THE OFFICIAL KICKOFF DAY![]()
Some Dutch players were subjected to monkey chants during a training session.
ഇതാ യൂറോ; എന്റെ ടീം ജര്*മനി
Posted on: 08 Jun 2012
ഡീഗോ മാറഡോണ
യൂറോപ്പിന്റെ ഫുട്*ബോള്* സിംഹാസനത്തിനായുള്ള പോരാട്ടഭൂവിലേക്ക് ഇന്ത്യയിലെ എല്ലാ ഫുട്*ബോള്*പ്രേമികള്*ക്കും സ്വാഗതം. യുക്രൈനും പോളണ്ടും സംയുക്തമായി ആതിഥേയത്വംവഹിക്കുന്ന യൂറോപ്പിന്റെ ഉദ്ഘാടനമത്സരത്തില്* പോളണ്ടിന് ഗ്രീസാണ് എതിരാളികള്*. വാഴ്*സയിലെ ഉദ്ഘാടന മത്സരംമുതല്* ജൂലായ് ഒന്നിന് കീവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്* നടക്കുന്ന ഫൈനല്* വരെയുള്ള ദിവസങ്ങള്* ആവേശത്തിന്റേതാണ്. ലോകത്തിലെതന്നെ മികച്ച 16 ടീമുകള്* 31 മത്സരങ്ങളിലൂടെ യൂറോപ്പിലെ ഫുട്*ബോള്* ചക്രവര്*ത്തിമാരെ നിര്*ണയിക്കും. 2012-ല്* കിരീടംനേടുമെന്ന് ഞാന്* വിശ്വസിക്കുന്ന ടീം ജര്*മനിയാണ്.
ഓസ്ട്രിയയിലും സ്വിറ്റ്*സര്*ലന്*ഡിലുമായി നാലുവര്*ഷംമുമ്പ് നടന്ന ടൂര്*ണമെന്റില്* സ്*പെയിനാണ് ജേതാക്കളായത്. രണ്ടുവര്*ഷത്തിനുശേഷം ദക്ഷിണാഫ്രിക്ക ലോകകപ്പിലും അവര്* ആ നേട്ടം ആവര്*ത്തിച്ചു. അന്താരാഷ്ട്രഫുട്*ബോളില്* അത്യപൂര്*വമായ ട്രിപ്പിള്* സ്വന്തമാക്കാനാണ് അവരുടെ വരവ്. എന്നാല്*, യൂറോപ്പിലെ മറ്റ് പ്രമാണിമാരായ ഹോളണ്ടും ജര്*മനിയും ഇംഗ്ലണ്ടും ഫ്രാന്*സും ഇറ്റലിയുമൊക്കെ ഫുട്*ബോളിലെ സ്പാനിഷ് അധിനിവേശം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നാലുഗ്രൂപ്പിലായി 16 ടീമുകളെന്ന ക്ലാസിക്കല്* നോക്കൗട്ട് ശൈലിയിലുള്ള അവസാന യൂറോകപ്പാണിത്. അടുത്തതവണമുതല്* 24 ടീമുകള്*കൂടി അണിനിരക്കുന്നതോടെ കിരീടത്തിലേക്കുള്ള കൂട്ടിക്കിഴിക്കലുകള്* കൂടുതല്* സങ്കീര്*ണമാകും. ഇത്തവണത്തെ നാലുഗ്രൂപ്പിലും തീപാറും പോരാട്ടങ്ങളാണ് നടക്കുകയെന്ന് ഒറ്റനോട്ടത്തില്*ത്തന്നെ ബോധ്യമാകും.
യൂറോപ്പിലെ രണ്ടാംനിരക്കാരുടെ പോരാട്ടമാണ് ഗ്രൂപ്പ് എ യില്*. ആതിഥേയരായ പോളണ്ടും യൂറോയില്* 2004-ല്* അത്ഭുതചാമ്പ്യന്മാരായ ഗ്രീസും കരുത്തരായ ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞതവണത്തെ സെമി ഫൈനലിസ്റ്റുകളായ റഷ്യയുമാണ് ഇവിടെ നേര്*ക്കുനേര്*. ഫ്രാന്*സെസ്*ക് സ്മുഡ പരിശീലിപ്പിക്കുന്ന പോളണ്ട് ടീമില്* ജര്*മന്*ചാമ്പ്യന്മാരായ ബൊറൂസിയ ഡോര്*ട്ട്മുണ്ടിന്റെ സൂപ്പര്*താരം റോബര്*ട്ട് ലെവന്*ഡോവ്*സ്*കിയാണ് കുന്തമുന. ബൊറൂസിയയിലെ സഹതാരവും പോളിഷ്ടീമിന്റെ ക്യാപ്റ്റനുമായ വിംഗര്* ബ്ലാസിക്കോവ്*സ്*കിയാണ് ലെവന്*ഡോവ്*സ്*കിക്ക് ഇന്ധനം പകരുക. യൂറോയിലെ 'ഈസി' ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് എ യില്* കാര്യങ്ങള്* സങ്കീര്*ണമാക്കാന്* ഇവരുടെ കൂട്ടുകെട്ട് പര്യാപ്തമാണ്. ഡിക്ക് അഡ്വക്കാറ്റ് പരിശീലിപ്പിക്കുന്ന റഷ്യയ്ക്ക് ആഴ്*സനല്*താരം ആന്ദ്രെ അര്*ഷാവിന്* മാത്രമല്ല എന്*ജിന്*. മുന്*നിരയില്* പാവ്*ല്യുച്ചെങ്കോയും മധ്യനിരയില്* ഷിറോക്കോവും പ്രതിരോധത്തില്* പാറപോലെ ഉറച്ച ഇഗ്*നാസെവിച്ചുമുണ്ട്. പ്രതിരോധമാണ് റഷ്യയുടെ കാതല്*. ബിലെക്കിന്റെ ശിക്ഷണത്തിലെത്തുന്ന ചെക്ക് റിപ്പബ്ലിക്കിന് ചാമ്പ്യന്*സ്*ലീഗ് ജേതാവ് ചെല്*സിയുടെ പീറ്റര്* ചെക്കുണ്ട്. മിഡ്ഫീല്*ഡില്* തോമസ് റോസിക്കിയും ഇടതുവിങ്ങില്* പ്ലാസിലുമുണ്ട്. എന്നാല്*, സ്*ട്രൈക്കര്* മിലന്* ബാരോസിന്റെ പരിക്ക് അവര്*ക്ക് തിരിച്ചടിയാണ്. മികച്ച പ്രതിരോധവും പ്രത്യാക്രമണത്തിലെ വൈഭവവുമാണ് എക്കാലത്തെയും പോലെ ഇത്തവണയും ഗ്രീസിന്റെ ശക്തി. മധ്യനിരയില്* കാസ്റ്റൗരാനിസില്*നിന്നും മുന്നില്* സാല്*പിഗിഡിസ്, സമാരസ് എന്നിവരില്*നിന്നും ഗ്രീസ് ഏറെ പ്രതീക്ഷിക്കുന്നു. ആരാധകപിന്തുണയോടെ പോളണ്ടും റഷ്യയുമാകും ഗ്രൂപ്പ് എ യില്*നിന്ന് ക്വാര്*ട്ടറിലെത്തുകയെന്ന് ഞാന്* കരുതുന്നു.
മൂന്ന് മുന്*ചാമ്പ്യന്മാരും പോര്*ച്ചുഗലും അണിനിരക്കുന്ന ഗ്രൂപ്പ് ഡി യില്* എല്ലാകളിയും ഫൈനലാണ്. മൂന്നുവട്ടം ചാമ്പ്യന്മാരായ ജര്*മനിയും ഓരോതവണ കിരീടമുയര്*ത്തിയ ഹോളണ്ടും ഡെന്*മാര്*ക്കും ഒരുവട്ടം ഫൈനലിലെത്തിയ പോര്*ച്ചുഗലുമാണ് ഈ ഗ്രൂപ്പില്* പോരാടുന്നത്. ഈ ഗ്രൂപ്പിലെ മത്സരങ്ങള്*ക്കായാണ് ഞാന്* ഉറ്റുനോക്കുന്നത്. കാരണം, ടൂര്*ണമെന്റില്* എന്റെ ടീം ജര്*മനിയാണ്. അനായാസം യോഗ്യതാറൗണ്ട് പിന്നിട്ടവരാണ് ജര്*മനിക്കാര്*. ക്ലോസെയും പൊഡോള്*സ്*കിയും മുള്ളറും ഗോമസും മുന്*നിരയിലും യുവതാരങ്ങളായ ഒസിലും ഖെദീരയും ഷ്വെയ്ന്*സ്റ്റീഗറും അവരെ ആക്രമണകാരികളാക്കുന്നു. പ്രതിരോധത്തില്* ലാമിനെയും ബാഡ്സ്റ്റ്യൂബറെയുമാണ് ഞാന്* ശ്രദ്ധേയരായി കാണുന്നത്. ഗോള്* വഴങ്ങുന്നതില്* പിശുക്കനായ ന്യൂയര്* ഗോള്*മുഖത്തുമുണ്ട്. ഓരോകളിക്കാരെയും വ്യക്തമായറിയുന്ന ജോക്കിം ലവ് എന്ന പരിശീലകനാണ് ജര്*മന്*ടീമിന്റെ ശക്തികൂട്ടുന്ന ഘടകം. ലോകകപ്പിന്റെ ഫൈനല്* കളിച്ച ഹോളണ്ടാണ് ഈ ഗ്രൂപ്പിലെ മറ്റൊരു പ്രധാനസംഘം. കോച്ച് മാര്*വിക്കിനുകീഴില്* സെ്*നെഡറും വാന്* പേഴ്*സിയും റോബനും കുയ്റ്റും ചേര്*ന്ന ടീം കിരീടമുയര്*ത്താന്* തയ്യാറെടുത്താണ് വരുന്നത്. താരങ്ങള്*ക്കാര്*ക്കും പരിക്കില്ലെന്ന മികവും ഹോളണ്ടിനുണ്ട്. പ്രതിരോധനിരയുടെ ദൗര്*ബല്യമാണ് ഹോളണ്ടിന്റെ തലവേദന. എന്നാല്* ഗോള്*മുഖത്ത് സെ്കറ്റലന്*ബര്*ഗ് എന്ന പ്രതിഭാശാലി കാവലുണ്ട്. യൂറോപ്പിലെ മികച്ചതാരം റൊണാള്*ഡോ നയിക്കുന്ന പോര്*ച്ചുഗല്* യോഗ്യതാ റൗണ്ടിലും സന്നാഹമത്സരങ്ങളിലും നിരാശപ്പെടുത്തി. ക്രിസ്റ്റ്യാനോയും നാനിയും മുന്*നിരയിലും മെയ്*റാലസ് മധ്യനിരയിലുമുണ്ടെങ്കിലും കോച്ച് പോളോ ബെന്റോയ്ക്ക് ഇതേവരെ ഒരു വിജയഫോര്*മുല കണ്ടെത്താനായിട്ടില്ല. ടൂര്*ണമെന്റിലെ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഡെന്*മാര്*ക്കാണ് മറ്റൊരു ടീം. എറിക്*സണ്* മധ്യനിരയിലും ബെന്*ഡ്*നര്* മുന്നേറ്റത്തിലും കളിക്കുന്ന ടീമാണത്. എങ്കിലും യൂറോപ്പിലെ പവര്* ഹൗസുകളായ ജര്*മനിയും ഹോളണ്ടും ഗ്രൂപ്പില്*നിന്ന് മുന്നേറും.
സ്*പെയിനും ഇറ്റലിയും അയര്*ലന്*ഡും ക്രൊയേഷ്യയുമാണ് ഗ്രൂപ്പ് സി യില്* പോരാടുന്നത്. ചാമ്പ്യന്മാരാകുമെന്ന് ആരും കണ്ണടച്ച് പറയുന്ന പേരാണ് സ്*പെയിനിന്റേത്. എന്നാല്*, പുയോളിന്റെയും വിയയുടെയും അസാന്നിധ്യം അവരെ വലയ്ക്കുന്നുണ്ട്. എന്നാല്*, ലോകചാമ്പ്യന്*സംഘത്തിലെ കസിയസും റാമോസും പിക്വെയും ബുസ്*കെറ്റ്*സും സാവിയും ഇനിയേസ്റ്റയും ഇക്കുറിയും രംഗത്തുണ്ട്. മാഞ്ചസ്റ്റര്*സിറ്റിതാരം സില്*വയും ബില്*ബാവോതാരം ലോറന്റെയും ടീമിന് കരുത്ത് കൂട്ടുന്നു. ഗ്രൂപ്പില്*നിന്ന് സ്*പെയിന്* അനായാസം മുന്നേറുമെന്ന കാര്യത്തില്* തര്*ക്കം വേണ്ട. ഇറ്റലി പഴയപ്രതാപത്തിന്റെ നിഴലിലുള്ള ടീമാണ്. മിഡ്ഫീല്*ഡര്* ആന്ദ്രെ പിര്*ലോയുടെ നേതൃത്വത്തിലുള്ള ടീമില്* ബലോട്ടെല്ലിയും കസാനോയുമാണ് പ്രതീക്ഷകള്*. യുവന്റസിന്റെ വെറ്ററന്* താരങ്ങളായ ബഫണും ചില്ലിനിയും ബര്*സാഗ്ലിയുമാണ് മറ്റൊരു സംഘം. ക്ലാസിക് ഇറ്റാലിയന്* പ്രത്യാക്രമണങ്ങളാകും കോച്ച് സെസാര്* പ്രാന്*ഡേലി ഒരുക്കിയിട്ടുണ്ടാവുക. മുന്*നിരയില്* റോബി കീനും മിഡ്ഫീല്*ഡില്* ഡഫും ആന്*ഡ്രൂസുമുണ്ടെങ്കിലും ട്രപ്പറ്റോണിയുടെ അയര്*ലന്*ഡിന് കാര്യങ്ങള്* അത്ര എളുപ്പമല്ല. ലൂക്ക മോഡ്രിച്ചിന്റെ മുന്നേറ്റങ്ങളിലും ഗോള്*മുഖത്ത് പ്ലെറ്റിക്കോസയുടെ വിശ്വാസ്യതയുമാണ് ക്രൊയേഷ്യയുടെ കൈമുതല്*. സ്ലാവെന്* ബിലിച്ച് പരിശീലിപ്പിക്കുന്ന ടീമില്* പരിചയസമ്പന്നമായ ഡാരിയോ സര്*നയുമുണ്ട്. ക്രൊയേഷ്യ അപകടകാരികളാണെങ്കിലും സ്*പെയിനും ഇറ്റലിയും ഗ്രൂപ്പില്*നിന്ന് മുന്നേറും.
ഇംഗ്ലണ്ടും ഫ്രാന്*സും സ്വീഡനും യുക്രൈനും അണിനിരത്തുന്ന ഗ്രൂപ്പ് ഡി യാണ് ഒരര്*ഥത്തില്* യൂറോയിലെ ഏറ്റവും കടുത്ത ഗ്രൂപ്പ്. വലിയ ടൂര്*ണമെന്റുകളില്* നിരാശപ്പെടുത്തുന്നവരാണ് ഇംഗ്ലണ്ടുകാര്*. പുതിയകോച്ച്, പരിചയസമ്പന്നരായ താരങ്ങളുടെ പരിക്ക്, ആദ്യമത്സരങ്ങളില്* വെയ്ന്* റൂണിയുടെ വിലക്ക് എന്നീ പ്രതികൂലസാഹചര്യങ്ങള്* ഇംഗ്ലണ്ടിനെ ഇക്കുറിയും വലയ്ക്കുന്നു. കോച്ച് റോയ് ഹഡ്*സണിന് ടീമിനെ ഒരുക്കാന്* വേണ്ടത്ര സമയവും കിട്ടിയിട്ടില്ല. ആന്*ഡി കരോള്*, വാല്*ക്കോട്ട്, മില്*നര്* എന്നിവര്* ആക്രമണത്തിലും ജെറാര്*ഡ്, യങ്, എന്നിവര്* മധ്യനിരയിലും ലെസ്*കോട്ട്, ടെറി, കോള്* എന്നിവര്* പ്രതിരോധത്തിലും കളിക്കുന്ന ടീമിന് കരുത്ത് കുറവൊന്നുമില്ല. ഫ്രാന്*സ് ഇക്കുറി അത്ഭുതങ്ങള്* കാട്ടാന്* പ്രാപ്തരായ നിരയാണ്. പ്രതിഭാസമ്പന്നനായ ബെന്*സമയെന്ന സ്*ട്രൈക്കര്* അവര്*ക്കുണ്ട്. റിബറി, നസ്*റി എന്നിവര്* ബെന്*സമയെ പിന്തുണയ്ക്കും. റാമി, മെക്*സസ്, എവ്*റ എന്നിവര്* പ്രതിരോധത്തിലും ലോറിസ് ഗോള്*മുഖത്തും നില്*ക്കുന്നു. കോച്ച് ബ്ലാങ്കിന് തന്റെ ടീമിന്റെ മുന്നേറ്റത്തില്* കാര്യമായ ആശങ്കകള്* ആവശ്യമില്ല. സ്ലാട്ടന്* ഇബ്രാഹിമോവിച്ച് നയിക്കുന്ന സ്വീഡിഷ് നിര കരുത്തന്മാരുടെ സംഘമാണ്. കാള്*സ്*ട്രോം, സ്വെന്*സണ്*, എല്*മാന്*ഡര്* എന്നിവര്* ടീമിന്റെ ശക്തിയേറ്റുന്നു. വെറ്ററന്* താരങ്ങളായ ഷെവ്*ചെങ്കോയും തിമോഷുക്കുമാണ് ഒലോ ബ്ലോക്കിന്* പരിശീലിപ്പിക്കുന്ന ആതിഥേയ ടീം യുക്രൈനിന്റെ പ്രതീക്ഷകള്*. ആരാധകരുടെ പ്രാര്*ഥന യുക്രൈനെ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടാകും. എന്തൊക്കെയുണ്ടായാലും ഇംഗ്ലണ്ടും ഫ്രാന്*സും ഗ്രൂപ്പില്*നിന്ന് മുന്നേറും.
90 മിനിറ്റും കഠിനാധ്വാനംചെയ്യുന്ന താരങ്ങളാണ് യൂറോപ്യന്* ഫുട്*ബോളിലേത്. ഒരുനിമിഷംപോലും നിലയ്ക്കാത്ത മഹാപ്രവാഹമാണ് അവരുടെ കേളീശൈലി. ഇനിയുള്ള ദിവസങ്ങള്* കളിയുടെ മായികലോകമാകും മുന്നോട്ടുവെക്കുകയെന്നതില്* സംശയമില്ല. വരൂ, നമുക്കൊന്നായ് ആസ്വദിക്കാം.
wc ude oaalam ebadem illaaaa ,,, fk ilum naattilum...... ibade mallusinum......
മുത്തുകൾ നമുക്ക് വേണം, പക്ഷേ,
ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
ചിപ്പികളിൽ
തൃപ്തരാവുന്നു
njna euro bhasikarikunnu....paripadide rating pondanu karuthi ithuvare paranjilane ullu..![]()