all kerala saurav ganguly fans charity pgm in asha bhavan tvm tomorrow![]()
all kerala saurav ganguly fans charity pgm in asha bhavan tvm tomorrow![]()
Legend turns 41 today.
Happy b'thday DADA.
u will nvr retired frm our hearts
..............
Last edited by indi commandos; 03-05-2014 at 07:27 PM.
കൊല്ക്കത്ത: മുന് ഇന്ത്യന്
ക്രിക്കറ്റ് ക്യാപ്റ്റന് സൗരവ്
ഗാംഗുലിക്ക് ഡോക്ടറേറ്റ് ലഭിച്ചു.
രാജ്യത്തെ കായികരംഗത്തിന് നല്കിയ
അതുല്യ സംഭവാനകള് കണക്കിലെടുത്ത്
ബംഗാള് എന്ജിനിയറിംഗ് ആന്ഡ്
സയന്സ് സര്വ്വകലാശാലയാണ്
സൗരവിനെ ഡോക്ടറേറ്റ്
നല്കി ആദരിച്ചത്. പശ്ചിമ ബംഗാള്
ഗവര്ണര് എം കെ നാരായണനാണ്
സൗരവിന് ഡോക്ടറേറ്റ്
ബിരുദം നല്കിയത്. ഏത്
രംഗത്തായാലും പരമാവധി
അര്പ്പിക്കാനുള്ള ആര്ജ്ജവമാണ്
ഒരാളെ വിജയിയാക്കുന്നതെന്ന്
വിദ്യാര്ത്ഥികളെ അഭിസംബോധന
ചെയ്ത് സംസാരിക്കവെ സൗരവ്
ഗാംഗുലി പറഞ്ഞു. ഈ ക്യാംപസിന്
പുറത്തുപോകുന്നതിന് മുമ്പ്
നിങ്ങളെക്കൊണ്ട്
ആകുന്നവിധം പരമാവധി എല്ലാം
പഠിത്തത്തിനുവേണ്ടി അര്പ്പിക്കണം.
അതുപോലെ ജോലിചെയ്യുമ്പോഴും
ഇക്കാര്യം ശ്രദ്ധിക്കണം. എങ്കില്
നിങ്ങള്ക്ക് വിജയിക്കാനാകും. ഏതു
രംഗത്തായാലും 100
ശതമാനം അര്പ്പിക്കാന്
തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു
. നിറഞ്ഞ കരഘോഷത്തോടെയാണ്
സൗരവിന്റെ വാക്കുകളെ
വിദ്യാര്ത്ഥികള് എതിരേറ്റത്.
"I saw a man in Indian Men's Cricket Team".Happy Birthday My King...No one makes us proud than u...All time inspiration. The Legend. DADAGIRI...
2015 So far. 65 Films, 74 Times.
വാശി പിടിക്കുന്ന കുട്ടികളെ
കണ്ടിട്ടില്ലേ? അവർ ഉദ്ദേശിക്കുന്ന
കാര്യം സാധിക്കുന്നതു വരെ അവർ വാശി
പിടിക്കും.അങ്ങനെയുള്ളവർക്ക് തന്റേടവും
അൽപം കൂടുതലായിരിക്കും.ധിക്കാരവും
ആവശ്യത്തിനു കാണും.ഉദ്ദേശ കാര്യത്തിനു
വേണ്ടി ഏതറ്റം വരെയും അവർ
പോകും.അങ്ങനെ,വാശിയുള്ള തന്റേടവും
ധിക്കാരവും ഉള്ള,കാര്യം നടത്താൻ
ഏതറ്റം വരെ പോകാൻ ചങ്കൂറ്റമുള്ളയാ
ളായിരുന്നു ദാദ എന്ന് നാം വിളിക്കുന്ന
സൗരവ് ചണ്ഡിദാസ് ഗാംഗുലി.കുട്ടിക്കാലം
മുതൽതന്നെ അങ്ങനെയൊരു
വാശിപ്പുറത്തായിരുന്നു ഗാംഗുലിയുടെ
ജീവിതം.അങ്ങനെയുള്ളൊരു പയ്യനു തന്റെ
അടുത്ത വീട്ടിലെ ഡാൻസുകാരിപ്പെണ്
ണിനെ കണ്ട് ഇഷ്ടം തോന്നുന്നു.എന്നാൽ
ഇതിന്റെ പേരിൽ 2 പേരുടേയും വീട്ടുകാർ
ശത്രുക്കളാവുന്നു.ഇങ്ങനെയൊക്കെ വന്നാൽ
സാധാരണ ഗതിയിൽ ആ ബന്ധം
ഉപേക്ഷിക്കാനാണു സാധ്യത.എന്നാൽ
ഇവിടെ പ്രണയ നായകൻ
ഗാംഗുലിയായിരുന്നത് കൊണ്ടും അവനു
തന്റെ ജീവിതത്തെക്കുറിച്ച് ചില
വീക്ഷണങ്ങൾ ഉണ്ടായിരുന്നത് കൊണ്ടും
മറ്റ് പലതുമാണു ഇവിടെ നടന്നത്.വീട്ടുകാർ
തമ്മിലുള്ള വഴക്കിന്റെ പേരിൽ തന്റെ
ഇഷ്ടം ത്യജിക്കാൻ തയ്യാറാവാതിരുന്ന
ഗാംഗുലി മീശ പോലും മുളയ്ക്കാത്ത
പ്രായത്തിൽ അമ്മയോട് വഴക്കിട്ട് വീട്ടിൽ
നിന്നിറങ്ങിപ്പോവുകയും തുടർന്ന്
പ്രായപൂർത്തിയായ ശേഷം വീട്ടുകാരുടെ
സമ്മതമില്ലാതെ അവളെ രജിസ്റ്റർ
വിവാഹം ചെയ്യുകയുമാണുണ്ടായത്.
ക്രിക്കറ്റ് തലക്ക് പിടിക്കുന്നതിനും മുൻപ്
ഫുട്ബോളിലായിരുന്നു അവനു കമ്പം.ഒരു
ഫുട്ബോൾ താരമാകാനായിരുന്നു അന്ന്
അവനിഷ്ടപ്പെട്ടിരുന്നത്.എന്നാൽ കാലമോ
വിധിയോ എന്നറിയില്ല അവനെ
ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടത്.അതോ
ഇനി വഴിതെറ്റി ഇങ്ങോട്ട്
എത്തപ്പെട്ടതാണോ എന്തായാലും അത്
വിധിയുടെ വിളയാട്ടം തന്നെ.ബംഗാൾ
ടീമിൽ ക്രിക്കറ്ററായിരുന്ന തന്റെ
ജ്യേഷ്ഠന്റെ തന്നെ സ്ഥാനം തെറിപ്പിച്ച്
ടീമിൽ കയറിയതോടെ മറ്റുള്ളവർക്ക്
മുന്നിൽ അവൻ വീണ്ടും ധിക്കാരിയായി..
ബംഗാൾ ടീമിലെ തുടർച്ചയായ മികച്ച
പ്രകടനങ്ങൾ അവനെ ഇന്ത്യൻ
ടീമിലെത്തിച്ചു.എന്നാൽ അവിടെ
അവനെതിരെ ശരങ്ങൾ തൊടുക്കാൻ
കാത്തിരിക്കുകയായിരുന്നു വിമർശ്ശകർ
.പണത്തിന്റെ പിൻബലത്തിൽ ടീമിൽ
കയറിയവനെന്നും ധിക്കാരിയെന്നുമ
ൊക്കെ പറഞ്ഞ് വാക്കുകളിലൂടെ അവനെ
അവർ തളർത്തിയപ്പോൾ അതിനെ
പ്രതിരോധിക്കാൻ അവന്റെ
എല്ലാമെല്ലാമായ ബാറ്റുകളും രക്ഷയ്ക്കു
വന്നില്ല.അധികം അവസരങ്ങൾ
ലഭിക്കാതെ അവൻ ടീമിൽ നിന്ന്
പുറത്തായി.പിന്നീടാണു തിരിച്ചുവരവിന്റ
െ രാജകുമാരൻ തന്റെ തിരിച്ചുവരവുകൾക്ക്
ഒരു തുടക്കമിടുന്നത്.നാലു വർഷങ്ങൾക്ക്
ശേഷമുള്ള ആ തിരിച്ചു വരവിൽ ബാറ്റെന്ന
ആയുധം കൊണ്ട് ഗ്രൗണ്ടെന്ന മേഘത്തിൽ
നിന്ന് മഴയായി റണ്ണുകൾ പെയ്യിച്ച്
കൊണ്ടുളള ഉഗ്രൻ തിരിച്ചുവരവ്.ആ വരവ്
അവനെ ടീമിന്റെ അവിഭാജ്യഘടകമാക്കി
മാറ്റി.അവസാനം ക്യാപ്റ്റനാകാൻ
ആളില്ലാതെ വന്നപ്പോൾ
ക്യാപ്റ്റൻസിയെന്ന മുൾക്കിരീടം കൂടി ആ
രാജകുമാരന്റെ തലയ്ക്ക് വെച്ച്
കൊടുത്തു.കോഴ വിവാദത്തിൽ
മുങ്ങിക്കിടന്ന ഒരു രാജ്യത്തിന്റെ തന്നെ
മാനം വീണ്ടെടുക്കുക എന്ന വലിയ ചുമതല
കൂടി ആ ക്യാപ്റ്റൻസിക്കുണ്ടായിരുന്നു.അ
വന്റെ കരങ്ങളിൽ ക്യാപ്റ്റൻസി
എത്രത്തോളം സുരക്ഷിതമാണെന്ന്
ക്രിക്കറ്റ് പണ്ഡിതന്മാർ
ചോദിച്ചപ്പോളും അവന്റെ ആ
നിയോഗത്തിൽ അവർ നെറ്റി
ചുളിച്ചപ്പോളും ദാദ് നിശബ്ദനായി
നിന്നു.കൊടുങ്കാറ്റിനു മുൻപുള്ള നിശബ്ദത
പോലെ.അതെ,വീശാൻ തുടങ്ങുകയായിരുന്നു
ഗാംഗുലി എന്ന കൊടുങ്കാറ്റ്.ആ കാറ്റിൽ
കടപുഴകിയത് സ്റ്റീവ്വോയുടെ
ഓസ്ട്രേലിയപ്പോലെയുളള
വമ്പന്മാരായിരുന്നു.പണ്ട് കാലത്തെ
ഇന്ത്യൻ ടീമിനെ ക്യാപ്റ്റന്മാരെ
വാനിൽ പറക്കുന്ന പട്ടങ്ങളോട്
ഉപമിക്കാമായിരുന്നു.കാരണം ആ പട്ടം
പറക്കുന്നത് നൂലിന്റേയും അത്
പറത്തുന്നയാളിന്റേയും ഇഷ്ടത്തിനാണു.അത്
പോലെതന്നെ നൂൽ ആയ സെലക്ടർമ്മാരുടേ
യും അന്ന് നിലനിന്നിരുന്ന, ക്രിക്കറ്റ്
ഭരിച്ചിരുന്ന ക്രിക്കറ്റ് ലോബികളുടേയും
ഇഷ്ടത്തിനൊത്ത് വാനിൽ പറക്കുകയായിരുന്
നു അന്നത്തെ ഇന്ത്യൻ ക്യാപ്റ്റന്മാർ.
എന്നാൽ ഗാംഗുലിയുടെ വരവോടെ ഇതിനു
മാറ്റം സംഭവിച്ചു.തനിക്ക് വേണ്ട
കളികാരെ തന്റേടത്തോടെ അദ്ദേഹം
ചോദിച്ച് വാങ്ങി.അതിലൂടെ അദ്ദേഹം
തന്റെ ടീം ഇന്ത്യയെ പടുത്തുയർത്തി..
ഗാംഗുലി ക്യാപ്റ്റനാകുന്നതിനു മുൻപ്
ഇന്ത്യൻ ടീമിനെ പത്രക്കാർ
വിശേഷിപ്പിച്ചിരുന്ന ചില
വാക്കുകളുണ്ടായിരുന്നു.'കടലാസു
പുലികൾ','തിണ്ണമിടുക്ക് മാത്രം
കൈമുതലുള്ളവർ','വിദേശത്തെ
പൂച്ചകൾ'.....അങ്ങനെ പലതും.ഇങ്ങനെയുള്ള
പല വാക്കുകളും ഇന്ത്യൻ ടീമിന്റെ തലയിൽ
നിന്ന് എടുത്ത് കളയുന്നതിനുള്ള ഒരു
തുടക്കമായിരുന്നു അദ്ദേഹത്തിന്റെ
ക്യാപ്റ്റൻസി.ഒന്നുമല്ലാതിരുന്ന ഇന്ത്യൻ
ടീമിനെ 2003 ലോകകപ്പിന്റെ
ഫൈനലിലെത്തിച്ചതും മുന്നിൽ നിന്ന്
ജയിച്ച ദാദ തന്നെയായിരുന്നു.
ധിക്കാരവും തന്റേടവും കൊണ്ട്
കളിക്കളം ഭരിച്ചവനായിരുന്നു
ദാദ.ഇന്ത്യൻ ടീം കണ്ട ഏറ്റവും മികച്ച
റിബൽ.അതു കൊണ്ടാണല്ലോ
ഓസ്ട്രേലിയയ്ക്കെതിരെ ടോസിംഗിനു
ഷോർറ്റ്സ് ധരിച്ച് വന്നതും ലോഡ്സിൽ
ഇംഗ്ലണ്ടിനെതിരെ ജയിച്ചപ്പോൾ
ഷർട്ടൂരി വിശിയതും.ആരടാ എന്നു
ചോദിച്ചാൽ "ഒന്നുമില്ലേ" എന്ന് പറഞ്ഞു
ശീലിച്ച ഇന്ത്യൻ ടീമിനെ
"എന്താടാ"എന്ന് ചോദിക്കാൻ
പഠിപ്പിച്ചതും ആക്രമണമാണു ഏറ്റവും
നല്ല പ്രതിരോധമെന്ന്
ബോധ്യമാക്കിക്കൊടുത്തതും ഇതെ ദാദ
തന്നെയാണു.
എന്നാൽ ചങ്കൂറ്റം കൊണ്ട് കളം
നിറഞ്ഞിരുന്ന ഗാംഗുലിക്ക് ശത്രുക്കളും
ധാരാളമുണ്ടായിരുന്നു.കളത്തിനകത്തും
പുറത്തും. സെലക്ടർമ്മാരുടെ കണ്ണിലെ
കരടായിരുന്നു ഗാംഗുലി.അവിടെയു
ം ആരെയും വകവെയ്ക്കാതെ വന്നപ്പോൾ
ആദ്യം ക്യാപ്റ്റൻ സ്ഥാനവും പിന്നെ
ടീമിലെ തന്നെ സ്ഥാനവും അദ്ദേഹത്തിനു
നഷ്ടമായി.പുറത്തായെങ്കിലും അതിൽ
വിഷമിച്ചിരിക്കാൻ തയ്യാറാകാതെ
തന്റെ കഠിനാധ്വാനം തുടർന്ന ദാദ തന്റെ
കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്ന്
തെളിയിച്ചു കൊണ്ട് വീണ്ടും ടീമിൽ
തിരിച്ചെത്തി.അവസാനം ആരെയും
കൂസാതെ ആരുടേയും മുന്നിൽ
തലകുനിക്കാതെ ചങ്കൂറ്റത്തോടെയുള്ള
വിരമിക്കൽ.
ഗാംഗുലിയെക്കുറിച്ച് പറയുമ്പോൾ
അല്ലെങ്കിൽ അദ്ദേഹത്തിന്റെ
കരിയറിലൂടെ ഊർന്നിറങ്ങുമ്പൊൾ
വല്ലാത്തൊരു ആത്മസംതൃപ്തി നമുക്ക്
ലഭിക്കും.ഏകദിനത്തിൽ10000 ലധികവും
ടെസ്റ്റ് ക്രിക്കറ്റിൽ 7000 വും റണ്ണുകൾ
നേടിയതും ഇന്ത്യൻ ടീമിനെ ഇന്ന് കാണുന്ന
ടീം ഇന്ത്യയാക്കി മാറ്റിയതും ഇന്ത്യുടെ
ഏറ്റവും മികച്ച ക്യാപ്റ്റൻസി
റെക്കോഡുകളും അതിൽ
കാണാം.കണക്കുകൾ കൊണ്ട് സൗരവിനെ
നിർവ്വചിക്കുന്നതിലും പൊട്ടത്തരം
വേറെയില്ല.കാരണം എടുത്ത
റണ്ണുകളേക്കാളും,അടിച്ച
സെഞ്ചുറികളേക്കാളും അപ്പുറത്ത്
മറ്റേന്തൊക്കെയോ ദാദ നമുക്ക്
തന്നിട്ടുണ്ട്.അത് കൊണ്ടാണല്ലോ
വിരമിച്ച് ഇത്രയും വർഷങ്ങൾ
കഴിഞ്ഞിട്ടും ആ മനുഷ്യൻ വാർത്തകൾ
സൃഷ്ടിക്കുന്നത്.