.
ആളാന്* വന്താന്*
കാഷ്*മോറ കണ്ടു
തൃപ്തിയായി
ഈ വർഷത്തെ ഏറ്റവും മോശം തമിഴ് ചിത്രം ജീവയുടെ പോക്കിരിരാജ അല്ല
ആ സ്വർണക്കപ്പ് കാർത്തിടെ കാഷ്*മോറ നേടിയെടുത്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു
കാഷ്*മോറ എന്ത് ബോറാ
.
ആളാന്* വന്താന്*
Last edited by PaandyNaattu Thangam; 10-29-2016 at 06:06 AM.
കരിനീല കണ്ണഴകി കണ്ണകി കാവേരി കരയിലെത്തി
http://www.nanaonline.in/malayalam-movie-news/1703/#
Clash of young titans
കാഷ്*മോറ
എന്താ ശരിക്കും കവി ഉദ്ദേശിച്ചത്?
ജീവയെ വെച്ച് രൗദ്രം എന്ന അതിഭീകര പരക്കൂറപ്പടം, അതിനു ശേഷം വിജയ് സേതുപതി നായകനായ ഇതർക്ക് താനേ ആസപട്ടെ ബാലകുമാരാ എന്ന് കോമഡി ഹിറ്റ്, മൂന്നാമത്തെ ചിത്രം കാഷ്*മോറ പക്ഷെ വെറും കാട്ടുപരക്കൂറപ്പടം ആയിപ്പോയി
നല്ല താരനിര - കാർത്തി, നയൻ*താര, ശ്രീദിവ്യ, വിവേക്.... ക്യാഷ് വാരിയെറിയുന്ന പ്രൊഡ്യൂസർസ്, അത്യാവശ്യം ഭേദപ്പെട്ട ടെക്നിക്കൽ ക്രൂ, ഒരു മിനിമം ഹിറ്റ് പടം ഉണ്ടാക്കാൻ ഒരു സംവിധായകന് വേണ്ട സപ്പോർട്ടിങ്ങ് സംഭവങ്ങളൊക്കെ ഉണ്ട്. പക്ഷെ മെയിൻ സംഭവം ഇല്ലാണ്ടായിപ്പോയി - സ്ക്രിപ്റ്റ്
തുടക്കത്തിലെ 2 മിനിറ്റ് പ്രതീക്ഷ നൽകി. കാർത്തിയുടെ വരവോടെ പടം വീണു. ആദ്യ ഗാനം അസഹനീയം, പടത്തിന്റെ ഒരു ഏകദേശ ലെവൽ അതോടെ മനസ്സിലായി. സൂര്യയുടെ മാസ്സ് എന്ന പടത്തിലെ പൂച്ചാണ്ടി എന്ന ഗാനം ചെറുതായി വലിച്ചു നീട്ടിയെങ്കിലും വളരെ വ്യക്തമായി പറഞ്ഞ കാര്യങ്ങൾ വളരെവളരെ അവ്യക്തമായി നല്ല ബോർ ആക്കി എടുത്തിട്ടുണ്ട്. പിന്നീടങ്ങോട്ട് പടം ഇന്റർവെൽന് 10മിനിറ്റ് മുൻപ് വരെ വിവേക് എന്ന നടന്റെ ചില വൺലൈനേർസ് മാറ്റിനിർത്തിയാൽ ദുരന്തമാണ്. ഇന്റർവെൽ അടുപ്പിച്ചു അല്പം ഭേദപ്പെട്ടു എന്ന് തോന്നിയ 2 മിനിറ്റിനു ശേഷം കാര്യങ്ങൾ വീണ്ടും പോക്കാണ് എന്ന് വിളിച്ചു കൂവുന്ന പ്രീ ഇന്റർവെൽ സീക്വൻസ്
രണ്ടാം പകുതി അസഹനീയം. കഥാപാത്രങ്ങൾ ഒക്കെ പ്രേതങ്ങൾ കണ്ടിട്ടും പേടിക്കുന്നതും പേടിക്കാത്തതും ഒക്കെ ഓരോ സമയം അവരുടെ സൗകര്യം പോലെ ആണ്.
പ്രധാന പ്രശ്നം ഇതൊരു കോമഡി പടം ആണോ ഹൊറർ പടം ആണോ ജന്മങ്ങളുടെ പ്രതികാര കഥയാണോ പ്രേതങ്ങളുടെ പ്രതികാര കഥയാണോ എന്ന് ഉറപ്പില്ലാത്ത തിരക്കഥയും സംവിധായകനും ആണ്.
കഷ്ടകാലത്തിന് ഇവിടെ ഒരു മഗധീരയും ബാഹുബലിയും ഹിറ്റ് ആയി. എന്ന് വെച്ച് ചുമ്മാ ക്യാഷ് മുടക്കി ബ്രഹ്മാണ്ഡം എന്ന പേരിൽ കുറെ എഫക്സും രാജകൊട്ടാരവും യുദ്ധവും കാണിച്ചാൽ ആള് കേറില്ല.
ഗാനങ്ങളും പശ്ചാത്തലസംഗീതവും മറ്റൊരു ദുരന്തമായി.
പ്രൊഡ്യൂസർസ് ഈ ക്യാഷ്ന് വല്ല 4-5 നല്ല ചെറിയ പടം എടുത്താൽ രക്ഷപ്പെട്ടേനെ
Sure DISASTER
ഡയറക്ടർ സത്യരാജ് സിബിരാജ് ബിന്ദു മാധവി മൊട്ട രാജേന്ദ്രൻ ഒക്കെ അഭിനയിച്ചു ഈ വർഷം ഇറങ്ങിയ "ജാക്സൺ ദുരൈ" ഒക്കെ ഒന്ന് കണ്ടിരുന്നേൽ ഇത്തരത്തിൽ ഉള്ള ഒരു കഥ എങ്ങനെ വൃത്തിയായി എടുക്കാം എന്നു പഠിച്ചു ഈ പടം മിനിമം ഒരു ആവറേജ് ലെവലിൽ എത്തിക്കാൻ എങ്കിലും സാധിച്ചേനെ
ഈ സിനിമയുടെ ഫ്രീയായി കിട്ടുന്ന വ്യാജ സിഡി പോലും ഉപേക്ഷിക്കുക
അത് സമയം ലാഭിക്കാൻ ഉപകരിക്കും