
Originally Posted by
Arya
സിദ്ദിഖിനെതിരെ അതീവ ഗുരുതരമായ മൊഴിനൽകി നടി; നടന്റെ അറസ്റ്റിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോർട്ട്
സിദ്ദിഖിനെതിരെ അതീവ ഗൗരവകരമായ മൊഴി നൽകി യുവനടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിർണായകമൊഴിയാണ് നടി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂർണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോഗസ്ഥരാകും കേസിൽ മേൽനോട്ടം വഹിക്കുക.
കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്*കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍* കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍* അന്വേഷിക്കാന്‍* സര്*ക്കാര്* ഉയര്*ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍* ഉള്*പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്*കിയത്. സിദ്ദിഖിനെ സിനിമയില്‍* നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍* ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്*ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്* സിദ്ദിഖില്‍*നിന്ന് വര്*ഷങ്ങള്*ക്കു മുന്‍*പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍*ക്കും സിദ്ദിഖില്‍* നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍* വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച പുലര്*ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍* ചെയ്തത്. ഏഴ് വര്*ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍* ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്*കറ്റ് ഹോട്ടലില്‍* വെച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി