മലേഷ്യയിലും പൃഥ്വിയ്ക്ക് ഫാന്*സ് അസോസിയേഷന്*!

മലയാളത്തിലെ മിക്ക സൂപ്പര്*താരങ്ങള്*ക്കും ഇന്ന് ഫാന്*സ് അസോസിയേഷനുകളുണ്ട്. അഭിമുഖങ്ങളിലും മറ്റും തങ്ങളുടെ ഫാന്*സ് അസോസിയേഷനുകളെ പറ്റി സംസാരിക്കാന്* താരങ്ങള്* താത്പര്യം കാണിക്കാറുണ്ട്.
എന്നാല്* നടന്* പൃഥ്വിരാജിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. ഫാന്*സ് തന്നെ അത്ഭുതപ്പെടുത്തിയ കഥയാണത്. ഹണിമൂണാഘോഷിക്കാന്* മലേഷ്യയിലെത്തിയ തന്നെ കാണാന്* ഫാന്*സ് അസോസിയേഷന്* അംഗങ്ങളെത്തിയെന്നാണ് പൃഥ്വി പറയുന്നത്.
സമ്മാന പൊതിയുമായി അഭിനന്ദിക്കാനെത്തിയ ഫാന്*സിനെ കണ്ട് പൃഥ്വി ഞെട്ടി. മലേഷ്യയിലും തനിയ്ക്ക് ഫാന്*സ് അസോസിയേഷന്* ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവായിരുന്നുവെന്നും പൃഥ്വി പറയുന്നു.
എങ്ങനെയാണ് മലേഷ്യയില്* തനിയ്ക്ക് ഫാന്*സ് ഉണ്ടായതെന്നും പൃഥ്വി വിശദീകരിക്കുന്നു. തന്റെ തമിഴ് ചിത്രങ്ങള്* കണ്ടവരാണഅ ഫാന്*സ് അസോസിയേഷന്* ഉണ്ടാക്കിയതെന്നാണ് താരം പറയുന്നത്. ഒരു മാസികയ്ക്ക് വേണ്ടി താന്* നടത്തിയ യാത്രകളെ കുറിച്ച് വിവരിച്ചപ്പോഴാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.