ഐ.പി.എല് ഫുട്ബോള് വരുന്നു
വന്* വിജയം നേടിയ ഐ.പി.എല്* ക്രിക്കറ്റ്* ടൂര്*ണമെന്റ്* മാതൃകയില്* ഐ.പി.എല്* ഫുട്*ബോള്* മത്*സരങ്ങള്* തുടങ്ങുവാന്* ആലോചിക്കുന്നു. ഇന്ത്യന്* ഫുട്*ബോള്* ടീം ക്യാപ്*റ്റന്* ബൈചുങ്* ബൂട്ടിയയാണ്* ഐ.പി.എല്* ടൂര്*ണമെന്റിന്* സമാനമായ രീതിയില്* ഫുട്*ബോള്* മത്*സരങ്ങള്* സംഘടിപ്പിക്കാന്* ഒരു നിര്*ദ്ദേശം മുന്നോട്ടുവച്ചത്*. ഇതിനായി ബൂട്ടിയ ഒരു പ്രോജക്*ട്* റിപ്പോര്*ട്ട്* തയാറാക്കി `ഇന്ത്യന്* ഫുട്*ബോള്* ലീഗ്*' സംഘടിപ്പിക്കുന്നതായി ഓള്* ഇന്ത്യ ഫുട്*ബോള്* ഫെഡറേന്* പ്രസിഡന്*റ്* പ്രഭുല്* പട്ടേലിന്* നല്*കിയിരിക്കുകയാണ്*. പ്രശസ്*ത മോഡലും ഇപ്പോള്* ബോളിവുഡിന്റെ പ്രിയതാരവുമായ ജോണ്* ഏബ്രഹാം ഇതിനായി ബൂട്ടിയുമായി സഹകരിക്കുന്നുണ്ട്*. ഇന്ത്യന്* ക്യാപ്*റ്റനും ജോണ്* ഏബ്രഹാമും സംഘവും സമര്*പ്പിച്ച നിര്*ദ്ദേശം തങ്ങള്*ക്ക്* ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ തീരുമാനം പ്രാഥമിക നടപടികളേ ആയിട്ടുള്ളൂവെന്നും നിലവിലെ ഫുട്*ബോള്* കലണ്ടറിനുശേഷം ഇതിനുള്ള പരിശ്രമങ്ങള്* ആരംഭിക്കുമെന്നും എ.ഐ.എഫ്*.എഫ്* വൈസ്* പ്രസിഡന്*റ്* സുബ്രൂതോ ദത്ത അറിയിച്ചു.
ഇതിനെപറ്റി അറയാന്* കഴിയുന്നത്* ജോണ്* ഏബ്രഹാം സുഹൃത്തായ ബൂട്ടിയയെ സമീപിച്ച്* ഐ.എഫ്*.എല്* എന്ന ആശയം പങ്കുവച്ചു. ഇതില്* താത്*പര്യം തോന്നിയ ഇരുവരും പിന്നീട്* എ.ഐ.എഫ്*.എഫിനെ സമീപിക്കുകയായിരുന്നു. ഇതേസമയംതന്നെ ഐ.പി.എല്* ഉടമസ്*ഥാവകാശമുള്ള മറ്റ്* കമ്പനികളുമായി ബൂട്ടിയ ആശയം പങ്കുവച്ചിരുന്നു. ഒരു യൂറോപ്യന്* കമ്പനിയും ബൂട്ടിയയുമായി ആശയവിനിമയം നടത്തിയിരുന്നതായി അറിയുന്നു. ഈ കമ്പനികളെല്ലാംതന്നെ ഐ.പി.എല്* ഫുട്*ബോള്* എന്ന ആശയം ആഗ്രഹിക്കുന്നവരാണ്*.
ഐ.പിഎല്* മാതൃകയില്* ഫുട്*ബോള്* ടൂര്*ണമെന്റ്* സംഘടിപ്പിക്കുന്നത്* ഇന്ത്യന്* ഫുട്*ബോളിന്* കരുത്തുപകരൂം. കൂടാതെ ഇന്ത്യയിലെ പ്രമുഖ സ്*റ്റേഡിയങ്ങള്* ലോകനിലവാരത്തിലേക്ക്* ഉയര്*ത്തുകയും വന്* സമ്മാനത്തുകയുള്ള മേജര്* ടൂര്*ണമെന്റുകള്* ഇന്ത്യയില്* സംഘടിപ്പിച്ച്* ലോകത്തിലെ ഫുട്*ബോള്* ശക്*തന്മാായ പ്രമുഖ രാജ്യങ്ങളെ പങ്കെടുപ്പിക്കാനുമായാല്* ഇന്ത്യന്* ഫുട്*ബോളിന്റെ ഉയര്*ത്തെഴുന്നേല്*പ്പിന്* ഇത്* വഴിവച്ചേക്കും. ഇതുവഴി ഇന്ത്യന്* ഫുട്*ബോള്* ഫെഡറേഷന്* സാമ്പത്തികമായി ഉന്നതി പ്രാപിക്കുകയും ഇന്ത്യന്* ഫുട്*ബോളിന്റെ വിവിധ വശങ്ങളെ ആധുനികവല്*ക്കരിച്ച്* ലോകനിലവാരമുള്ള ഇന്ത്യന്* ടീമിനെ വാര്*ത്തെടുക്കാനുമാവും.