ഏഴ് സുന്ദരരാത്രികളിലെ പുതുമുഖ നടി പാര്*വ്വതി നമ്പ്യാറുമായി അഭിമുഖം
പാര്*വ്വതി നമ്പ്യാര്* കണ്ണൂരിലെ ഒരു നമ്പ്യാര്* കുടുംബാംഗം. മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്* എന്ന അഭിനയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സില്* ഇടം പിടിച്ച പാര്*വ്വതിയാണ് ലാല്* ജോസ് തന്റെ പുതിയ ചിത്രമായ ഏഴ് സുന്ദരരാത്രികളില്* പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന പുതുമുഖ താരം. ജനപ്രിയ നായകന്* ദിലീപും ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്* ചെയ്ത് ശ്രദ്ധ നേടിയ റിമ കലിങ്കല്* എന്നിവര്*ക്കൊപ്പം തന്റെ ആദ്യ ചിത്രത്തിന്റെ അനുഭവവും അഭിനയ ലോകത്തേക്കുള്ള ചുവട് വയ്പ്പും തെല്ലൊരു അതിശയത്തോടെ പങ്കുവയ്ക്കുകയാണ് പാര്*വ്വതി. 5പുതുമുഖ നടിയല്ലേ, കുടുംബത്തെ കുറിച്ചറിയാന്* പ്രേക്ഷകര്*ക്ക് താല്*പ്പര്യമുണ്ടാകും? അച്ഛന്* , അമ്മ, പിന്നെ ഏട്ടന്* , എന്നിവരടങ്ങിയ ഒരു കുടുംബമാണ് എന്റേത്. നമ്മള്* നേരത്തെ പറഞ്ഞ ആ റിയാലിറ്റി ഷോയില്* ഏട്ടനും ഉണ്ടായിരുന്നു, അദ്ദേഹം അതില്* മൂന്നാമാതായിരുന്നു. ഞാന്* നാലാമതും. എന്നെക്കാളും വളരെ ബെറ്റര്* ആയിട്ടായിരുന്നു ഏട്ടന്* അതില്* പെര്*ഫോം ചെയ്തത്. അദ്ദേഹം ഇപ്പോള്* യു.എസില്* ആണ്. നൃത്തവുമായി ബന്ധപ്പെട്ടു എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിട്ടുള്ളത് ഏട്ടനാണ്. പിന്നെ, അമ്മ, അച്ഛന്* . ഇവര്* മൂന്നുപേരും എന്റെ ശക്തികളാണ്. എന്നെക്കാളും താല്*പ്പര്യമാണ് അവര്*ക്ക് ഈ പറഞ്ഞ വിഷയങ്ങളില്* . സത്യം പറഞ്ഞാല്* , അവരുടെ സപ്പോര്*ട്ട് തന്നെയാണ് എന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
'ഏഴുസുന്ദരരാത്രികള്* ' എന്ന സിനിമയിലേക്കുള്ള പാര്*വതിയുടെ എന്*ട്രി എങ്ങനെയായിരുന്നു ?
എന്റെ അമ്മയുടെ ഒരു സുഹൃത്തായ അനില്* അങ്കിള്* വഴിയാണ് ഞാന്* ലാല്* സാറിനെ (ലാല്*ജോസ്) പരിചയപ്പെടുന്നത്. അനില്* അങ്കിളും, ലാല്* സാറും കൂട്ടുകാരാണ്. അങ്ങനെ ലാല്* സാര്* എന്നോട് വന്നു കാണാന്* പറഞ്ഞു. കൂട്ടത്തില്*, എന്നെ ഷൂട്ട് ചെയ്ത ഒരു വീഡിയോ ക്ലിപ്പും വേണം എന്ന് പറഞ്ഞു. വീഡിയോ കണ്ടപ്പോള്* , വേറെ ഒന്നും പറയാതെ തന്നെ ലാല്* സാര്* എന്നെ സെലെക്റ്റ് ചെയ്യുകയായിരുന്നു.
എഴുസുന്ദരരാത്രികള്* ' എന്ന സിനിമയിലെ പാര്*വതിയുടെ കഥാപാത്രത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഞാനൊരു മോഡല്* ഗേളായിട്ടാണ് ഇതില്* അഭിനയിക്കുന്നത്. വളരെ രസകരമായ ഒരു കഥാപാത്രമാണത്. തികച്ചും മോഡേണായ, സദാ സമയം ബഹളം വച്ചു നടക്കുന്ന ഒരു നിഷ്*കളങ്കയായ പെണ്*കുട്ടിയായാണ് ഞാന്* നിങ്ങളുടെ മുന്നില്* എത്തുന്നത്. പിന്നെ, ഞാന്* എന്റെ യഥാര്*ത്ഥ ജീവിതത്തില്* എന്താണോ അതൊക്കെ ഒരു പരിധി വരെ ഈ കഥാപാത്രവുമായിട്ട് സാമ്യമുണ്ട്. ശരിക്കും എന്*ജോയ് ചെയ്തു എന്ന് തന്നെ പറയാം.
യഥാര്*ത്ഥ ജീവിതത്തില്* ഒരു മോഡല്* ഗേള്* ആണോ?
ഹേയ്...(ചിരിക്കുന്നു). ഞാനൊരു ഡാന്*സര്* ആണ്. ഡാന്*സ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ വിനോദങ്ങളില്* ഒന്നാണ്. ക്ലാസ്സിക്കല്* & കൊണ്ടെമ്പററി ഐറ്റംസ് ആണ് സാധാരണ ചെയ്യാറ്. ഡാന്*സ് ചെയ്യുമ്പോള്* കിട്ടുന്ന ആ ഒരു എനെര്*ജിയും, രസവും, ഇതുവരെയും വേറെ ഒന്നിനും തരാന്* കഴിഞ്ഞിട്ടില്ല. റിയലി ഇറ്റ് ഹാസ് ഗോട്ട് എ കൈന്റ് ഓഫ് മാജിക്കല്* ഫീല്* .
ഡാന്*സ് എത്രത്തോളം ആദ്യ സിനിമയെ സ്വാധീനിച്ചിട്ടുണ്ട്?
ഡാന്*സ് വളരെയധികം പോസീറ്റീവ് ആയിട്ടും നെഗറ്റീവായിട്ടും സ്വാധീനിച്ചിട്ടുണ്ട്. ഡാന്*സ് പഠിച്ചിട്ടുള്ളതിനാല്* തന്നെ എക്*സ്പ്രഷന്*സിന് എനിക്ക് ഒരിക്കലും പഞ്ഞമുണ്ടാകാറില്ല. അതിനാല്* തന്നെ ലാല്* സാര്* പറയുന്ന ഏത് വികാരവും കൃത്യമായി അവതരിപ്പിക്കാന്* കഴിഞ്ഞുവെന്ന അഡ്വാന്*ഡേജ് ഉണ്ട്. എന്നാല്* ചില സീനുകള്* നാച്വലര്* ആകേണ്ടതുണ്ട്. അവിടെ യാതൊരു വികാരപ്രകടനങ്ങളുടെയും ഭാവമാറ്റങ്ങളുടെയും ആവശ്യമില്ല. അങ്ങനെയുള്ള സീനുകളില്* ഡാന്*സ് എന്നെ വലച്ചിട്ടുമുണ്ട്.
ജനപ്രിയതാരം ദിലീപുമൊത്ത് ആദ്യ സിനിമ. എന്ത് തോന്നുന്നു അതിനെക്കുറിച്ച് ?
വല്ലാത്ത രസം ആയിരുന്നു. ഫുള്* ടൈം ഫണ്* ആയിരുന്നു. ദിലീപേട്ടന്* ഒരുപാട് സഹായിച്ചു. ഒരു പുതുമുഖമാണെന്ന യാതൊരു വേര്*തിരിവും കാണിക്കാതെ, തുടക്കത്തിന്റേതായ ഒരു ഭയവും എന്നില്* തോന്നിപ്പിക്കാതെ, വളരെ സ്*നേഹത്തോട് കൂടിയാണ് അദ്ദേഹം പെരുമാറിയത്. ടൈമിംഗ് ഉള്*പ്പെടെയുള്ള ഒരുപാട് കാര്യങ്ങള്* പറഞ്ഞു തരുകയും ചെയ്തു. നമ്മള്* ശരിക്കും വളരെ ജോളിയായി എന്*ജോയ് ചെയ്യുകയായിരുന്നു.
അഭിനയം തുടരാനാണോ താല്*പ്പര്യം? അതോ നൃത്തപരിപാടികളുമായി മുന്നോട്ടു പോകാനാണോ പ്ലാന്*?
തല്*ക്കാലം എനിക്ക് അഭിനയം തുടരണം എന്നുണ്ട്. പിന്നെ, നമുക്ക് ഒന്നും പ്രവചിക്കാന്* കഴിയില്ലല്ലോ. നല്ല സമയം വരുമ്പോള്* എല്ലാം കൂടെ വരും എന്ന ഒരു ചിന്താഗതിക്കാരിയാണ് ഞാന്* . അഭിനയത്തോടൊപ്പം തന്നെ നൃത്തവും കൊണ്ട് പോകണം എന്നുണ്ട്. ദൈവസഹായം ഉണ്ടെങ്കില്* എല്ലാം ഭംഗിയായി നടക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഒരു സ്വകാര്യ ചാനലിലെ, അഭിനേതാക്കള്*ക്ക് വേണ്ടിയുള്ള റിയാലിറ്റി ഷോ വഴിയാണല്ലോ പാര്*വതി ഈ ഫീല്*ഡില്* എത്തുന്നത്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
വളരെ നല്ല അഭിപ്രായം ആണ്. എന്നില്* ഒരു നടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ആ പരിപാടിയിലൂടെയാണ്. എന്താവണം അഭിനയം എന്ന് മനസ്സിലാക്കാന്* എന്നെ ആ പരിപാടി ശരിക്കും സഹായിച്ചു. ഒരു ക്യാമറയെ ഫേസ് ചെയ്യുമ്പോള്* ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്* ഒന്നുമില്ലാതെ തന്നെ പച്ചയ്ക്ക് അഭിനയിക്കേണ്ടി വന്ന ആ സാഹചര്യം വലിയ ഒരു എക്*സ്പീരിയന്*സ് ആണ് തന്നത്. അത് കൊണ്ട് തന്നെ എനിക്ക് ആ പരിപാടിയോട് വലിയ കടപ്പാടുണ്ട്
ലാല്*ജോസ് എന്ന സംവിധായകനെക്കുറിച്ച് എന്താണഭിപ്രായം ?
ലാല്*സാറിനെക്കുറിച്ച് ഞാനെന്താ പറയേണ്ടേ? ലാല്* സാറിനെക്കുറിച്ച് പറയുകയാണെങ്കില്* എനിക്ക് നിര്*ത്താന്* കഴിയില്ല. ഇത്രയും കെയറും, സപ്പോര്*ട്ടും ഒക്കെ തരുന്ന വേറെ ഒരു സംവിധായകനും കാണില്ലെന്ന് തോന്നുന്നു. ഞാന്* ഏഴ് സുന്ദരരാത്രികളില്* എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെങ്കില്* അത് ലാല്* സാറിന്റെ സഹായം കൊണ്ട് മാത്രമാണ്. എനിക്ക് അത്രയ്ക്കും ഫ്രീഡം തന്നു അദ്ദേഹം. 'നീ ചെയ്*തോ' എന്ന് പറഞ്ഞു എന്നെ പൂര്*ണ്ണമായും ഫ്രീയായി വിടുകയായിരുന്നു. അത് തരുന്ന ഒരു കോണ്*ഫിഡന്*സ് ലെവല്* എന്നത് പറഞ്ഞറിയിക്കാന്* പറ്റാത്ത അത്ര മികച്ചതാണ്. അതിന്റെ റിസല്*ട്ട് നിങ്ങള്*ക്ക് ഈ സിനിമയിലെ എന്റെ കഥാപാത്രത്തിലൂടെ കാണാന്* കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ലാല്*ജോസ് എന്ന സംവിധായകന്റെ സിനിമകളിലൂടെ തുടക്കം കുറിച്ച പല നടിമാരും ഇന്ന് മലയാള സിനിമയില്* ഏറെ തിളങ്ങി നില്*ക്കുകയാണ്. പാര്*വതിയ്ക്ക് അങ്ങനെ ആകാന്* കഴിയുമെന്ന പ്രതീക്ഷയുണ്ടോ ?
പ്രതീക്ഷയുണ്ടോ എന്ന് ചോദിച്ചാല്* ഞാനെന്താ പറയുക ? വളരെയേറെ പ്രതീക്ഷയുണ്ട്. പക്ഷെ, അത് ഞാന്* മാത്രം തീരുമാനിച്ചാല്* പോരല്ലോ. പ്രേക്ഷകര്*ക്കാണ് അതില്* മുഴുവന്* പങ്കും. അവര്*ക്ക് ഇഷ്ടമായാല്* മാത്രമേ ഇവിടെ നിലനില്*പ്പുള്ളൂ. എന്നാല്* മാത്രമേ പ്രതീക്ഷകള്*ക്കും അര്*ത്ഥമുള്ളു. എന്നാലും, നല്ലത് നടക്കും എന്ന പ്രതീക്ഷ എനിക്കെപ്പോഴും ഉണ്ട്.
സിനിമയില്* ആരെപ്പോലെ ആകണം എന്നാണാഗ്രഹം ? റോള്* മോഡലുണ്ടോ ?
എനിക്കങ്ങനെ ആരെയെങ്കിലും പോലെ ആകണം എന്ന ആഗ്രഹം ഒരിക്കലും ഇല്ല. കഴിവതും, എക്കാലവും ഞാനെന്ന വ്യക്തിയായിട്ടിരിക്കണം എന്നാണ് ആഗ്രഹം. റോള്* മോഡലുകള്* ഉണ്ട്. ഏതെങ്കിലും ഒരാളെ പറയാന്* കഴിയില്ല. ജീവിതത്തില്* ഒരുപാട് പേര്* എന്റെ റോള്* മോഡലുകള്* ആണ്. അങ്ങനെ ഒരു ചിന്തയില്ലാതെ ആര്*ക്കും ജീവിക്കാന്* കഴിയില്ല എന്ന് തോന്നുന്നു.
ഏതെങ്കിലും സ്*പെഷ്യല്* കഥാപാത്രങ്ങള്* ചെയ്യണം എന്ന് പാര്*വതിയ്ക്ക് ആഗ്രഹമുണ്ടോ ?
അങ്ങനെയൊക്കെ പറയത്തക്ക വണ്ണം ഞാന്* വളര്*ന്നിട്ടില്ല. കാരണം ഞാന്* തുടങ്ങിയിട്ടേയുള്ളൂ. ഇതേക്കുറിച്ച് എന്തെങ്കിലും ഞാന്* പറഞ്ഞാല്* , അത് ചെറിയ വായില്* വലിയ വര്*ത്തമാനം പറയുന്ന മാതിരിയായിപ്പോകും. തല്*ക്കാലം, കയ്യില്* വരുന്ന നല്ല കഥാപാത്രങ്ങള്* ചെയ്യുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളു. ദൈവ കൃപയാല്* വളരട്ടെ. എന്നിട്ടാകാം ബാക്കി ചിന്തകള്*.
അഭിനയവും, നൃത്തവും അല്ലാതെ വേറെ എന്തൊക്കെയാണ് ഹോബീസ് ?
ഞാനൊരു ബാഡ്മിന്റന്* പ്ലെയര്* കൂടെയാണ്. പിന്നെ അത്യാവശ്യം കരാട്ടെയൊക്കെ അറിയാം. എന്* സി സി കേഡറ്റ് ആയിരുന്നു. പിന്നെ കുറച്ചു പാട്ട് പാടുകയും ചെയ്യും. റാപ്പ് സോങ്ങ്*സ് ആണ് ഏറ്റവും ഇഷ്ടം.
മലയാളത്തിലെ നടിമാരുടെ ഒരു ട്രെന്*ഡ് ആണ്, ആദ്യം ഇവിടെ തിളങ്ങുക, പിന്നെ മെല്ലെ മെല്ലെ അന്യഭാഷകളിലേക്ക് സ്വയം പറിച്ച് നടുക എന്നത് ? ഇപ്പോള്* 'ഏഴുസുന്ദരരാത്രികള്* ' ഹിറ്റായിക്കഴിഞ്ഞാലുടന്* പാര്*വ്വതിയുടെ പ്ലാനും അത് തന്നെയാണോ ?
ഇത് തന്നെയാണ് എന്നോട് എല്ലാവരും ചോദിക്കുന്നത്. എല്ലാവര്*ക്കും, അന്യഭാഷാ, അന്യഭാഷാ എന്നേ പറയാനുള്ളൂ. ആദ്യം ഇവിടെ ഒന്ന് കാലുറച്ച് നില്*ക്കട്ടെ. എന്നിട്ടല്ലേ അന്യഭാഷ. അങ്ങനെ ചെയ്യില്ല, എനിക്കിഷ്ടമല്ല അങ്ങനെയൊന്നുമല്ല ഞാന്* പറയുന്നത്. ഞാന്* നേരത്തെ പറഞ്ഞില്ലേ, ഒന്നും എനിക്കിപ്പോള്* പ്രവചിക്കാന്* പറ്റില്ല. ഒന്നും എനിക്ക് അറിയില്ല എന്ന് പറയുന്നതാവും ഉചിതം, കാരണം, ഞാനിപ്പോള്* തുടങ്ങിയിട്ടേയുള്ളൂ. പിന്നെ, നല്ല രീതിയിലുള്ള ഓഫറുകള്* ആണ് വെളിയില്* നിന്നും വരുന്നതെങ്കില്* ഉറപ്പായിട്ടും ചെയ്യും. എനിക്ക് അഭിനയം എന്നത് ഒരു പാഷന്* തന്നെയാണ്. നൃത്തത്തോടൊപ്പം തുല്യ പ്രാധാന്യം അതിനുമുണ്ട്. പിന്നെ, ഓരോന്നിനും ഓരോ സമയമുണ്ട് എന്ന ചിന്താഗതിക്കാരിയാണ് ഞാന്* .
ഗ്ലാമറസാകുന്നതിനോട് എന്താണ് അഭിപ്രായം ?
ഞാനൊരു കണ്ണൂര്* നമ്പ്യാര്* കുട്ടിയാണ്. അതുകൊണ്ട് തന്നെ അങ്ങനെയങ്ങ് ഗ്ലാമറസ് ആകാന്* എനിക്ക് കഴിയില്ല എന്ന് മാത്രമല്ല, എന്റെ കുടുംബം അത് ഒരു രീതിയിലും അനുവദിക്കുകയുമില്ല. എന്നാലും, മൊത്തത്തില്* അങ്ങ് ഒതുങ്ങി നില്*ക്കും എന്നല്ല, അതിരു വിട്ട ഒരു ഗ്ലാമര്* പ്രദര്*ശനത്തിനോടും താല്*പ്പര്യമില്ല.
ആദ്യത്തെ സിനിമയായ 'എഴുസുന്ദരരാതികളെ'ക്കുറിച്ച് പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് ?
ഇതൊരു ഫണ്* ത്രില്ലറാണ്. ഓരോ നിമിഷവും രസകരമായ, അടുത്ത രംഗത്തില്* എന്ത് സംഭവിക്കും എന്ന ഉദ്വേഗ ഭരിതമായ ചിന്ത മനസ്സില്* ഉണര്*ത്തുന്ന വളരെ മികച്ച ഒരു എന്റര്*ടെയിനര്* ആണ്. ഇത് എല്ലാവര്*ക്കും ഇഷ്ടപ്പെടും എന്നത് തീര്*ച്ചയാണ്. ദിലീപേട്ടന്റെ വുഡ്ബിയായിട്ടാണ് ഞാന്* ഇതില്* അഭിനയിക്കുന്നത്. ദിലീപേട്ടന്റെ കഥാപാത്രത്തിന്റെയും, എന്റെ കഥാപാത്രത്തിന്റെയും കല്യാണത്തിന്റെ ഏഴു ദിവസങ്ങളുടെ ഗ്യാപ്പില്* എന്താണ് സംഭവിക്കുന്നത് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. എല്ലാവരും ഈ സിനിമ കാണണം. എന്നിട്ട് അഭിപ്രായം പറയണം.
പുതിയ ഓഫറുകളെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
ഒരുപാട് ഓഫറുകള്* വരുന്നുണ്ട്. ചിലതിന്റെ ചര്*ച്ചകള്* ഇപ്പോള്* നടക്കുന്നുണ്ട്. ഒന്നും അന്തിമമായി തീരുമാനിച്ചിട്ടില്ല. ആദ്യം 'ഏഴുസുന്ദരരാത്രികള്* ' റിലീസാകട്ടെ എന്ന് വിചാരിക്കുന്നു. എന്നിട്ടാവാം ബാക്കി.