Mathrubhumi Sports - ???? ??????????? ?????????????
കുലം മുടിക്കുന്ന കാരണവന്*മാര്*
Posted on: 21 Aug 2011
പത്തിരുപത് വര്*ഷം മുമ്പത്തെ കഥയാണ്. നാട്ടിലെ പഴയ നായര്* തറവാട്ടിലെ കാരണവര്* കോമപ്പന്* അമ്മാവന്* ദേശത്തെ കൃഷി ആപ്പീസറുടെ ഉപദേശം കേട്ട് തെങ്ങും നെല്ലും വേണ്ടെന്ന് വെച്ച് റബ്ബറും ആന്തൂറിയവും കൃഷിചെയ്യാന്* തുടങ്ങി. പുതിയ കൃഷികൊണ്ട് പണം ഒഴുകിയെത്തുമെന്നും തറവാടിന്റെ ഐശ്വര്യം ഇരട്ടിക്കുമെന്നും ആപ്പീസറ് പറഞ്ഞുകൊടുത്തത് അമ്മാവന്* അപ്പടി വിശ്വസിച്ചു. തന്റെ വയലും പറമ്പും പുതിയ കൃഷിക്ക് പറ്റിയതാണോ എന്നോ കിഴക്കന്* മലയോരത്തെ ക്രിസ്ത്യാനികളുടെ നഴ്*സറിയില്* പോയി വലിയ വിലയ്ക്ക് വാങ്ങിയ റബ്ബര്* തൈകള്* നാട്ടിലെ മണ്ണിന് യോജിച്ചതാണോ എന്നോ അമ്മാവന്* തിരക്കിയില്ല. തെങ്ങുകള്* മുറിച്ചു നീക്കി. നെല്ലു നട്ടില്ല. പകരം റബ്ബറും ആന്തൂറിയവും ! ആദ്യ രണ്ടു വര്*ഷം തറവാട്ടിലെ അന്തേവാസികള്* ക്ഷമയോടെ കാത്തിരുന്നു. മുണ്ടു മുറുക്കിയുടുത്തും റേഷന്* അരി വാങ്ങി കഞ്ഞിവെച്ചും അവര്* കഴിഞ്ഞുകൂടി. പക്ഷെ റബ്ബര്* തൈകള്* മുരടിക്കാനും ആന്തൂറിയം കരിയാനും തുടങ്ങിയതോടെ മുറുമുറുപ്പുയര്*ന്നു. പതുക്കെ മക്കളും മരുമക്കളും ചേര്*ന്ന് കലാപം തുടങ്ങി. കാരണവര്*ക്കെതിരെ ജനരോഷം. എല്ലാവരും ഭാഗം ചോദിച്ചു തുടങ്ങി. അനന്തരം തറവാട് മുടിഞ്ഞു.
ഇതൊരു ഗുണപാഠകഥയാണ്. തല്*ക്കാലം ഇന്ത്യന്* ക്രിക്കറ്റ് കണ്*ട്രോള്* ബോര്*ഡിന്റെ തലവന്*മാരും ഇന്ത്യന്* ടീമിന്റെ സെലക്ടര്*മാരുമാണ് ഇത് ഉള്*ക്കൊള്ളേണ്ടത്. ഇന്നത്തെ നിലയ്ക്കു മുന്നോട്ടു പോയാല്* കോമപ്പനമ്മാവന്റെ തറവാടിന്റെ ഗതി വരും ഇന്ത്യന്* ക്രിക്കറ്റിനും. സാമാന്യം ഭേദപ്പെട്ട നിലയില്* ടെസ്റ്റും ഏകദിന മാച്ചുകളും കളിക്കുന്ന ഒരു ടീമായിരുന്നു നമ്മുടേത്. പത്തുപതിനഞ്ചു വര്*ഷത്തെ പ്ലാനിങ്ങും കഠിനാദധ്വാനവും കൊണ്ടായിരുന്നു ഇങ്ങനെ ഒരു ടീം രൂപപ്പെട്ടു വന്നത്. ഏകദിന ക്രിക്കറ്റിലെ ലോക ചാമ്പ്യന്* പട്ടവും ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്* വണ്* പദവിയും അതിന്റെ ഫലമായിരുന്നു. ആ ടീമിനെ തകര്*ത്തുകളയുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്*.
പതിനൊന്ന് പേരെവെച്ച് കളിക്കുന്ന ഫുട്*ബോളില്* സെവന്*സും ഫൈവ്*സും (ഫുട്*സാല്*) എല്ലാം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ സാധാരണ ഫുട്*ബോള്* മാച്ചുകളില്* കളിക്കുന്ന അംഗീകൃത താരങ്ങളല്ല, സെവന്*സിലും ഫൈവ്*സിലും കളിക്കുന്നത്. അവയെ വ്യത്യസ്ത ഗെയ്മുകളായി തന്നെ പരിഗണിക്കുന്നു. അതേസമയം ക്രിക്കറ്റിലേയ്ക്ക് വരുമ്പോള്* ഓവറിന്റെ കാര്യത്തില്* നിയന്ത്രണമില്ലാത്ത പ്രാഥമിക രൂപമായ ടെസ്റ്റ് ക്രിക്കറ്റിനൊപ്പം ആദ്യം 60-50 ഓവര്* ഏകദിന മാച്ചുകള്* അവതരിപ്പിക്കപ്പെട്ടു. കുറേകാലം ഈ രണ്ടു ഫോര്*മാറ്റുകള്* മാത്രം. സമീപകാലത്ത്് ഗെയ്മിനെ ജനകീയവല്*ക്കരിക്കുന്നു എന്ന പരസ്യവാചകത്തോടെ അവതരിപ്പിക്കപ്പെട്ടതാണ് ട്വന്റി-20. സത്യത്തില്* ട്വന്റി-20 യെ വ്യത്യസ്തമായ ഒരു ഗെയിം ആയിതന്നെ പരിഗണിക്കേണ്ടിയിരുന്നു. ടെസ്റ്റ് മാച്ചുകളില്* കളിക്കുന്ന കളിക്കാരെ ടി-20യില്* കളിപ്പിക്കുന്നത് പാതകമാണ്. സത്യത്തില്* ഒരോ കളിക്കാരനും ഇങ്ങനെ മാറി മാറി കളിക്കുമ്പോള്* തങ്ങളുടെ ടെക്*നിക്കുകള്* അഡ്ജസ്റ്റ് ചെയ്യാന്* ഏറെ ബുദ്ധിമുട്ടുന്നു. സച്ചിന്* തെണ്ടുല്*ക്കറേയും രാഹുല്* ദ്രാവിഡിനേയും പോലുള്ള വിവരമുള്ള ക്രിക്കറ്റര്*മാര്* ടി-20 മാച്ചുകള്*ക്കില്ല എന്ന് ആദ്യമേ വ്യക്തമാക്കിയത് ഇതുകൊണ്ടു തന്നെയായിരുന്നു. പക്ഷെ നമ്മുടെ ബി.സി.സി.ഐ കാരണവന്*മാര്* അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്* തയ്യാറായിരുന്നില്ല. ഇന്ത്യന്* പ്രീമിയര്* ലീഗ് എന്ന 'മസാല ഈവന്റ്്' അവതരിപ്പിച്ച് അവരെക്കൂടി കളത്തിലിറങ്ങാന്* നിര്*ബന്ധിതരാക്കി. സച്ചിന്*, രാഹുല്*, സൗരവ്, ലക്ഷ്മണ്*- ഇവരെയൊക്കെ ഐക്കണ്* പ്ലെയേഴ്*സായി പ്രഖ്യാപിച്ച് വന്*തുക പ്രതിഫലം വാഗ്ദാനം ചെയ്ത് തട്ടിലിറക്കി. അവരുടെ പേരും പെരുമയും വിറ്റ് കാശാക്കി. കാശുണ്ടാക്കാന്* മാത്രമായുള്ള ഐ.പി.എല്* പ്രേമം ക്രിക്കറ്റിനും കളിക്കാര്*ക്കും ദോഷം ചെയ്യുമെന്നുള്ള മുന്നറിയിപ്പുകളെ പുച്ഛിച്ചു തള്ളുകയായിരുന്നു നമ്മുടെ ക്രിക്കറ്റ് മേലാളന്*മാര്*. നിരന്തരമായ ഐ.പി.എല്* മാച്ചുകള്*ക്കായി തങ്ങളുടെ ബാറ്റിങ്, ബൗളിങ് ടെക്*നിക്കുകള്* അഡ്ജസ്റ്റ് ചെയ്*തെടുക്കാന്* ഓരോ കളിക്കാരനും ഏറെ ബുദ്ധിമുട്ടി. ഐ.പി.എല്ലില്* സ്*കോര്* ചെയ്യാന്* കഴിയാത്ത രാഹുലിനെ പോലുള്ളവര്* എന്ത് ക്രിക്കറ്റര്*മാരാണെന്ന് കള്ള് കച്ചവടത്തോടൊപ്പം ക്രിക്കറ്റ് കച്ചവടവും ഏറ്റെടുത്ത മല്യ മുതലാളി തുറന്നടിച്ചു. ബി.സി.സി.ഐ മേലാളന്*മാര്* അതു തലകുലുക്കി സമ്മതിച്ചു. അവര്* ഒരക്ഷരം ഉരിയാടിയില്ല. രാഹുലും ലക്ഷ്മണും സച്ചിനും ഐ പി എല്* ഗ്രൗണ്ടില്* നിന്നു വിയര്*ത്തു. വാല്*ത്താട്ടിമാരും മനീഷ് പാണ്ഡെമാരും മഹാരഥന്*മാരായി വാഴ്ത്തപ്പെട്ടു.
ഐ.പി.എല്* മല്*സരങ്ങള്* കോടികളാണ് ബി.സി.സി.ഐക്ക് നേടിക്കൊടുത്തത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തെ ക്രിക്കറ്റ് ബോര്*ഡും തങ്ങളുടെ മുന്*നിര താരങ്ങളെ വെച്ച് ഇങ്ങനെയൊരു മസാല ഈവന്റിനോ ചൂതാട്ടത്തിനോ തുനിഞ്ഞിട്ടില്ലെന്ന് ഓര്*ക്കണം. ഐ.പി.എല്ലിന്റെ പണക്കൊഴുപ്പില്* ആകൃഷ്ടരായി ശ്രീലങ്കന്* ബോര്*ഡ് നടത്തിയ ശ്രമങ്ങളെ ബി സി സി ഐ പാരവെക്കുകയും ചെയ്തു. ഐ പി എല്* മാച്ചുകളുടെ ആധിക്യം ഇന്ത്യന്* താരങ്ങളെ ബാധിച്ചിച്ചില്ലെന്നും ഇംഗ്ഌണ്ടിലെ പരാജയത്തിന് കാരണം അതൊന്നുമല്ലെന്നും, ഒരേസമയം ഇന്ത്യന്* ടീമിന്റെ സെലക്ഷന്* കമ്മിറ്റി ചെയര്*മാനും ചെന്നൈ സൂപ്പര്* കിങ്*സ് ടീമിന്റെ ചിയര്* ലീഡറുമായ കൃഷ്ണമാചാരി ശ്രീകാന്ത് ആണയിടുമ്പോള്* തന്നെ കാര്യങ്ങള്* വ്യക്തമാണ്.
സൗരവ് ഗാംഗുലിയെന്ന ഭാവനാശാലിയായ ലീഡറുടെ കീഴില്* ദീര്*ഘ വീക്ഷണത്തോടെ വളര്*ത്തിയെടുത്ത ടീമായിരുന്നു നമ്മുടേത്. സൗരവ് രംഗം വിട്ട ശേഷവും ഇത്രയും കാലം നേട്ടങ്ങള്* ഉണ്ടാക്കിയത് അദ്ദേഹം ടീമിലേക്ക് കൊണ്ടു വന്ന കളിക്കാരുടെ ബലത്തിലായിരുന്നു. യുവരാജ് സിങ്ങ്, ഹര്*ഭജന്*, സഹീര്*, വീരേന്ദര്* സെവാഗ്, ഗൗതം ഗംഭീര്*, സുരേഷ് റെയ്*ന... സെലക്ഷന്* കമ്മിറ്റി യോഗങ്ങളില്* സൗരവ് വാദിച്ചും പിന്തുണച്ചും ടീമിലെത്തിച്ചവരായിരുന്നു. സഹീറും ഹര്*ഭജനും സെവാഗുമെല്ലാം ഇക്കാര്യം പലപ്പോഴും തുറന്നുപറയുന്നത് കേട്ടിട്ടുണ്ട്. സൗരവിന് ശേഷം ടീമിലെത്തിയ പുതിയ കളിക്കാരുടെ പട്ടിക എടുത്തു നോക്കിയാല്* ഇക്കാര്യം വ്യക്തം. 'ആയാറാം ഗയാറാം ' സിസ്റ്റമാണ് പിന്നീട് അനുവര്*ത്തിച്ചത്. ഓന്നോ രണ്ടോ മാച്ചുകളില്* ഓരോ കളിക്കാരന് അവസരം നല്*കും, ഒരു മാച്ചില്* പരാജയപ്പെട്ടാല്* പുറത്തേയ്ക്ക്. മറിച്ച് ഹര്*ഭജനും യുവരാജുമെല്ലാം തുടക്കത്തില്* ഏറെ മാച്ചുകളില്* പരാജയപ്പെട്ടപ്പോഴും അവരെ ടീമില്* നിലനിര്*ത്താന്* വേണ്ടി സൗരവ് തന്റെ സര്*വകരുത്തുമെടുത്ത് വാദിച്ചിരുന്നു. ധോനിക്ക് ഇതിന് കഴിയുന്നില്ല. അതുതന്നെ വലിയ പ്രശ്*നം.
സച്ചിനും രാഹുലിനും ലക്ഷ്മണിനും ശേഷം ടെസ്റ്റ് ടീമില്* ബാറ്റിങ്ങിന്റെ നെടുംതൂണുകളാവേണ്ട ക്രിക്കറ്റര്*മാരെ വളര്*ത്തിയെടുക്കേണ്ട സമയമാണിത്. ടെസ്റ്റ് മാച്ചുകളില്* കളിക്കേണ്ട ബാറ്റ്*സ്മാന്*മാര്* ചുരുങ്ങിയ പക്ഷം ഡ്രൈവ്, പുള്*, കട്ട്- ഈ മൂന്ന് ഷോട്ടുകളെങ്കിലും ഏത് വിക്കറ്റിലും സാങ്കേതിക തികവോടെ കളിക്കാന്* കെല്*പ്പുള്ളവരായിരിക്കണം. ഇന്*സ്റ്റന്റ് ക്രിക്കറ്റിലെ 'ജഗപൊഗ' ഷോട്ടുകള്* കളിക്കാനുള്ള പ്രാവീണ്യം മാത്രം പോരാ. നിലവില്* ഇന്ത്യയിലുള്ള യുവ ക്രിക്കറ്റര്*മാരില്* ഇക്കാര്യത്തില്* മുന്നില്* നില്*ക്കുന്ന രണ്ടുപേര്* ചേതേശ്വര്* പൂജാരയും രോഹിത് ശര്*മയുമാണ്. ശ്രദ്ധാപൂര്*വം വളര്*ത്തിയെടുത്താല്* മികച്ച ടെസ്റ്റ് ബാറ്റ്*സ്മാന്*മാരായി ഇവര്* മാറും. പക്ഷെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച ടീമില്* ഈ രണ്ടുപേരും ഉണ്ടായിരുന്നില്ല. രോഹിതിനും പൂജാരക്കുമൊപ്പം റെയ്റ്റ് ചെയ്യാന്* പറ്റില്ലെങ്കിലും തമിഴ്*നാട്ടുകാരന്* ഓപ്പണര്* മുരളി വിജയും പ്രതീക്ഷകള്* നല്*കുന്നു. ടെക്*നിക്കുകളില്* ചില അഡ്ജസ്റ്റുമെന്റുകള്* വരുത്തിയാല്* മുരളിയുടെ ബാറ്റിങ്ങും ടെസ്റ്റ് മാച്ചുകള്*ക്ക് യോജിച്ചതാണ്. ഈ മൂന്നു ബാറ്റ്*സ്മാന്*മാരും ഒന്നോ രണ്ടോ മാച്ചുകളില്* പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്* പുറത്തു പോവേണ്ടി വന്നവരാണ്. ഇവിടെയാണ് സൗരവിന്റെ പ്രസക്തി ബോധ്യമാവുന്നത്.
ക്രിക്കറ്റ് ഇനിയും പരിഷ്*കരിക്കപ്പെട്ടേക്കാം. അഞ്ചോവര്* ക്രിക്കറ്റും ഒറ്റയോവര്* ക്രിക്കറ്റും (അതോ, ഒറ്റനമ്പര്* ലോട്ടറിയോ?) അവതരിപ്പിക്കപ്പെട്ടേക്കാം. അതും ഇന്ത്യന്* ബോര്*ഡ് വാരിപ്പുണരും. അപ്പോഴേക്കും സച്ചിനും രാഹുലും ലക്ഷ്മണും വിരമിച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുക. അല്ലെങ്കില്* നാലു ദിവസം നീളുന്ന നളചരിതം കഥകളി അര മണിക്കൂര്* കൊണ്ട് അവതരിപ്പിക്കാന്* പാടുപെടുന്ന കലാമണ്ഡലം കൃഷ്ണന്* നായരേയും ഗോപിയാശാനേയും നമുക്ക് കാണേണ്ടിവരും.