G.One has arrived in Town.Official First Look of Ra.One -'The Next Level' 2011 - Introducing G.One - ShahRukh Khan
![]()
1
2
G.One has arrived in Town.Official First Look of Ra.One -'The Next Level' 2011 - Introducing G.One - ShahRukh Khan
![]()
പുതുവര്*ഷം: പുതുമോടിയില്‍* ബോളിവുഡ്*
ന്യൂഡല്*ഹി: ഭാര്യ കിരണ്‍* റാവുവിന്റെ സംവിധാനത്തില്‍* ആമിര്‍* ഖാന്*... തട്ടുപൊളിപ്പന്‍* കോമഡിയുമായി ധര്*മേന്ദ്രയും മക്കളും (ത്രീ ഡിയോള്‍*സ്)... ആദ്യ കോമഡി ചിത്രവുമായി മധുര്* ഭണ്ഡാര്‍*ക്കര്*... 2011ല്‍* ബോളിവുഡിന് പ്രതീക്ഷയേറാതിരിക്കുന്നതെങ്ങനെ? റൊമാന്*സും ആക് ഷനും കോമഡിയും ജീവിതഗന്ധിയായ മുഹൂര്*ത്തങ്ങളും എല്ലാം ചേര്*ത്ത് പ്രേക്ഷകര്‍*ക്ക് തകര്*പ്പന്* വിരുന്നൊരുക്കാനാണ് ബോളിവുഡിന്റെ ശ്രമം. ആമിര്‍* ഖാന്*, അക്ഷയ് കുമാര്‍*, വിദ്യാ ബാലന്*, അജയ് ദേവ്ഗണ്* തുടങ്ങിയ താരങ്ങള്‍*ക്ക് ഒന്നിലേറെ സിനിമകളാണ് ഈവര്*ഷം അണിയറയില്‍* ഒരുങ്ങുന്നത്.
കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍*വാര്* കൊലക്കേസില്‍* കുറ്റവാളിയെ കണ്ടെത്താനാവാതെ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്*ട്ട് നല്*കിയാണ് 2010 അവസാനിക്കുന്നത്. യാദൃച്ഛികമാകാം, മോഡല്‍* ജസീക്കാ ലാല്‍* വധക്കേസിന്റെ പശ്ചാത്തലത്തില്‍* 'നോ വണ്‍* കില്‍*ഡ് ജസീക്ക' എന്ന സിനിമയാണ് 2011ല്‍* ബോളിവുഡ് പ്രേക്ഷകരെ ആദ്യം കാത്തിരിക്കുന്നത്. വിദ്യാ ബാലനാണ് ജെസീക്കയായി വെള്ളിത്തിരയിലെത്തുന്നത്. രാജ്കുമാര്* ഗുപ്തയാണ് സംവിധാനം. റാണി മുഖര്*ജിക്കും പ്രധാനവേഷമുള്ള ഈ ചിത്രം ജനവരി ഏഴിന് ഇറങ്ങും. മറ്റൊരു ദുരന്തകഥയിലും വിദ്യാ ബാലന്* മുഖ്യവേഷത്തിലെത്തും. സില്*ക്ക് സ്മിതയുടെ ദുരന്തകഥയുമായി ബന്ധമുള്ള 'ഡേര്*ട്ടി പിക്*ചേഴ്*സി'ലാണ് വിദ്യ അഭിനയിക്കുന്നത്.
ധര്*മേന്ദ്രയും മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും മുഖ്യ കഥാപാത്രങ്ങളാകുന്ന സിനിമയാണ് 'യമ്*ല പഗ്*ല ദീവാന'. ആദ്യവസാനം കോമഡി കുത്തിനിറച്ച മുഴുനീള എന്റര്‍*ടെയ്ന്*മെന്റ് ചിത്രമാണിത്. 2010ലെ അവസാന ചിത്രങ്ങളിലൊന്നായ 'തീസ് മാര്‍* ഖാനെ'പ്പൊലെ ഇതും പ്രേക്ഷകരെ ചിരിച്ചുമടുപ്പിക്കുമെന്നാണ് ട്രെയ്*ലറുകളില്* നിന്ന് മനസ്സിലാകുന്നത്.
മിസ്റ്റര്‍* പെര്*ഫക്ഷനിസ്റ്റ് ആമിര്‍*ഖാന് രണ്ടു ചിത്രങ്ങളാണ് ഈ വര്*ഷമുള്ളത്. ഒന്ന് ഭാര്യ കിരണ്‍* റാവു സംവിധാനം ചെയ്യുന്ന 'ധോബി ഗാട്ട്' ആണ്. മുംബൈ നഗരത്തിലെ നാല് സാധാരണക്കാരുടെ കഥപറയുന്ന ചിത്രം ജനവരി 21ന് ഇറങ്ങും. പ്രതീഖ് ബബ്ബാര്‍*, മോണിക്ക ദോഗ്ര, കീര്‍*ത്തി മല്*ഹോത്ര തുടങ്ങിയവരും ഇതില്‍* വേഷമിടുന്നുണ്ട്. വര്*ഷാവസാനം ഇറങ്ങുന്ന, റീമാ കാഗ്തിയുടെ സിനിമയിലും ആമിര്‍* ഖാന്* മുഖ്യവേഷത്തിലെത്തും.
അല്‍*പ്പം 'സീരിയസ് മൂഡ്' നല്*കുന്ന മറ്റൊരു ചിത്രമാണ് ഗുല്‍* പനാഗ് നായികയാകുന്ന 'ടേര്*ണിങ് 30'. ഒറ്റയ്ക്കു കഴിയുന്ന മുപ്പതുകാരിയുടെ ജീവിതമാണ് ഇതില്‍* ചിത്രീകരിക്കുന്നത്.
മധുര്* ഭണ്ഡാര്‍*ക്കര്* ആദ്യമായി കോമഡി ചിത്രവുമായെത്തുന്നതാണ് 2011ന്റെ മറ്റൊരു സവിശേഷത. 'ദില്‍* തൊ ബചാ ഹെ ജി' എന്ന സിനിമ ഈവര്*ഷമാദ്യം ഇറങ്ങും. ഗൗരവ വിഷയങ്ങള്‍* ശക്തമായി അവതരിപ്പിക്കുന്നതില്‍* വിജയിച്ച മധുര്*, അജയ് ദേവ്ഗണുമൊത്താണ് കോമഡി ചിത്രവുമായി രംഗത്തെത്തുന്നത്. ഇമ്രാന്* ഹഷ്മി, ഒമി വൈദ്യ, ശ്രുതി ഹാസന്* തുടങ്ങിയവരും ഇതിലുണ്ട്.2010ല്‍* ഏറ്റവുമധികം ചിത്രങ്ങളോടെ മികച്ച നേട്ടമുണ്ടാക്കിയ നടന്*മാരിലൊരാളാണ് അജയ് ദേവ്ഗണ്*. ഈ വര്*ഷവും ഇതാവര്‍*ത്തിക്കുന്നതാണ് കാണുന്നത്. 'തേസ്', 'ആക്ഷന്‍*', 'റാസ്*കല്*സ്' തുടങ്ങിയവയാണ്
പുതുവര്*ഷത്തില്* അജയ് ദേവ്ഗണിന് പ്രതീക്ഷ നല്*കുന്നത്.
'തീസ് മാര്‍* ഖാന്*' ഒഴിച്ചുനിര്*ത്തിയാല്* പോയവര്‍*ഷം അത്ര മികച്ചതായിരുന്നില്ല അക്ഷയ് കുമാറിന്. എങ്കിലും ഈവര്*ഷം ആക്ഷന്‍* ഹീറോയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ ആദ്യ സിഖുകാരനായ മോണ്ടി സിങ് പനേസറിന്റെ കഥയില്‍*നിന്ന് ഉരുത്തിരിയുന്ന 'പാട്യാല ഹൗസ്' ആണ് അക്ഷയ് കുമാറിന്റെ പുതുവത്സരത്തിലെ ആദ്യ റിലീസ്. വര്*ഷാവസാനത്തോടെ 'താങ്ക്*യൂ', 'ദേശി ബോയ്*സ്', 'ജോക്കര്‍*', 'ഹൗസ്ഫുള്* 2' തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍* ഇറങ്ങുന്നുമുണ്ട്.
ദേശീയ അവാര്*ഡ് കിട്ടിയെങ്കിലും പ്രിയങ്ക ചോപ്രയ്ക്ക് അത്ര മികച്ചതായിരുന്നില്ല പോയവര്‍*ഷം. കേള്*വിയും സംസാരശേഷിയുമില്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബര്*ഫി'യുമായാണ് പ്രിയങ്ക ഈവര്*ഷമെത്തുന്നത്.
'ഡോണ്‍* 2', 'റാ വണ്‍*' എന്നീ ചിത്രങ്ങളുമായാണ് കിങ് ഖാന്* വരുന്നത്. 'കുച്ചീ കുച്ചീ ഹോത്താ ഹെ' എന്ന ആനിമേഷന്‍* സിനിമയിലും ഷാരൂഖ് ഖാന്റെ സാന്നിധ്യമുണ്ടാകും.
'ദബാങ്ങി'ന്റെ വന്‍*വിജയമാണ് സല്*മാന്‍ 2010ലെ മികച്ച ഓര്*മ. ഈവര്*ഷം 'റെഡി', 'മൈ ലൗ സ്റ്റോറി', 'ബോഡി ഗാര്*ഡ്' എന്നീ ചിത്രങ്ങളിലാണ് മസില്* ഖാന്* എത്തുന്നത്.
തമിഴ് ആക്ഷന്‍* ചിത്രമായ 'കാക്ക കാക്ക'യുടെ ഹിന്ദി റീമേക്കിലാണ് ജോണ്‍* എബ്രഹാം ഭാഗ്യം പരീക്ഷിക്കുന്നത്. 'റാസ്*കല്*', 'ഡബിള്‍* ധമാല്‍*' എന്നീ ചിത്രങ്ങളില്‍* സഞ്ജയ് ദത്തുമെത്തും. 'സിന്ദഗി നാ മിലേഗി ദുബാര', 'മേരെ ബ്രദര്‍* കി ദുല്‍*ഹന്*' എന്നീ സിനിമകളില്‍* കത്രീന കൈഫ് പ്രേക്ഷകര്‍*ക്ക് മുന്നിലെത്തും. ഷാരൂഖ് ഖാന്റെ 'റാ വണി'ല്‍* കരീന കപൂര്‍* എത്തുന്നുണ്ട്. മാധവനും കങ്കണ റണൗത്തും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ചിത്രം 'തനു വെഡ്*സ് മനു' ഫിബ്രവരിയിലിറങ്ങും.
'ഖാലേ ഹം ജീ ജാന്‍* സെ' ആയിരുന്നു കഴിഞ്ഞവര്‍*ഷം അഭിഷേക് ബച്ചന്റെ ശ്രദ്ധേയചിത്രം. 'ഗെയിം', 'പ്ലയേഴ്*സ്' തുടങ്ങിയവയാണ് അഭിഷേകിന്റെ ഈവര്*ഷത്തെ സിനിമകള്‍*.
വീണുപോയവര്‍*, ഉയിര്*ത്തെഴുന്നേറ്റവര്*...
01 Jan 2011
ഒരു ദിവസം എണ്*പതോളം ഹിന്ദി സിനിമകളാണ് വിവിധ ചാനലുകളിലൂടെ പ്രേക്ഷകര്‍*ക്ക് മുന്നിലെത്തുന്നത്. ഇതില്‍* കുടങ്ങിക്കിടക്കുന്ന പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാന്‍* പണക്കൊഴുപ്പും താരമൂല്യവും മാത്രം പോരാ എന്ന തിരിച്ചറിവാണ് 2010 ബോളിവുഡിന് നല്‍കുന്നത്.മൊഴിമാറ്റി എത്തിയതുള്*പ്പെടെ നൂറ്റി എണ്*പതോളം സിനിമകളാണ് കഴിഞ്ഞവര്‍*ഷം ബോളിവുഡില്‍* പുറത്തിറങ്ങിയത്. ഇതില്‍* സാമ്പത്തിക വിജയം നേടിയത് വിരലിലെണ്ണാവുന്നവ മാത്രം.
ഇവയില്‍*ത്തന്നെ മുന്‍*നിര താര-ബാനര്‍*-ബജറ്റ് ഗണത്തില്‍*പ്പെടുത്താവുന്നത് ചുരുക്കം ചിലവ. മറ്റുള്ളവയെല്ലാം കുറഞ്ഞ ബജറ്റില്‍* പുതുമുഖ സംവിധായകരും തിരക്കഥാകൃത്തുക്കളും നടീനടന്മാരും അരങ്ങേറിയ ചിത്രങ്ങളും.മള്*ട്ടി പ്ലക്*സ് സംസ്*കാരം വളരുമ്പോഴും പ്രേക്ഷകര്‍* സ്വീകരിച്ചത് ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും ചിന്തോദ്ദീപകവും നവീന ആശയവും കൈമുതലായുള്ള ചിത്രങ്ങളാണ്.
2008-ല്‍* ഇത്തരം ഏതാനും ചിത്രങ്ങള്‍* പുറത്തുവന്നിരുന്നെങ്കിലും 2009 അവയെ അവഗണിച്ചു. ആ അവഗണനയെ തട്ടിമാറ്റി 2010-ല്‍* ഇക്കൂട്ടര്‍* തിരിച്ചെത്തി.
വിജയികള്‍*
കഴിഞ്ഞവര്‍*ഷം ഏറ്റവും വലിയ വിജയം നേടിയത് സല്*മാന്‍*ഖാന്റെ 'ദബാങ്' ആണ്. 'ത്രീ ഇഡിയറ്റ്*സി'ന്റെ കളക്ഷന്‍* റെക്കോഡ് ഭേദിച്ച ഈ ചിത്രത്തിലും പുതുമുഖ സാന്നിധ്യം പ്രകടമാണ്.സംവിധായകന്* അനുഭവ്*സിങ് കശ്യപ്, നിര്*മാതാവ് അര്*ബാസ് ഖാന്*, നായിക സൊനാക്ഷി സിഹ്ന തുടങ്ങിയ അരങ്ങേറ്റക്കാര്‍*ക്ക് ചിത്രത്തിന്റെ വിജയം ഏറെ ഗുണം ചെയ്തു. അത്ര നല്ല കഥയൊന്നുമല്ലെങ്കിലും സല്*മാന്‍*ഖാന്റെ യഥാര്*ഥ ജീവിതത്തിലെ 'ഇമേജ്' സിനിമയില്‍* പ്രതിഫലിച്ചതും മലൈക്ക അറോറയുടെ ഐറ്റം നമ്പറും വിജയഘടകമായി.
പരമ്പരയിലെ മറ്റു ചിത്രങ്ങളെപ്പോലെ 'ഗോല്‍*മാല്*' മൂന്നാം ഭാഗവും വന്‍* ഹിറ്റായി. നിലവാരമുള്ള കോമഡി പ്രേക്ഷകര്‍* സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഈ വിജയം. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍* മിഥുന്* ചക്രബര്*ത്തി, അജയ് ദേവ്ഗണ്*, കരീനകപൂര്‍*, അര്*ഷാദ് വര്*സി തുടങ്ങിയവരാണ് താരങ്ങള്‍*.വിരുദ്ധാഭിപ്രായങ്ങള്‍* ഉയര്*ന്നെങ്കിലും ബോകേ്*സാഫീസില്* വിജയം നേടിയ ചിത്രമാണ് 'രാജ് നീതി'. പ്രകാശ് ഝാ ഒരുക്കിയ ഈ രാഷ്ട്രീയ ചിത്രം കത്രീന കൈഫിനും അജയ്*ദേവ്ഗണിനും രണ്*ബീര്‍* കപൂറിനും നേട്ടമായി.
പൂര്*ണമായും പുതുമുഖങ്ങളുമായി എത്തിയ 'ലവ് സെക്*സ് ഔര്‍* ധോക്ക' ഈ വര്*ഷത്തെ ഏറ്റവും നിര്*മാണ ച്ചെലവ് കുറഞ്ഞ ചിത്രമാണ്. മുടക്കിയ പണത്തിന്റെ പത്തിരട്ടിയാണ് ചിത്രം നേടിയത്. പേര് സൂചിപ്പിക്കുന്നതുപോലെ പ്രണയവും സെക്*സുമെല്ലാം ദി ബാകര്‍* ബാനര്‍*ജിയുടെ ഈ സിനിമയില്‍* ഉണ്ടെങ്കിലും അവയെല്ലാം പ്രേക്ഷകര്‍*ക്ക് ദഹിക്കുന്നതും ആസ്വാദ്യകരവുമായിരുന്നു.
മാധ്യമ പ്രവര്*ത്തകയായിരുന്ന അനുഷ റിസ്*വിയുടെ 'പീപ്*ലി (ലൈവ്)' രാജ്യത്തിനകത്തും പുറത്തും ചര്*ച്ച ചെയ്യപ്പെട്ടു. നിര്*മാതാവായ നടന്* ആമിര്‍*ഖാന്റെ ബിനിനസ് തന്ത്രങ്ങളുടെ വിജയം കൂടിയായിരുന്നു ഇത്. കര്*ഷക ആത്മഹത്യകള്‍* പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന ചാനലുകളെ കളിയാക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ശ്രദ്ധ നേടി. ഓസ്*കര്* നാമനിര്*ദേശം ലഭിച്ച ഇന്ത്യയുടെ ഔദ്യോഗിക ചിത്രം കൂടിയാണിത്.
ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികള്‍* ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍* ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍* നര്*മത്തില്‍* ചാലിച്ച് അവതരിപ്പിച്ച ചിത്രമാണ് 'അതിഥി തും കബ് ജാവോഗെ'. അജയ്*ദേവ്ഗണിന്റെ ഈ വര്*ഷത്തെ വിജയചിത്രങ്ങളില്‍* ഒന്നുകൂടി. കൊങ്കണ സെന്‍* ശര്*മയാണ് അശ്വിന്* ധീര്‍* സംവിധാനം ചെയ്ത ചിത്രത്തിലെ നായിക.
'മൗത്ത് പബ്ലിസിറ്റി'യിലൂടെ ഹിറ്റായ ചിത്രമാണ് 'വണ്‍*സ് അപ്പോണ്‍* എ ടൈം ഇന്‍* മുംബൈ'. ഇതിലും നായകന്* അജയ്*ദേവ്ഗണ്* തന്നെ. മുംബൈ അധോലോകത്തിന്റെ കഥപറഞ്ഞ ചിത്രം ഒരുക്കിയത് മിലന്* ലുത്രിയയാണ്. ഇമ്രാന്* ഹശ്മി, കങ്കണ റണൗത്ത്, പ്രചി ദേശായ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍*.
ഷാരൂഖ്ഖാന്*-കജോള്‍* ജോഡിയുടെ 'മൈ നെയിം ഈസ് ഖാന്*', പര്*മീത് സേഥിയുടെ 'ബദ്മാശ് കമ്പനി', അഭിഷേക് ചൗബെയുടെ 'ഇഷ്ഖിയ' എന്നിവയും 'തേരെ ബിന്‍* ലാദന്*', പാസ് ഗയാരെ ഒബാമ', 'ഹൗസ്ഫുള്*', 'ഉഡാന്‍*', 'ഐ ഹെയ്റ്റ് ലവ് സ്റ്റോറീസ്' തുടങ്ങിയ ചിത്രങ്ങളും തിരക്കഥയുടെ മേന്മകൊണ്ട് വിജയം കൈവരിച്ച ചിത്രങ്ങളാണ്. മൊഴിമാറ്റി എത്തിയവയില്‍* രജനീകാന്തിന്റെ 'റോബോട്ടാ'ണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഡിസംബര്‍* അവസാനം റിലീസ് ചെയ്ത അക്ഷയ്കുമാറിന്റെതീസ് മാര്‍*ഖാനും വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്*ട്ട്.
മികച്ചതെങ്കിലും...
സിനിമയുടെ വ്യാകരണങ്ങള്‍* പ്രകാരം മികച്ചതെങ്കിലും പ്രേക്ഷകര്‍* കൈവിട്ട ഒട്ടേറെ ചിത്രങ്ങള്‍* 2010-ലുണ്ട്. മുന്‍*നിര സംവിധായകരും വന്‍*താരനിരയുള്ളവയുമായിരുന്നു ഈ സിനിമകളെന്നത് മറ്റൊരു വസ്തുത. മണിരത്*നത്തിന്റെ ത്രിഭാഷാചിത്രം 'രാവണ്‍*', സഞ്ജയ്*ലീലാ ബന്*സാലിയുടെ 'ഗുസാരിഷ്', രാകേഷ് റോഷന്റെ 'കൈറ്റ്*സ്, രാജശ്രീ ഓജയുടെ 'അയിഷ', ഫര്*ഹാന്‍* അക്തറിന്റെ 'കാര്‍*ത്തിക് കോളിങ് കാര്‍*ത്തിക്', അശുതോഷ് ഗൊവാരികറുടെ 'ഖേലേന്‍* ഹം ജീ ജാനെ സെ', വിപുല്‍*ഷായുടെ 'ആക്ഷന്‍* റീപ്ലേ' തുടങ്ങിയവ ഈ ഗണത്തില്‍*പ്പെടുന്നു.
ബോക്*സ് ഓഫീസ്
നിര്*മാതാക്കളുടെ സമരവും സാമ്പത്തിക മാന്ദ്യവും ഇടക്കാലത്ത് ബോളിവുഡിന്റെ സമ്പദ്*വ്യവസ്ഥയെ വലയം ചെയ്തിരുന്നു. എന്നിട്ടും രണ്ടായിരം കേടിയോളം രൂപയാണ് കഴിഞ്ഞ വര്*ഷം ബോളിവുഡില്‍* ചെലവഴിക്കപ്പെട്ടത്. 2009-നെ അപേക്ഷിച്ച് ഗ്രോസ് കളക്ഷനില്‍* ഏഴ്-എട്ട് ശതമാനം വര്*ധന ഇക്കുറി ഉണ്ടായിട്ടുണ്ട്.
മെഗാഹിറ്റുകളുടെ വരുമാനമുള്*പ്പെടുത്തിയാല്‍* ആകെ 250-300 കോടി രൂപയുടെ നഷ്ടമാണ് 2010-ല്‍* ബോളിവുഡ് കണക്കുകൂട്ടുന്നത്. പക്ഷേ, ഈ കണക്കുകൂട്ടലില്‍* ചെറിയൊരു പ്രശ്*നമുണ്ട്. കാരണം, 'ടോപ്*ടെന്‍*' പട്ടികയില്‍* ഉള്*പ്പെട്ട ചിത്രങ്ങള്‍* മാത്രം വാരിക്കൂട്ടിയത് 700 കോടിയോളം രൂപയാണ്. ഇതിന്റെ നാലിലൊന്ന് മാത്രമേ ഇവയുടെ നിര്*മാണച്ചെലവ് വരികയുള്ളൂ. ബാക്കിയുള്ള 1300 കോടി രൂപയേക്കാള്‍* 'ടോപ് ടെന്‍*' കഴിച്ചുള്ള നൂറ്റി എഴുപതോളം സിനിമകള്‍*ക്കായി ചെലവഴിച്ചിട്ടുണ്ട്.
കോര്‍*പ്പറേറ്റ് കമ്പനികളുടെ വരവോടെയാണ് 'വലിയ നഷ്ടമില്ലെന്ന്' ശ്രമകരമായ കൂട്ടിക്കിഴിക്കലുകളിലൂടെ ലോകത്തെ ബോധ്യപ്പെടുത്താന്‍* നീക്കം തുടങ്ങിയത്. കണക്കുകൂട്ടി തല ചൂടാക്കേണ്ട, ഇതിന്റെ രത്*നച്ചുരുക്കം ഇത്രമാത്രം-പത്തോളം ചിത്രങ്ങള്‍* വന്‍* ലാഭമുണ്ടാക്കി. ബാക്കിയുള്ളവയില്‍* വിരലിലെണ്ണാവുന്നവ മുടക്കുമുതല്‍* തിരിച്ചുപിടിച്ചു. അവശേഷിച്ചവയ്*ക്കെല്ലാം കനത്ത നഷ്ടം നേരിട്ടു.
പ്രതീക്ഷകള്‍*...
മണിരത്*നം, അനീസ് ബസ്മി, അശുതോഷ് ഗൊവാരികര്‍*, വിപുല്‍*ഷാ, സഞ്ജയ്*ലീല ബന്*സാലി... സംവിധായകരുടെ പട്ടിക ഇനിയും നീളും. പക്ഷേ, ഇവരെല്ലാം മുമ്പ് പ്രതീക്ഷ നല്*കിയവരും കഴിഞ്ഞവര്‍*ഷം പരാജയം പിണഞ്ഞവരുമാണ്. ഇക്കൂട്ടരെ മറികടന്നാണ് അനുഷ റിസ്*വി (പീപ്*ലി-ലൈവ്), വിക്രമാദിത്യ മൊട്*വാനി (ഉഡാന്‍*), അഭിഷേക് ചൗബെ (ഇഷ്ഖിയ), അഭിഷേക് ശര്*മ (തേരെ ബിന്‍*ലാദന്*), സുഭാഷ്*കപൂര്‍* (പാസ് ഗയാ രെ ഒബാമ), ഹബീബ് ഫൈസല്‍* (ദൊ ദൂനി ചാര്*), അഭിനവ് കശ്യപ് (ദബാങ്), ദിബാകര്‍* ബാനര്‍*ജി (ലവ് സെക്*സ് ഔര്‍* ധോക്ക) തുടങ്ങിയ സംവിധായകര്‍* 2010-ന്റെ പ്രതീക്ഷയായത്.നവാഗതരും അല്ലാത്തവരുമായ ഇവരുടെ പുതിയ ചിത്രങ്ങള്‍*ക്ക് കാത്തിരിക്കുകയാണ് ബോളിവുഡ്. ഒപ്പം ഇവരേക്കാള്‍* പ്രതിഭയുള്ള പുതുതലമുറയെയും.
താരങ്ങള്‍*
അജയ്*ദേവ്ഗണ്*, കത്രീന കൈഫ്-ഇവരെ 2010-ലെ താരങ്ങളായി പരിഗണിക്കാം. ഇരുവരും അഭിനയിച്ച ചിത്രങ്ങളെല്ലാം ഭേദപ്പെട്ട വിജയം നേടി. ഏറ്റവും വലിയ ഹിറ്റായ 'ദബാങ്ങി'ലെ നായകന്* സല്*മാന്‍*ഖാന്റെ 'വീര്‍*' എന്ന ചിത്രം സമ്പൂര്*ണ പരാജയമായിരുന്നു. പക്ഷേ, 'ദബാങ്ങി'ലൂടെ അഭിനവ് കശ്യപും സൊനാലി സിഹ്നയും താരങ്ങളായി.അഭിഷേക് ബച്ചനും ഹൃത്വിക് റോഷനും ഐശ്വര്യറായിയും പരാജിതരുടെ പട്ടികയിലാണ്. 'മൈ നെയിം ഈസ് ഖാന്*' ഷാരൂഖ്ഖാന് അല്പം ആശ്വസിക്കാന്‍* വകനല്*കി. അമിതാഭ് ബച്ചന്റെയും സ്ഥിതി നല്ലതല്ല. അക്ഷയ്കുമാറിന് കോമഡി സിനിമകളിലെ നായകന്* എന്ന ഇമേജ് മാറ്റം പൂര്*ണമായി.
മലയാളികള്‍*
പ്രിയദര്*ശനും ടി.കെ. രാജീവ്കുമാറും ഉള്*പ്പെടെയുള്ള മലയാളി സംവിധായകരുടെ സിനിമകള്‍* ഉണ്ടായെങ്കിലും അവര്‍*ക്ക് അഭിമാനിക്കാന്‍* വകയില്ല. മലയാളക്കരയില്‍*നിന്നെത്തിയവരില്‍* അസിനേക്കാള്* മാഗസിന്* കവര്‍* ഫോട്ടോകളിലൂടെ വിദ്യാബാലന് ശോഭിക്കാനായി.സാങ്കേതിക പ്രവര്*ത്തകര്*ക്കിടയില്* ക്യാമറാമാന്മാരായ സന്തോഷ്ശിവന്‍* (രാവണ്‍*), രവി കെ. ചന്ദ്രന്* (അന്*ജാന അന്*ജാനി) എന്നിവര്‍* ശ്രദ്ധനേടി.2010-ല്‍* വിജയംനേടിയവര്*ക്ക് 2011-ല്‍* എന്തുചെയ്യാന്‍* കഴിയുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.