Sponsored Links ::::::::::::::::::::Remove adverts | |
ഭാസ്*കര്* റാസ്*കലാണോ?
ശരത്കൃഷ്ണ
posted on:
11 Apr 2015
മമ്മൂട്ടിയെന്ന പൗരുഷപ്രതീകത്തിന്റെ കട്ടിമീശയ്ക്ക് താഴെ ആദ്യമായി വലിയൊരു ചിരികൊളുത്തിവച്ചത് സിദ്ധിക്ക് ആണ്. അങ്ങനെ ഹിറ്റ്*ലര്* എന്നത് ചിരിക്കാനുള്ള പേരുകൂടിയായി. ക്രോണിക് ബാച്ചിലറായി മമ്മൂട്ടിയെ അവതരിപ്പിച്ചപ്പോഴും സിദ്ധിക്ക് പൊട്ടിച്ചത് 'ഇന്നെന്താ വിഷുവാ..'എന്നുചോദിപ്പിക്കുന്ന പടക്കങ്ങള്*.
വീണ്ടുമൊരു വിഷുക്കാലത്ത് മമ്മൂട്ടിയും സിദ്ധിഖും വരികയാണ്. 'ഭാസ്*കര്*'എന്ന റാസ്*കലുമായി. 'വേഗം ഒരു ഹെലികോപ്റ്റര്* വിളിക്ക്,എനിക്ക് തിരുവനന്തപുരത്ത് പോകണം..'എന്നു പറയുന്ന ഭാസ്*കര്*. ആന്റോജോസഫ് ഫിലിം കമ്പനിയ്ക്ക് വേണ്ടി ആന്റോ ജോസഫ് മലയാളിക്ക് നല്കുന്ന ചിരിക്കൈനീട്ടം. പ്രേക്ഷകപ്രതീക്ഷകള്* ആകാശത്തോളമെത്തിച്ചുകൊണ്ട് 'ഭാസ്*കര്* ദ റാസ്*കല്*' ഏപ്രില്* 15ന് തിയേറ്ററുകളിലേക്ക്.
ആരാണ് ഭാസ്*കര്*
സിദ്ധിക്ക് ചിത്രങ്ങളിലെ മമ്മൂട്ടിയുടെ നായകവേഷങ്ങള്*ക്ക് ഒരു പ്രത്യേകതയുണ്ട്. ആണത്തത്തിന്റെ തലയെടുപ്പുള്ളപ്പോഴും അവരുടെ ചെയ്തികള്* കാണികളില്* ആര്*ത്തുചിരിയുടെ ആലവട്ടം വീശുന്നു. ഹിറ്റ്*ലര്* മാധവന്*കുട്ടിയും സത്യപ്രതാപനും അങ്ങനെയാണ് നമ്മളില്* ആനന്ദക്കാഴ്ചയായത്. പക്ഷേ ആത്യന്തികമായി അവര്* കൊമ്പന്മാര്* തന്നെയാണെന്ന് കണ്ടപ്പോള്* കയ്യടികള്* അകമ്പടിയാകുകയും ചെയ്തു. ഒരേസമയം വീര്യവും ഹാസ്യവും ലയിപ്പിച്ചുചേര്*ത്തുകൊണ്ടുള്ള അസാധാരണരസതന്ത്രമാണ് മമ്മൂട്ടിക്ക് വേണ്ടി സിദ്ധിക്ക് തന്റെ പരീക്ഷണശാലയില്* രൂപപ്പെടുത്തിയെടുത്തത്.
പക്ഷേ മാധവന്*കുട്ടിയും സത്യപ്രതാപനുമല്ല ഭാസ്*കര്*. പത്താംക്ലാസുവരെമാത്രം പഠിച്ച ഭാസ്*കറിന് പണക്കാരനെന്ന ബിരുദമാണുള്ളത്. ലണ്ടനില്*പോയി പഠിച്ചുവന്ന അച്ഛനാകട്ടെ കച്ചവടത്തില്* വട്ടപ്പൂജ്യവും. ബാങ്കുകളുടെ ജപ്തിയില്* തോറ്റുപോയ അയാള്* ബാങ്കര്* ശങ്കരനാരായണനെന്ന് വിളിക്കപ്പെട്ടു. അച്ഛന്റെ തകര്*ച്ചയാണ് ഭാസ്*കറിനെ പലതും പഠിപ്പിച്ചത്. അങ്ങനെ അയാള്* പഠിപ്പുനിര്*ത്തി ജീവിതമെന്ന പുസ്തകം തേടിയിറങ്ങി. അച്ഛന് നഷ്ടപ്പെട്ടതെല്ലാം അടിച്ചുനേടുകയും പൊരുതിപ്പിടിക്കുകയും ചെയ്തു.
അടിയ്ക്ക് അടിയും പല്ലിന് പല്ലുമായിരുന്നു അയാളുടെ നയം. ഇതിനിടയിലും ഭാസ്*കറിന് അച്ഛനായിരുന്നു എല്ലാം. അച്ഛന്റെ പേരിലായിരുന്നു ബാങ്ക് ഇടപാടുകള്* വരെ. ഇതിനിടയില്* ഭാസ്*കര്* മറന്നുപോയ ഒരാളുണ്ടായിരുന്നു വീട്ടില്*. അമ്മ നഷ്ടപ്പെട്ട സ്വന്തം മകന്* ആദി. അവന്റെ പരിഷ്*കൃതവും അച്ചടക്കമുള്ളതും അഭിമാനാര്*ഹവുമായ ജീവിതത്തിലേക്ക് ഭാസ്*കറിന് കടന്നുചെല്ലേണ്ടിവരുന്നു. അവിടെയാണ് ഭാസ്*കര്* റാസ്*കലാകുന്നത്.
ചിരിപ്പിക്കുന്ന,ത്രസിപ്പിക്കുന്ന മമ്മൂട്ടി
മമ്മൂട്ടിയാണ് ഈ സിനിമയുടെ സൗന്ദര്യം. അതിസൂക്ഷ്മഭാവങ്ങളിലൂടെ മമ്മൂട്ടി നമ്മെ ശുദ്ധഹാസ്യത്തിന്റെ പഴയ നാളുകളിലേക്ക് കൊണ്ടുപോകുന്നു. ധീരോദാത്തനായി നടിക്കുമ്പോഴും നര്*മനായകനായി മാറുന്ന സവിശേഷത തനിക്ക് മാത്രം സാധ്യമാകുന്ന രീതിയില്* മമ്മൂട്ടി അവതരിപ്പിക്കുന്നു. ഹിറ്റ്*ലറിനോടും എസ്.പിയോടും തോന്നിയ അതേ ഇഷ്ടം ഭാസ്*കറിനോടും നമുക്കുണ്ടാകും.
സിദ്ധിക്കും മമ്മൂട്ടിയും ചേരുമ്പോഴുണ്ടാകുന്ന ആസ്വാദ്യത തന്നെയാണ് 'ഭാസ്*കര്* ദി റാസ്*കലി'ന്റെ ഹൈലൈറ്റ്. കൊച്ചുകുട്ടികള്* മുതല്* പ്രായമായവര്* വരെയുള്ളവര്*ക്ക് രസിക്കുന്ന ഫോര്*മുല. ഓരോ സീനിലും ചിരിയൊളിപ്പിച്ച് വച്ച് മുന്നേറുന്ന പതിവ് ശൈലിയില്* തന്നെയാണ് സിദ്ധിക്ക് ഈ ചിത്രവും ഒരുക്കിയിട്ടുള്ളത്. ഒപ്പം സസ്*പെന്*സിന്റെ ഉജ്ജ്വല നിമിഷങ്ങള്* കാത്തുവയ്ക്കുന്ന പതിവും അതേപോലെ. മമ്മൂട്ടിയുടെ കഥാപാത്രം തന്നെയാണ് ചിത്രത്തിലെ നര്*മരംഗങ്ങളുടെ ന്യൂക്ലിയസ്.
മടങ്ങിവരുന്ന നയന്*താര
മലയാളത്തിലേക്കുള്ള നയന്*താരയുടെ മടങ്ങിവരവ് കൂടിയാണ് 'ഭാസ്*കര്* ദ റാസ്*കല്*'. ഹിമ എന്നാണ് നയന്റെ കഥാപാത്രത്തിന്റെ പേര്. വീട്ടില്* ചോക്ലേറ്റ് ഉണ്ടാക്കി വില്*ക്കുന്ന പെണ്*കുട്ടി. അവള്* ഭാസ്*കറിന്റെയും ആദിയുടെയും ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന സ്വാഭാവിക മുഹൂര്*ത്തങ്ങള്* പ്രേക്ഷകര്*ക്ക് പ്രിയതരമാകും.
കോസ്റ്റിയൂമില്* തന്നെയുണ്ട് ഹിമയുടെ സ്വഭാവം. ഓരോ ചുവടിലും കുലീനത കാത്തുസൂക്ഷിക്കുന്ന അവള്*ക്ക് ഒരിക്കലും ഉള്*ക്കൊള്ളാനാകുമായിരുന്നില്ല റാസ്*കലായ ഭാസ്*കറിനെ. ഏറെക്കാലത്തിനുശേഷമാണ് ഒരു മമ്മൂട്ടി-നയന്*താര ചിത്രം തിയറ്ററിലെത്തുന്നത്. അതിന്റെ ഫ്രഷ്*നസ് കൂടിയുണ്ട് ഈ സിനിമയ്ക്ക്. 'തസ്*കരവീരന്*','രാപ്പകല്*' എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് ജോഡിയായി മാറിയിരുന്നു ഇരുവരും.
തമിഴകത്തെ സൂപ്പര്*നായിക പദവി തിരിച്ചുപിടിച്ചതിനു തൊട്ടുപിന്നാലെയാണ് നയന്* മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് സിദ്ധിക്ക് 'ബോഡിഗാര്*ഡി'ലൂടെ നയന്*താരക്ക് സമ്മാനിച്ചത്. മലയാളത്തില്* നിന്ന് ധാരാളം ഓഫറുകളുണ്ടായിരുന്നിട്ടും അതെല്ലാം നിരസിച്ച നയന്*താരയ്ക്ക് സിദ്ധിക്ക് എന്ന സംവിധായകനിലുള്ള വിശ്വാസം കൂടിയാണ് 'ഭാസ്*കര്* ദി റാസ്*കല്*'. മമ്മൂട്ടിയാണ് നായകന്* എന്നതും ഈ ചിത്രം സ്വീകരിക്കാന്* നയന്*താരയെ പ്രേരിപ്പിച്ചു.
കഥയാണ് നയനെ ചിത്രത്തിലേക്ക് ആകര്*ഷിച്ചത്. കഥകേട്ടയുടന്* തമിഴ് തെലുങ്ക് തിരക്കുകള്* മാറ്റിവച്ച് മൂന്നുഘട്ടങ്ങളായി നാല്പതുദിവസത്തോളം ചിത്രത്തിനുവേണ്ടി നല്കുകയായിരുന്നു അവര്*.
ചേരുവകള്* പുതുത്...പൊട്ടിച്ചിരി പഴയത്.
പണ്ടത്തെ മമ്മൂട്ടി-സിദ്ധിക്ക്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകതയായിരുന്നു നായകനൊപ്പമുള്ളവര്* സൃഷ്ടിക്കുന്ന ചിരിപ്പൂരം. ഇന്നസെന്റും,ജഗദീഷും,മുകേഷും,സൈനുദ്ദീനും ഒരുക്കിയ ആ പൊട്ടിച്ചിരി ഇന്നും നിലച്ചിട്ടില്ല. പഴകുന്തോറും പുതുമ കൂടുന്ന മാന്ത്രികത. 'ഭാസ്*കര്* ദ റാസ്*കലി'ല്* ഹരിശ്രീ അശോകന്*,കലാഭവണ്* ഷാജോണ്*,സാജു നവോദയ എന്ന ത്രയത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.
ഭാസ്*കറിന്റെ ജോലിക്കാരാണ് മൂവരും. അബ്ദുള്* റസാഖ്(ഷാജോണ്*) അയാളുടെ ഗുണ്ട. സ്റ്റാന്*സ്ലാവോസ്(ഹരിശ്രീ അശോകന്*) ഡ്രൈവര്*. വിക്രമന്*(സാജു) കണക്കപ്പിള്ള. ഇവരും ഭാസ്*കറും ചേരുമ്പോള്* തിേയറ്ററുകളില്* തമാശയുടെ വിഷുപ്പടക്കങ്ങള്* പൊട്ടുമെന്നുറപ്പ്. ജനാര്*ദ്ദനനാണ് ഭാസ്*കറിന്റെ അച്ഛനായി അഭിനയിക്കുന്നത്. ആദിയായി മാസ്റ്റര്* സനൂപ് എത്തുന്നു. വിജയ് ഉലകനാഥാണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.
വരും മുമ്പേ സൂപ്പര്*'ഹിറ്റ്'
'ഭാസ്*കര്* ദ റാസ്*കലി'ന്റെ മൂന്ന് റ്റീസറുകളും ട്രെയ്*ലറുകളും യൂട്യൂബില്* തരംഗമായിക്കഴിഞ്ഞു. മമ്മൂട്ടി ഒഫിഷ്യല്* പേജിലൂടെ ഷെയര്* ചെയ്ത ഇവയ്ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്. 'ബോധോള്ള ആരെങ്കിലും ലോകത്ത് ആര്*ക്കെങ്കിലും ഇങ്ങനെയൊരു പേരിടുവോ..'എന്ന ഭാസ്*കറിന്റെ ചോദ്യവുമായാണ് ആദ്യ റ്റീസര്* ഇറങ്ങിയത്.
'അടിമേടിക്കാനുള്ളതല്ല...കൊടുക്കാനുള്ളതാ...'എന ്ന് ഭാസ്*കര്* ഹിമയോട് പറയുന്നതായിരുന്നു രണ്ടാം റ്റീസര്*. 'അനാവശ്യമായിട്ടൊരുത്തന്* ഒരുപെണ്ണിന്റെ ദേഹത്ത് കൈവച്ചാല്* അവള്* അടിക്കും..അടിച്ചിരിക്കണം..'എന്നുള്ള ഡയലോഗും ഇതിലുണ്ട്. ചിത്രം എങ്ങനെയുള്ളതായിരിക്കുമെന്നതിന്റെ പരോക്ഷസൂചനകളായിരുന്നു റ്റീസര്*. 'മൊതലാളീീ...ദേ..അടി ഓട്ടോയും പിടിച്ചുവരുേേന്ന...'എന്ന വിക്രമന്റെ ഡയലോഗാണ് ട്രെയ്*ലറിന്റെ ഹൈലൈറ്റ്...