
Originally Posted by
zain
അമീറിന് ഷാരൂഖിന്*റെ ക്ഷണം ശനി, 6 സെപ്റ്റംബര്* 2008 ( 12:37 IST ) ഷാരൂഖ് ഖാനും അമീര്* ഖാനും തമ്മിലുളള അകലത്തിന്*റെ ആഴം കുറയുകയാണോ? ആണെന്നാണ് ബോളിവുഡില്* നിന്നുളള പുതിയ റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്. അമിതാബ് ബച്ചന്*റെ ‘അണ്* ഫൊര്*ഗറ്റബിള്* ടൂറി’നെ അനുസ്മരിപ്പിച്ച് ഷാരൂഖ് ജര്*മനിയില്* അവതരിപ്പിക്കുന്ന ‘ടെം*പ്റ്റേഷന്*സ്’ എന്ന് സ്റ്റേജ് പ്രോഗ്രാമിലേക്ക് കിങ്ങ് ഖാന്* അമീറിനെ ക്ഷണിച്ചിരിക്കുന്നുവെന്ന വാര്*ത്തയാണ് ഇരുവര്*ക്കുമിടയില്* മഞ്ഞുരുകുന്നതിന്*റെ സൂചനകള്* നല്*കുന്നത്. എന്നാല്* ഷാരൂഖിന്*റെ ക്ഷണത്തെക്കുറിച്ച് അമീര്* ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്ക്രീനില്* ഒരിക്കല്* പോലും ഒരുമിച്ചിട്ടില്ലാത്ത അമീറും ഷാരൂഖും സ്റ്റേജില്* ഒരുമിച്ചാല്* ‘ടെം*പ്റ്റേഷന്*സ്’ ഇന്*സ്റ്റന്*റ് ഹിറ്റായിരിക്കുമെന്നാണ് ഷാരൂഖിന്*റെ പ്രതീക്ഷ. ബോളിവുഡിലെ മറ്റ് ഖാന്*മാരെയൊന്നും ഷാരൂഖ് പരിപാടിയില്* പങ്കെടുക്കാന്* ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രിയങ്ക ചോപ്ര, അര്*ജുന്* രാം*പാല്* എന്നിവരും ഷാരൂഖ് സംഘത്തിലുണ്ടാവുമെന്ന് റിപ്പോര്*ട്ടുകളുണ്ട്.
ബിഗ് ബിയുടെ ‘അണ്* ഫൊര്*ഗറ്റബിള്* ടൂര്*‘ ആരാധകര്*ക്കിടയിലുണ്ടാക്കിയ സമ്മിശ്ര പ്രതികരണത്തെ തുടര്*ന്ന് ഇക്കാര്യത്തില്* കൂടുതല്* കരുതലോടെയാണ് ഷാരൂഖ് നീങ്ങുന്നത്. തന്*റെ വീട്ടിലെ നായയുടെ പേര് ഷാരൂഖ് എന്നാണെന്ന് ബ്ലോഗിലൂടെ വെളിപ്പെടുത്തി അമീര്* ഷാരൂഖിനെ കളിയാക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള അകല്*ച്ചയ്ക്ക് ആക്കം കൂടിയത്.