ആ സ്ത്രീ എന്നെ മൂന്ന് കൊല്ലം കീപ്പ് ആക്കി; ആരോഗ്യവും സിക്*സ് പാക്കും ഉണ്ടായിരുന്നപ്പോള്* പലരും ഉപയോഗിച്ചു
By Desk
Published: Saturday, August 24, 2024, 9:17 [IST]
വില്ലന്* വേഷങ്ങളിലൂടെ കയ്യടി നേടിയ നടനാണ് സുധീര്*. പിന്നീട് നായകനായും സുധീര്* കയ്യടി നേടിയിട്ടുണ്ട്. കരിയറിന്റെ പീക്കില്* നില്*ക്കെ വിധി ക്യാന്*സറിന്റെ രൂപത്തിലെത്തിയും സുധീറിനെ പരീക്ഷിച്ചു. അതിനെയെല്ലാം അതിജീവിച്ചാണ് സുധീര്* ഇന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്* സജീവമാകുകയാണ് താരം.
സുധീറിനെ മലയാളികള്* ഏറെയും കണ്ടിരിക്കുന്നത് വില്ലന്* വേഷങ്ങളിലാണ്. സിഐഡി മൂസയിലൂടെയായിരുന്നു സുധീറിന്റെ തുടക്കം. ഡ്രാക്കുളയായിട്ടാണ് മലയാളികള്*ക്ക് സുധീറിന്റെ മുഖം സുപരിചിതമാകുന്നത്. കൊച്ചിരാജാവിലെ മുത്തുവായും ഹൃദയം കവര്*ന്ന നടനാണ് സുധീര്*. ഇപ്പോഴിതാ തന്റെ ജീവിതത്തില്* നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് സുധീര്*
തന്നെ മലയാള സിനിമയിലെ ഒരു സ്ത്രീ മൂന്ന് വര്*ഷക്കാലം ഉപയോഗിച്ചുവെന്നാണ് സുധീര്* വെളിപ്പെടുത്തിയിരിക്കുന്നത്. മൂവി വേള്*ഡ് മീഡിയയ്ക്ക് നല്*കിയ അഭിമുഖത്തിലായിരുന്നു സുധീറിന്റെ വെളിപ്പെടുത്തല്*. ഭാര്യ പ്രിയയും താരത്തിനൊപ്പം അഭിമുഖത്തില്* പങ്കെടുത്തിരുന്നു. തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവങ്ങളും താരം വെളിപ്പെടുത്തുന്നുണ്ട്. ആ വാക്കുകള്* വായിക്കാം തുടര്*ന്ന്.
എന്നെ മൂന്ന് വര്*ഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചു കൊണ്ടിരുന്നു. അവര്* എന്നെ കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നിരുന്നു. വലിയൊരു ആളാണ്. അവരുടെ കീഴില്* ജോലി ചെയ്യുകയായിരുന്നു ഞാന്*. അവര്* പറയുന്ന ജോലിയൊക്കെ ചെയ്യണം. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. കുറേ കഴിഞ്ഞപ്പോള്* അവര്* എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു. ഞാന്* എവിടെപ്പോയി പരാതി പറയും? എനിക്കാര് നീതി തരും? എനിക്ക് നീതി തരണം എന്ന് പോയി കോടതിയില്* പറഞ്ഞാല്* എനിക്ക് നീതി കിട്ടുമോ?'' എന്നാണ് താരം ചോദിക്കുന്നത്
എന്ത് പേരായിരിക്കും നിങ്ങള്* എന്നെ ഇനി വിളിക്കുക. ഞാന്* നുണ പറയാറില്ല. ഞാന്* സത്യമേ പറയാറുള്ളൂ. എന്റെ ഭാര്യയെ അടുത്തിരുത്തിയാണ് ഞാനിത് പറയുന്നത്. അവസാനമാണ് അറിയുന്നത് ചതിയാണെന്ന് അറിയുന്നത്. ഞാന്* ഭാര്യയോട് കാര്യം പറഞ്ഞു. അവരുടെ റിയല്* എസ്റ്റേറ്റും കാര്യങ്ങളുമൊക്കെ ഞാന്* തന്നെയായിരുന്നു നോക്കിയിരുന്നതെന്നും സുധീര്* പറയുന്നു. അതേസമയം, അവരുടെ ഏക്കറു കണക്കിന് സ്ഥലം എഴുതി തരാം, പുള്ളിയെ വിട്ടു കൊടുക്കുമോ എന്നവര്* എന്നോട് ചോദിച്ചു എന്ന് ഭാര്യ പ്രിയയും പറയുന്നുണ്ട്
ഇതൊക്കെ പറയാന്* ആര്*ക്കാണ് ഇന്*ഡസ്ട്രിയില്* ധൈര്യമുള്ളത്. എനിക്ക് അതിനുള്ള ചങ്കൂറ്റമുണ്ട്. എന്റെ ഭാര്യയേയും പിള്ളേരേയും ബോധിപ്പിച്ചാല്* മതി എനിക്ക്. എന്റെ ആരോഗ്യവും സിക്*സ് പാക്കും ഒക്കെ ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് എന്നെ ഒരുപാട് ആണുങ്ങള്* ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, എന്ത് അറിയാനാണ്? അതിനൊക്കെ ആരോട് പോയാണ് പരാതിപ്പെടുക? എന്നെ ആരു കേള്*ക്കും. ഇതിന് താഴെ എന്നെ കുണ്ടന്* എന്ന് വിളിച്ചേക്കാം. ആയിക്കോട്ടെ, ലോകം ഇതാണ് എന്നും സുധീര്* പറയുന്നു.
സിനിമ തുടങ്ങിയ കാലം തൊട്ട് ഈ പ്രവണതയുണ്ട്. എല്ലാ ഭാഷകളിലും ഉണ്ട്. ആരും ആരേയും കയറി പിടിക്കുന്നതല്ല. എന്റെ കൂടെ വരുന്നോ എന്ന് ചോദിക്കുമ്പോള്* ഇല്ല എനിക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞാല്* പീഡിപ്പിക്കാന്* വരില്ല എന്നാണ് സുധീര്* പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്*ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സുധീറി്*ന്റെ പ്രതികരണം. നേരത്തെ തനിക്കെതിരായ വ്യാജ പീഡന കേസ് മൂലം കരിയറും ജീവിതവും തകര്*ന്നതിനെക്കുറിച്ചുള്ള സുധീറിന്റെ വെളിപ്പെടുത്തല്* വാര്*ത്തയായിരുന്നു