"I'll tell him, if he thinks about defending, he must try some other sport". Sourav Ganguly's advice to sachin on the later's defensive approach
Tiger Sourav rockss
മഹേന്ദ്രജാലം കഴിഞ്ഞു, ഇനിയേതു ജാലം ?*
Text Size:
'ഇന്ത്യന്* ടീമിന്റെ യഥാര്*ഥ പരീക്ഷണം അടുത്തവര്*ഷം ഓസ്*ട്രേലിയയിലാണ്*. അതിനുശേഷമേ ധോണിയുടെ ക്യാപ്*റ്റന്*സിയെ വിലയിരുത്താന്* പറ്റു' എന്നു മുന്*നായകന്* സൗരവ്* ഗാംഗുലി തന്റെ പത്രപംക്*തിയില്* എഴുതിയത്* 2011 ഓഗസ്*റ്റില്* ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര നഷ്*ടത്തിന്റെ പേരില്* ടീമിനെതിരേ മുറവിളി ഉയര്*ന്നപ്പോഴായിരുന്നു. ഓസ്*ട്രേലിയന്* പരമ്പരയ്*ക്ക് നാലുമാസങ്ങള്* ബാക്കിനില്*ക്കേഏറെക്കുറെ ദാര്*ശനികമായിരുന്നു മുന്*ക്യാപ്*റ്റന്റെ നിരീക്ഷണം. ഒടുവില്* ഓസ്*ട്രേലിയയിലെ നാലുടെസ്*റ്റുകളുടെ ദുരന്തപൂര്*ണമായ പരമ്പരയ്*ക്കൊടുവില്* മറ്റാരും പ്രതീക്ഷിക്കാത്തതും ഗാംഗുലി പറയാതെ പറഞ്ഞതും സംഭവിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച അവസ്*ഥയില്* നിന്ന്* ഇന്ത്യന്* ടെസ്*റ്റ് ടീം അധ:പതനത്തിന്റെ അഗാധതയിലേക്കു പതിച്ചു.
സച്ചിന്* അടക്കമുള്ള ക്രിക്കറ്റ്* ഇതിഹാസങ്ങള്* ധോണിയെ വാക്കുകള്* കൊണ്ടു ധാര കോരുമ്പോഴും ഇന്ത്യന്*ക്രിക്കറ്റിന്* ഏറ്റവും മികച്ച ടെസ്*റ്റ് വിജയങ്ങള്* സമ്മാനിച്ച ഗാംഗുലിക്ക്* ആ മികവില്* സംശയമായിരുന്നു.
ക്യാപ്*റ്റെന്ന നിലയില്* ധോണി തുടക്കകാലത്ത്* തുടര്*ച്ചയായി വിജയങ്ങള്* കൊണ്ടുവന്നപ്പോള്* ഗാംഗുലി പറഞ്ഞത്* ശ്രദ്ധിക്കുക: ''ഒരു ക്രിക്കറ്റ്* ടീം ക്യാപ്*റ്റന്* വിജയിക്കാന്* ഏറ്റവും അധികം വേണ്ടത്* ഭാഗ്യമാണ്*. അതു ധോണിക്ക്* ആവോളമുണ്ട്*''.
ധോണിയുടെ ബാറ്റിംഗ്* മികവില്*, ഭാവനാപരമായി ടീമിനെ നയിക്കാനുള്ള ശേഷിയിലുള്ള സംശയമായിരുന്നു ഗാംഗുലിയുടെ വാക്കുകള്*ക്കു പിന്നിലെന്നു നിസ്*തര്*ക്കം. പക്ഷേ വിജയങ്ങള്* വിലയിരുത്തലുകളെ അവജ്*ഞയുടെ കുട്ടയിലും അസൂയയുടെ മറുപക്ഷത്തുമേ പെടുത്തു.
ട്വന്റി20 ലോകകപ്പ്*, ഐ.പി.എല്*., ചാമ്പ്യന്*സ്* ലീഗ്* കിരീടങ്ങള്*, സാക്ഷാല്* ലോകകപ്പ്*, ടെസ്*റ്റിലും ഏകദിനത്തിലും ഒന്നാം റാങ്ക്* എല്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ ക്യാപ്*റ്റന്* പക്ഷേ ഇപ്പോള്* വിശകലനങ്ങളുടെ മൈക്രോസ്*കോപ്പിലാണ്*.
അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യമിതാണ്*; ഇന്ത്യന്* ടീം തകര്*ന്നു. അഡ്*ലെയ്*ഡില്* ആ തകര്*ച്ച പൂര്*ണതയിലെത്തി.
ഒന്നുപൊരുതി നോല്*ക്കാന്* പോലും ശ്രമിക്കാതെ കീഴടങ്ങുന്ന ഇന്ത്യന്* ടീം ഇതാദ്യമാണ്*. ഗാംഗുലി ഇപ്പോള്* പറയുന്നു; ഇന്ത്യന്* ടെസ്*റ്റ് ടീമില്* അടിമുടി മാറ്റം ആവശ്യമാണെന്ന്*. ഗാംഗുലിയുടെ കീഴില്* വിജയങ്ങള്* സ്വന്തമാക്കുന്ന ടീമായി വളര്*ന്ന മുമ്പത്തെ ടീമില്* നിന്ന്* കാര്യമായി വ്യത്യാസമൊന്നുമില്ല ഇപ്പോഴത്തെ ടീമില്*.
ധോണിയുടെ ക്യാപ്*റ്റന്*സിയല്ല പ്രശ്*നം. ഇന്ത്യന്* ടീമിനെ കൈാര്യം ചെയ്യുന്ന രീതിയാണ്*. ലോകകപ്പ്* നേടിയ ടീമില്* നിന്ന്* ഈ നിലയിലേക്ക്* ഇന്ത്യ തകര്*ന്നത്* തീര്*ത്തും അവിശ്വസനീയമാണ്*. എപ്പോള്* എവിടെ വച്ചാണ്* ഈ തകര്*ച്ച എന്നു കണ്ടു പിടിക്കുക അസാധ്യം.
മാര്*ച്ചിലെ ലോകകപ്പ്* നേട്ടത്തിനുശേഷം ഇന്ത്യ ദുര്*ബലമായ ടീമിനെയാണ്* ജൂണില്* വെസ്*റ്റിന്*ഡീസിലേക്ക്* വിട്ടത്*. സീനീയര്* താരങ്ങള്* വിശ്രമം ആവശ്യപ്പെട്ടു. ലോകപ്പിന്റെ കനത്തിലിരുന്ന സീനിയര്* താരങ്ങള്*ക്കു പകരം പുതിയകളിക്കാര്* പോയിട്ടും മൂന്നുമത്സരങ്ങളുടെ ടെസ്*റ്റ് പരമ്പര 1-0ത്തിന്* ജയിച്ചു. അടുത്തമാസം ഇംഗ്ലണ്ടില്* നടന്ന പരമ്പരയില്* സേവാഗിന്റേയും സഹീര്*ഖാന്റെയും സേവനം എല്ലാ കളികള്*ക്കും ലഭ്യമായില്ല. ഇന്ത്യ 4-0ത്തിന്* ആ പരമ്പര തോറ്റു ടെസ്*റ്റില്* ഒന്നാം റാങ്കില്* നിന്ന്* താഴെ വീണു.
മടങ്ങി ഇന്ത്യയിലെത്തിയ ടീം വെസ്*റ്റിന്*ഡീസിനെതിരേ ടെസ്*റ്റ് പരമ്പര 2-0ത്തിനും ജയിച്ചു. എന്നിട്ടാണ്* ഓസ്*ട്രേലിയന്* മണ്ണില്* ചരിത്രമെഴുതാന്* പോയത്*!
മുന്* പരാജയങ്ങള്*ക്കു കാരണങ്ങളുണ്ടായിരുന്നു. പരിചയക്കുറവ്*, സാഹചര്യങ്ങള്*... തുടങ്ങി സച്ചിന്റെ സെഞ്ചുറി ടെന്*ഷന്* വരെ. പക്ഷേ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയ ഓസ്*ട്രേലിയന്* എപ്പിസോഡിന്റെ കാരണമെന്താണ്*.?
ഇന്ത്യയുടെ ഒരു ബാറ്റ്*സ്മാന്* പോലും ഫോമിലായിരുന്നല്ല. മറിച്ച്* ഓസ്*ട്രേലിയന്* സൈഡില്* ടീമിനു പുറത്തേക്കു പോകാന്* നോക്കിയിരുന്ന റിക്കി പോണ്ടിംഗിനേയും ഹസിയേയും തിരിച്ചുവരവിന്* സഹായിച്ചു. ക്യാപ്*റ്റന്* എന്ന നിലയില്* ഏറെ വിമര്*ശം കേള്*പ്പിച്ച മൈക്കല്* ക്ലാര്*ക്കിന്റെ സ്*ഥാനമുറപ്പിക്കാന്* സഹായിച്ചു.
മെല്*ബണില്* ഇന്ത്യ മികച്ച രീതിയിലാണ്* തുടങ്ങിയത്*. ആദ്യഇന്നിംഗ്*സില്* ആദ്യദിനം ഓസ്*ട്രേലിയയയെ ആറിന്*277 റണ്*സിന്* തളച്ച ഇന്ത്യക്ക്* പിന്നീടൊരുദിവസം പോലും പ്രതീക്ഷയുടേതായുണ്ടായിരുന്നില്ല. മെല്*ബണ്* ടെസ്*റ്റില്* ആദ്യഇന്നിംഗ്*സില്* ഓസ്*ട്രേലിയയെ 333 റണ്*സ്* എടുക്കാന്* അനുവദിച്ചതിന്* വന്*വില നല്*കേണ്ടിവന്നു. വാലറ്റത്തെ വീഴിക്കുന്നതില്* വിദഗ്*ധനായ കുംബ്ലെയെപ്പോലുള്ള ബൗളറുടെ അഭാവം ഇന്ത്യ അനുഭവിച്ചറിഞ്ഞു. ഒന്നാമിന്നിംഗ്*സിനു മറുപടി പറഞ്ഞ ഇന്ത്യ മൂന്നിന്* 214 എന്ന നിലയില്* നിന്ന്* 282ന്* ഓള്*ഔട്ട്* എന്ന നിലയിലേക്കു തകര്*ന്നത്* അവിശ്വസനീയമായിട്ടായിരുന്നു. ഓര്*ക്കുക വാലറ്റക്കാരനായ അശ്വിന്റേതായിരുന്നു ഈ ഇന്നിംഗ്*സില്* 31 റണ്*സിന്റെ സംഭാവന. ലക്ഷ്*മണോ, കോഹ്ലിയോ, ധോണിയോ മധ്യനിരയില്* പിടിച്ചുനില്*ക്കാന്* ശ്രമിച്ചിരുന്നുവെങ്കില്* മെല്*ബണ്* ടെസ്*റ്റിന്റെ വിധിയും പരമ്പരയുടെ ഗതിയും മറ്റൊന്നായിരുന്നു. കാരണം ആത്മവിശ്വാസത്തില്* ആദ്യംപകച്ച ഓസീസ്* രണ്ടാം ഇന്നിംഗ്*സിലും 240 റണ്*സേ എടുത്തുള്ളു. ബാറ്റിംഗിന്* അനുകൂലമെന്നു കണ്ട ട്രാക്കില്* പക്ഷേ ഇന്ത്യയുടെ ഓപ്പണര്*മാരും ലോവര്* മിഡില്* ഓഡറും ഒരുപോലെ അലസരായപ്പോള്* കളി കൈവിട്ടു. അതൊരു തുടക്കമായിരുന്നു. മെല്*ബണിലെ ആത്മവിശ്വാസം ഓസ്*ട്രേലിയയുടെ വിശ്വാസത്തെ തിരികെ എത്തിച്ചു. ദുര്*ബലരെന്നു അതുവരെ വിശേഷിപ്പിച്ച ബൗളിംഗ്* നിരയെ വച്ച്* പിന്നീടുള്ള മത്സരങ്ങളില്* മൈക്കല്*ക്ലാര്*ക്ക്* പേരുകേട്ട ഇന്ത്യന്* ബാറ്റിംഗ്* നിരയെ കണക്കു പറയിപ്പിച്ചു.
ചത്തകുഞ്ഞിന്റെ ജാതകം വായിച്ചിട്ടു കാര്യമില്ലെന്നു പറയുന്നതുപോലെ തോല്*വിയെക്കുറിച്ചു വാചാലനായിട്ടു കാര്യമില്ല. ഗാംഗുലി പറഞ്ഞ പോലെ ഇന്ത്യ ഇവിടെയാണു തുടങ്ങേണ്ടത്*. ഇനിയുള്ള വിദേശടെസ്*റ്റ് പരമ്പരകള്*ക്ക്* സീനിയര്* താരങ്ങളെ ഉള്*പ്പെടുത്തില്ലെന്നു കരുതാമെങ്കില്* അവര്*ക്കു പകരക്കാരെ കണ്ടെത്താന്* ഇപ്പോഴേ ശ്രമം തുടങ്ങണം.
ബാറ്റ്* പിടിക്കാന്* അറിയുന്നവരേയെല്ലാം ഐ.പി.എല്ലില്* കളിക്കാന്* വിടുന്ന ഇന്ത്യന്* ബോര്*ഡിന്റെ നിരുത്തരവാദപരമായ നിലപാടാണ്* ഈ തകര്*ച്ചയ്*ക്കു പിന്നിലെന്നു പറഞ്ഞാല്* ഒട്ടും കൂടുതലാവില്ല. സച്ചിന്*, ലക്ഷ്*മണ്*, ദ്രാവിഡ്* ത്രയങ്ങള്*ക്കു പകരം ആര്* എന്ന ചോദ്യത്തിന്* മധ്യനിരയിലേക്കു വിരല്* ചൂണ്ടിയാല്* ആരും ഇരുട്ടില്*തപ്പും. രോഹിത്* ശര്*മ തീര്*ച്ചയായും മികച്ച ഓപ്*ഷനാണ്*. പക്ഷേ ലക്ഷ്*മണ്* തുടര്*ച്ചയായി പരാജയപ്പെടുന്നതു കണ്ടിട്ടും എന്തൊക്കെയോ 'കമ്മിറ്റ്*മെന്റുകളുടെ' പേരില്* രോഹിതിനെ കളത്തില്* നിന്ന്* മാറ്റിനിര്*ത്തിയത്* എന്ത്* അര്*ഥത്തിലാണെന്നറിയില്ല. രോഹിതിന്* തീര്*ച്ചയായും ഒരു അവസരമെങ്കിലും കൊടുക്കേണ്ടതായിരുന്നു. അവസരങ്ങള്* കിട്ടിയ കോഹ്ലി ഒരു സെഞ്ചുറിയടിച്ചു തന്റെ മികവ്* തെളിയിച്ചു, പാഴായെങ്കിലും. പക്ഷേ ലക്ഷ്*മണിനോ, ദ്രാവിഡിനോ പകരമാകാന്* ഇവര്*ക്കെന്നാവും കഴിയുക.
ഓപ്പണിംഗ്* സ്*ളോട്ടില്* നിന്ന്* താഴെ ഇറങ്ങാന്* സന്നദ്ധനാണു താനെന്ന്* സേവാഗ്* സൂചിപ്പിച്ചു. പറഞ്ഞില്ലെങ്കിലും ലക്ഷ്യം വ്യക്*തം. സച്ചിന്റെ സെക്കന്*ഡ്* ഡൗണ്* സ്ലോട്ട്*. പക്ഷേ പകരക്കാരനായ ഓപ്പണര്* വേണ്ടെ?. മികച്ച ടെസ്*റ്റ് വാഗ്*ദാനമെന്നു സെലക്*ടര്*മാര്* വിശേഷിപ്പിച്ച മുരളി വിജയ്*യെപ്പോലുള്ളവര്* ഐ.പി.എല്ലിന്റെ അതിപ്രസരത്തില്* ഒരു ഫോര്*മാറ്റിനും കൊള്ളാത്ത കളിക്കാരനായി അധ:പതിച്ചുകൊണ്ടിരിക്കുന്നു. അഭിനവ്* മുകുന്ദ്*, അജിന്*ക്യ രഹാനെ എന്നിവര്* ടീമിലേക്കു വന്നുപോയും ഇരിക്കുകയാണ്*. ഇവരെ ഭാവിയിലേക്കുള്ള കളിക്കാര്* എന്ന നിലയില്* ഉള്*പ്പെടുത്താന്* പോലും സെലക്*ടര്*മാര്* തയാറാകുന്നില്ല.
ബാറ്റ്*സ്മാന്റേയും ബൗളറുടേയും യഥാര്*ഥ സത്ത പരിശോധിക്കുന്ന കളി ടെസ്*റ്റ്ക്രിക്കറ്റാണെന്ന കാര്യത്തില്* സംശയമില്ല. രണ്ടുദിവസത്തെ പരിശീലനം കൊണ്ടു നടന്* മോഹന്*ലാല്* കളിക്കുന്ന ക്രിക്കറ്റല്ല ടെസ്*റ്റ് ക്രിക്കറ്റ്*. അതിന്* കെട്ടുറപ്പുള്ള സംവിധാനം ആവശ്യമാണ്*. ഇന്ത്യന്* ടീമിന്* ആ കെട്ടുറപ്പ്* ഉണ്ടായിരുന്നു. സച്ചിനും സേവാഗും ലക്ഷ്*മണും ദ്രാവിഡും സഹീറും ധോണിയും അടങ്ങുന്ന ആ സംഘം ലോകക്രിക്കറ്റിന്റെ അമരത്ത്* ഇന്ത്യയെ എത്തിച്ചത്* ഒരു 'മഹേന്ദ്രജാല'വുമല്ല. ഗാംഗുലിയുടെ കാലത്ത്* ശക്*തമായ അടിത്തറ കിട്ടിയ ഒരു വന്* ടീം വര്*ക്കായിരുന്നുഅത്*. പിന്നീട്* അത്രവിജയകരമല്ലാത്ത ദ്രാവിഡിന്റെ കാലത്തും പെര്*ത്തിലെ ഐതിഹാസികവിജയം നേടിയ അനില്*കുംബ്ലെയുടെ കാലത്തും ആ ടീം വര്*ക്ക്* വികസിച്ചുകൊണ്ടിരുന്നു. അതിന്റെ അടിത്തറയില്* നിന്നാണ്* ഈ വിജയങ്ങളെല്ലാം കൊണ്ടുവന്നത്*. പടിയിറങ്ങുമ്പോള്* സേവാഗ്*, യുവ്രാജ്*, റെയ്*ന, ധോണി, ഹര്*ഭജന്* എന്നീ മികച്ച കളിക്കാരുടെ സംഘത്തെ ഇന്ത്യന്* ടീമാക്കുന്നതില്* ഗാംഗുലി വിജയിച്ചിരുന്നു. പകരം ധോണിയോ? അദ്ദേഹത്തിന്റെ കാലത്ത്* ഏതു കളിക്കാരനാണ്* ടെസ്*റ്റിലോ ഏകദിനത്തിലോ വാഗ്*ദാനമായി വളര്*ത്തിക്കൊണ്ടുവന്നത്*. ക്യാപ്*റ്റനെന്ന ഒറ്റ യോഗ്യതയില്ലെങ്കില്* ടീമിനു പുറത്തേക്കുള്ള വാതില്* എന്നേ ധോണിക്കു മുന്നില്* തുറക്കപ്പെട്ടേനെ. മഹാന്മാരുടെ നേട്ടങ്ങള്* ചരിത്രം എപ്പോഴും ഒരുക്കുന്നത്* ഇങ്ങനെയാണ്*. അവരുടെ പിന്*ഗാമികള്* മുന്*ഗാമികളുടെ നേട്ടങ്ങളുടെ മുഴുവന്* ഫലവും കൊയ്*ത് സ്വന്തം പേരിലാക്കും. പിന്നാലെ വരുന്നവര്*ക്ക്* ഒന്നില്* നിന്ന്* തുടങ്ങേണ്ടിവരും.
കൊച്ചിയില്* താരക്രിക്കറ്റ്* നടന്നപ്പോള്* ടസ്*കേഴ്*സിന്റെ ഐ.പി.എല്*. കളി കാണാനുള്ളതിനേക്കാള്* ആളുണ്ടായിരുന്നു ജവഹര്*ലാല്* നെഹ്*റുസ്*റ്റേഡിയത്തില്*. തീര്*ച്ചയായും അവര്* ക്രിക്കറ്റ്* കാണാന്* വന്നവരാകാനിടയില്ല. സിനിമയ്*ക്കിടയില്* സീരിയസായി കളിക്കാന്* പറ്റുന്ന ഒരു കളിയായി ക്രിക്കറ്റിനെ വളര്*ത്തിയത്* ഐ.പി.എല്* എന്ന സംസ്*കാരമാണ്*.
ഓസ്*ട്രേലിയ, ഇംഗ്ലണ്ട്* ടീമുകളിലെ വെറ്ററന്* താരങ്ങള്* മാത്രമാണ്* ഐ.പി.എല്ലിന്* ലഭ്യം. പുതിയ കളിക്കാരെ ഇന്ത്യന്* ക്രിക്കറ്റിന്റെ പണക്കൊഴുപ്പിലേക്ക്* അയയ്*ക്കാന്* അവര്* ആരും തയാറാകുന്നില്ല. ഇന്ത്യയിലാവട്ടെ മറിച്ചും. ഐ.പി.എല്ലില്* സെലക്ഷന്* കിട്ടാനാണ്* വളര്*ന്നുവരുന്ന കളിക്കാരുടെ ശ്രമം. സിനിമ/മദ്യ/കോര്*പറേറ്റ്* മുതലാളിമാരുടെ ക്ലബുകള്*ക്ക്* കളിക്കാരെ റിക്രൂട്ട്* ചെയ്യുന്ന സ്*ഥാപനമായി ബി.സി.സി.ഐ. അധ:പതിച്ചു കഴിഞ്ഞു.
ഇന്ത്യന്* ടീമിനുവേണ്ടി മാത്രം കളിക്കാന്* സജ്*ജരായ ഒരു പറ്റം ചെറുപ്പക്കാരെ വളര്*ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതുകൊണ്ട്* ടെസ്*റ്റ്ക്രിക്കറ്റിനെ അവഗണിച്ച്* ഇന്ത്യന്* ടീം ഇനിയും ഐ.പി.എല്ലില്* ശ്രദ്ധകേന്ദ്രീകരിച്ചു മുന്നേറാനാണു ഭാവമെങ്കില്* ഭാവിയില്* ഇന്ത്യന്* ടീമിന്* മോഹന്*ലാലിന്റെ ടീമിനോടു തോല്*ക്കേണ്ട ഗതികേടുണ്ടാകും. അതുണ്ടാകാതിരിക്കട്ടെ എന്നു ക്രിക്കറ്റ്*പ്രേമികള്*ക്കു പ്രാര്*ഥിക്കാം.
Why is Sachin Tendulkar continuously failing to score his100th ton?
Because
1) When sachin made his 10th test 100 dada was at other end ....177 in 96 at notthingram in england
2) When god made 20th test 100 ..dada was at other end ...126 not out at mohali
3) When god went past don bradman to get 30th test 100 dada was at other end ( 193 at headingly )
4) When god become the first batsman to get into 40 test 100 club ..dada was at other end ... ( 109 at nagpur )
5) And when sachin broked sunny gavaskar's record of most test 100's ( 109 at delhi ) ..to get his 35th 100 dada was at other end
6) When sachin went past brian lara's record of 11953 runs ..dada was at other end
7) When sachin went past azhar to become highest run getter in odi's ..dada was at other end ( narobi mini world cup final 2000 ..
Sachin is missing 100th ton Bcoz his Luck ' Sourav Ganguly (DaDa)) ' is not at the other end. Just a Fans Thinking -
Last edited by kunjumon; 02-02-2012 at 08:47 PM.