
Originally Posted by
kairalitv
കൈരളി പീപ്പിള്‍* ചാനല്‍* ഡിഷ് ടിവിയിലും ലഭ്യമായിത്തുടങ്ങി. 728 ചാനല്‍* നമ്പരിലാണ് പീപ്പിള്‍* ഡിഷ് ടിവിയില്‍* കിട്ടുക. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡയറക്ട് ടൂ ഹോം ടെലിവിഷന്‍* ചാനല്‍* സേവനദാതാക്കളായ ഡിഷ് ടിവിക്ക് 1.41 കോടി ഉപയോഗ്ക്താക്കളാണുള്ളത്. സീ നെറ്റവര്*ക്ക് ഓണ്‍*ട്രപ്രൈസിനു കീഴില്‍* പ്രവര്*ത്തിക്കുന്ന ഡിഷ് ടി വി ഏറ്റവും കൂടുതല്‍* ആളുകള്‍* വിശ്വാസമര്*പ്പിച്ച ഡിടിഎച്ചിനുള്ള നിരവധി പുരസ്*കാരങ്ങളും നേടിയിട്ടുണ്ട്.നിലവില്‍* രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യത്തിനു പുറത്തും വിവിധ കേബിള്‍* നെറ്റ്*വര്*ക്കുകളിലും ഡിടിഎച്ചുകളിലും കൈരളിയുടെ ചാനലുകള്‍* ലഭ്യമാണ്. അതിനു പിന്നാലെയാണ് ഡിഷ് ടിവിയിലും ഇന്നു മുതല്‍* പീപ്പിള്‍* ചാനല്‍* ലഭ്യമായി തുടങ്ങിയത്.