
Originally Posted by
ITV
Unnikrishnan Bhaskaran Pillai
7 mins
എന്നു നിന്റെ മൊയ്തീൻ കണ്ടു. ഗംഭീരം. ഇത്രക്ക്* സാങ്കേതികതികവുള്ള ഒരു സിനിമ അടുത്തകാലത്ത്* മലയാളത്തിൽ ഉണ്ടായിട്ടില്ല. അറുപത്*-എഴുപത്* കാലഘട്ടത്തിന്റെ പുന:സൃഷ്ടി, തോരാതെ പെയ്യുന്ന മഴയുടെ പ്രണയാദ്രസാന്നിധ്യം, നിഴൽ വെളിച്ചങ്ങളുടേയും വർണ്ണങ്ങളുടേയും മായികമായ കൂടിച്ചേരലുകൾ... ജോമോൻ, താങ്കൾ വേറെ ലെവലാണ്*, കേട്ടോ! ഗോകുൽദാസിനും എം ജയചന്ദ്രനും, രമേശ്* നാരായണനും, റഫീക്കിനും ഗോപി സുന്ദറിനും, കുമാർ എടപ്പാളിനും അഭിനന്ദനങ്ങൾ. പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടൻ പൃഥ്വിരാജ്* ആണെന്ന് ഈ സിനിമ ഉച്ചത്തിൽ വിളിച്ച്* പറയുന്നുണ്ട്*. ഈ സിനിമയും ' സെല്ലുലോയിഡ്*' എന്ന് സിനിമയും ചേർത്ത്* വെയ്ക്കുക; ഈ നടന്റെ റേഞ്ച്* വ്യക്തമാകും. പാർവതിയുടെ കാഞ്ചനമാല തികച്ചും തീഷ്ണമായ ഒരനുഭവമായിരുന്നു. അസാധാരണമായ അഭിനയശേഷിയുണ്ട്*, പാർവതിക്ക്*. Tovino was a revelation.
പക്ഷേ, എല്ലാ അർത്ഥത്തിലും, ഈ സിനിമ എഴുത്തുകാരനും, സംവിധായകനുമായ വിമലിന്റേതാണ്*. ഇത്രയ്ക്ക്* സാങ്കേതികമേന്മയും, കൈയടക്കവും പ്രദർശിപ്പിച്ച മറ്റൊരു നവാഗത സംവിധായകൻ നമ്മുടെ സിനിമയിൽ ഉണ്ടാവില്ല. ഒപ്പം, ജാതി-മതരാഷ്ട്രീയത്തിന്റേയും, വർഗ്ഗീയ ഫാസിസത്തിന്റേയും ഈ ആസുരകാലത്ത്*, " പ്രേമമാണഖിലസാരമൂഴിയിൽ' (അങ്ങനെയെഴുതിയ മഹാകവി ജാതിവത്ക്കരിക്കപ്പെടുന്നു, ഇപ്പോൾ) എന്ന് കരളുറപ്പോടെ വിളിച്ച്* പറയുന്ന ഒരു സിനിമയുണ്ടാക്കിയ വിമൽ, നിങ്ങൾക്ക്* ആദരവിന്റെ, നിറഞ്ഞ സ്നേഹത്തിന്റെ കൂപ്പുകൈ!