂർവ്വം ആയിരിക്കും. ദേവദൂതൻ അന്നുമുതലേ എന്റെ ഫേവറേറ്റ് സിനിമയാണ്... ചെറുപ്പത്തിൽ തന്നെ ഒട്ടനവധി തവണ കണ്ടിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പാണ് അത് dts ഫിലിം ആണെന്ന് അറിയുന്നത്. അന്നുമുതലുള്ള കാത്തിരിപ്പായിരുന്നു എന്നെങ്കിലും ഇതിന്റെ dts ഓഡിയോ ഒന്ന് കേൾക്കണം എന്നത്. അതിപ്പോ സാധിച്ചു ❤️❤️❤️

മറ്റൊരു സന്തോഷം... ഇന്നത്തെ തലമുറ സിനിമ പൂർണമായി ഏറ്റെടുത്തു... ഗാനങ്ങൾക്കും മികച്ച സീനുകൾക്കും എല്ലാം കയ്യടിയുടെ മേളം. ചെയ്യുന്ന വർക്കിന് അനുസരിച്ച് അപ്രസിയേഷൻ കിട്ടാതെ പോയ വിദ്യാജി എന്ന ലെജൻഡ് ഇപ്പോൾ അറിയപ്പെടുന്നത് സംഗീതത്തിന്റെ രാജാവ് എന്നാണ്. അത് ഈ സിനിമയിലെ ഡയലോഗ് ആണ്!!
പുള്ളിയുടെ പേര് എഴുതി കാണിച്ചപ്പോൾ തന്നെ വമ്പൻ കയ്യടി ആയിരുന്നു.... ആ മനുഷ്യനെ ഇന്ന് മലയാളികൾ മൊത്തം വാഴ്ത്തി പാടുന്നത് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും.

അല്പം വിഷമിപ്പിച്ച ഒരു കാര്യം Jayaprada യുടെ സീരിയസ് ഡയലോഗിന് മൊത്തം തീയേറ്ററിൽ ചിരിയായിരുന്നു. ഒരുപക്ഷേ അന്നത്തെ നാടകീയമായ സംഭാഷണ ശൈലി ഇന്ന് ജനങ്ങൾക്ക് പിടിക്കാഞ്ഞിട്ടാവും..

ജഗതി സീൻസ് മൊത്തമായി കട്ട് ചെയ്തത് ആദ്യം കണ്ടപ്പോൾ ആസ്വാദനത്തിന് ചെറിയ പ്രശ്നമുണ്ടായി. കാരണം ഒരുപാട് കണക്ഷൻ മിസ്സ് ആയിരുന്നു പക്ഷേ പിന്നീട് കണ്ടപ്പോൾ അതൊരു പുതിയ വേർഷൻ ആയി തന്നെ മനസ്സ് അംഗീകരിച്ചു.

Anyways ഇത് സാധിപ്പിച്ചു തന്ന നമ്മുടെ സ്വന്തം ശങ്കറിനും matinee now team നും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള സ്നേഹം ❤️❤️❤️
അതുപോലെ ഇതിന്റെ ഡിടിഎസ് ഓഡിയോ ആരുടെ ശ്രമഫലമായി കിട്ടിയതാണെങ്കിലും അവർക്കും എന്റെ വലിയ നന്ദി.

Aries audi 5 - ഇൽ ആദ്യദിനം ഇത് കണ്ടപ്പോഴും ഇന്നും മണിച്ചിത്രത്താഴ് ട്രൈലർ കാണിച്ചിരുന്നു ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.... ആ ട്രെയിലർ കട്ട് ചെയ്തത് ആരാണ് എന്ന് എനിക്കറിയില്ല ഒരുപക്ഷേ സിനിമയ്ക്ക് കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഒരു ട്രെയിലർ ഉണ്ടെങ്കിൽ അത് ഇതാണ്🔥🔥🔥 സിനിമയിലെ പാട്ടും പാട്ടിലെ ബിജിഎം-ഉം എല്ലാം ഒരു പ്രത്യേക രീതിയിൽ മിക്സ് ചെയ്ത് സിനിമയുടെ കഥ ഒരു ചുരുക്ക രൂപത്തിൽ പറഞ്ഞ ഗംഭീര ട്രെയിലർ