'Pariwar' review: A hilarious family feud fueled by greed and quirk...
Read more at: https://www.onmanorama.com/entertain...alexander.html
ചിരിക്കാനും ചിന്തിക്കാനും പരിവാർ | Review
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പരിവാർ'. ആക്ഷേപഹാസ്യമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്*സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പേര് സൂചിപ്പിക്കുംപോലെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കിടപ്പിലായ ഒരു മനുഷ്യനും അയാളുടെ മരണവാർത്ത കേൾക്കാൻ കൊതിച്ചു നിൽക്കുന്ന മക്കളുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഈ കഥാപരിസരത്തിൽ നേരത്തേയും മലയാളത്തിൽ സിനിമ ഒരുങ്ങിയിട്ടുണ്ട്. എന്നാൽ, അവതരണത്തിൽ സ്വീകരിച്ചിരിക്കുന്ന സമീപനമാണ് ഈ ചിത്രത്തെ വേറിട്ടുനിർത്തുന്നത്.
ഹസ്തിനപുരത്തെ ഭാസ്*കരേട്ടന് രണ്ട് ഭാര്യമാരാണ്. ഇവരിൽ ഭാസ്*കരേട്ടന് അഞ്ച് മക്കളുമുണ്ട്. മഹാഭാരതത്തെ ഓർമിപ്പിക്കുന്നതാണ് ഒരോ കഥാപാത്രങ്ങളുടെയും പേരുകൾ. ആദ്യ പേരുകാരൻ ധർമൻ ആനയുടെ ചവിട്ടേറ്റ് മരിച്ചുപോയി. ഭീമൻ രണ്ടാമൻ. അർജുനൻ, സഹദേവൻ, നകുലൻ എന്നിവരാണ് ബാക്കിയുള്ള മൂന്നു മക്കൾ.
പണ്ടുകാലത്ത്, ഏതോ ഒരു സായിപ്പ് കൊടുത്ത ലക്ഷക്കണക്കിന് രൂപ വിലയുള്ള ഒരു മോതിരത്തിന് അവകാശിയാണ് ഭാസ്*കരേട്ടൻ. അച്ഛന്റെ മരണശേഷം അതിന്റെ അവകാശം തട്ടിയെടുക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് അയാളുടെ രണ്ടാൺമക്കൾ. ഇവരുടെ മത്സരവും വാശിയും കള്ളസ്*നേഹവുമാണ് സിനിമയെ രസകരമാക്കുന്നത്. ഒടുവിൽ മോതിരം ആർക്കു കിട്ടും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമയെ ആകാംക്ഷാഭരിതമാക്കുന്നത്.
മനുഷ്യസഹജമായ ആർത്തി എന്ന അവസ്ഥ അത്യാർത്തിയാകുമ്പോൾ കുടുംബബന്ധങ്ങൾ പോലും നിസ്സാരമായി തീരുമെന്ന് നർമത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ഒരുപാട് ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും പ്രേക്ഷകർക്ക് അവസരമൊരുക്കുകയാണ് 'പരിവാർ'. അഭിനേതാക്കളുടെ മികവും അവതരണത്തിലെ പുതുമയും മാത്രമല്ല, സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയ പാട്ടുകളും ഈ ചിത്രത്തെ വേറിട്ടുനിർത്തുന്നു.
https://www.mathrubhumi.com/movies-m...ema-1.10403144
Sponsored Links ::::::::::::::::::::Remove adverts | |
'Pariwar' review: A hilarious family feud fueled by greed and quirk...
Read more at: https://www.onmanorama.com/entertain...alexander.html
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Streaming now on Prime Video
https://www.primevideo.com/detail/0S..._dp_share_cu_r
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5