Kidu review![]()
മഹേഷിന്*റെ പ്രതികാരം.
കല്*പ്പറ്റ - അനന്തവീര
05-02-16 വെള്ളിയാഴ്ച രണ്ടു മണി.
സ്റ്റാറ്റസ്- 50-60
മുമ്പ് ഒരുപാട് സിനിമകള്‍* ഇടുക്കിയില്‍* ചിത്രീകരിച്ചിട്ടുണ്ടെന്കിലും ഇടുക്കിയെ അതിന്*റെ പ്രകൃതി ഭംഗിക്ക് അപ്പുറത്തേക്ക് ഒപ്പിയെുത്ത ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. എന്നാല്‍* ട്രെയിലറിലും 'ഇടുക്കി' എന്ന ഗാനത്തിലും അരച്ചു കലക്കി ചേര്*ത്തിട്ടുള്ള ഹൈറേഞ്ചിന്*റെ ജീവിതഗന്ധിയായ കാഴ്ചകള്‍* പ്രതീക്ഷ ഏറ്റാന്‍* ധാരാളമായിരുന്നു.
ഈ പ്രതികാര കഥ വികസിക്കുന്നത് തികച്ചും സ്വാഭാവികമായ നര്*മ്മ മുഹൂര്*ത്തങ്ങളിലൂടെയാണെന്നുള്ളത് ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്താന്‍* കാരണമാണ്. ബോക്സോഫീസ് പണത്തൂക്കം നോക്കിയാല്‍* അടുത്ത കാലത്തെങ്ങും ആശാവഹമായ ചിത്രങ്ങള്‍* സംഭവിക്കാതിരുന്ന ഫഹദ് ഫാസില്‍* പ്രകാശിലെ ഭാവനാ സ്റ്റുഡിയോ നടത്തുന്ന മഹേഷ് ആയി അസാധാരണമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. പ്രകാശ് ഗ്രാമത്തില്‍* നടക്കുന്ന ചില നുറുങ്ങു സംഭവങ്ങളെ മഹേഷിന്*റെ ജീവിതത്തോടു ബന്ധപ്പെടുത്തി, വെച്ചുകെട്ടലുകളോ അതിഭാവുകത്വമോ കലര്*ത്താതെ ഒരു കണ്ണാടിയിലെന്ന പോലെ ഒപ്പിയെടുത്തിരിക്കുന്നിടത്താണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഷൈജു ഖാലിദും കയ്യടി വാങ്ങുന്നത്. കവലയിലൊരുവനായി കാഴ്ചക്കാരന്* മാറുന്നിടത്താണ് സിനിമയും പ്രേക്ഷകനും തമ്മിലുള്ള ആശയവിനിമയം മറ്റൊരു തലത്തിലേക്കെത്തുന്നത്.
അലന്*സിയറും ജാഫര്‍* ഇടുക്കിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍* ഹൈറേഞ്ച് ജീവിതങ്ങളുടെ പരിച്ഛേദങ്ങളാണ്. ചില നോട്ടങ്ങളിലൂടെ പോലും ഒരുപാട് സംസാരിച്ച മഹേഷിന്*റെ ചാച്ചന്* വേഷം മനോഹരമാക്കിയ ആന്‍*റണി പ്രത്യേക കയ്യടി അര്*ഹിക്കുന്നു. ഇതിനോടകം തന്നെ നമ്മെ നിരവധി തവണ വിസ്മയിപ്പിച്ച അനുശ്രീക്കൊപ്പം തന്നെ എഴുതി വെയ്ക്കപ്പെടേണ്ട പേരാണ് പേരറിയാത്ത ആ പുതിയ നായികയുടേത്. റിയലിസ്റ്റിക് പ്രകടനങ്ങളിലേക്ക് ഒരു വാഗ്ദാനമാണ് അവര്‍*.
സൗബിന്* ഷാഹിര്‍* എന്ന പ്രതിഭയ്ക്ക് തന്*റെ മാറ്റ് കൂട്ടാന്‍* കിട്ടിയ മറ്റൊരു അവസരമായി മഹേഷിന്*റെ പ്രതികാരം. കൃത്വിമത്വം ലവലേശം തോന്നിക്കാത്ത ഭാവപ്രകടനങ്ങള്‍* കൊണ്ട് ആസ്വാദകനെ കയ്യിലെടുക്കുന്ന മാജിക് സൗബിന്* ആവര്*ത്തിച്ചിരിക്കുന്നു.
ബിജിപാലിന്*റെ ഈണങ്ങള്‍* കാഴ്ചയോട് ചേര്*ത്തു വെക്കാന്‍* സുഖമുള്ളതായിരുന്നു. റഫീഖ് അഹമ്മദിന്*റെ വരികളില്‍* വിരിഞ്ഞ ഇടുക്കി എന്ന പാട്ട് ബിജിബാല്‍* തന്നെ പാടിയിരിക്കുന്നു. ഷൈജു ഖാലിദിന്*റെ ദൃശ്യങ്ങള്‍*ക്കുള്ളില്* ഹൈറേഞ്ചിലെ ഗ്രാമീണ ജീവിതം അതിന്*റെ എല്ലാവിധ ലാളിത്യത്തോടെയും തുളുമ്പി നിന്നു. കുളി കഴിഞ്ഞ് മഹേഷ് ചാരി വെക്കുന്ന ലൂണാറിന്*റെ 8 ഇഞ്ച് ചെരുപ്പിന്*റെ ക്ളോസപ്പ് ദൃശ്യം മുതല്‍* അത് പ്രേക്ഷകനിലേക്ക് പകര്*ന്നു നല്*കപ്പെടുന്നുണ്ട്. മഹേഷ് പ്രതികാരം വീട്ടുന്നിടത്തു മാത്രമാണ് സിനിമാറ്റിക് ആയ കഥാസന്ദര്‍*ഭങ്ങള്* അരങ്ങേറുന്നത് എന്ന് നിസ്സംശയം പറയാം. എന്നാല്‍* വിമര്*ശനങ്ങള്*ക്കതീതമായി ഏറ്റവും റിയലിസ്റ്റിക് ആയി ആ രംഗങ്ങള്‍* ചിത്രീകരിച്ചിരിക്കുന്നിടത്ത് മഹേഷിന്*റെ പ്രതികാരം പ്രേക്ഷകനും മധുരമുള്ളതാകുന്നു.
Rating 4/5
NB: വൃത്തിയുള്ള ശബ്ദ സംവിധാനങ്ങളും തെളിച്ചമുള്ള ഒരു സ്ക്രീനും നിങ്ങള്‍* തെരഞ്ഞെടുക്കുക.
Sponsored Links ::::::::::::::::::::Remove adverts | |
Thanks bhai
Good Review![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
thanxxxxxxxxx bhaiii
NB: വൃത്തിയുള്ള ശബ്ദ സംവിധാനങ്ങളും തെളിച്ചമുള്ള ഒരു സ്ക്രീനും നിങ്ങള്‍* തെരഞ്ഞെടുക്കുക.................
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Review vayichal odi poyi cinima kanan thonnum athra mikachathu thanks......Fahad ankutty..![]()
wild fire 🔥 kedum...
Nala review bro![]()
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
Thanks good one..
Where continuity breaks there begins creativity ”›
മഹേഷ് പ്രതികാരം വീട്ടുന്നിടത്തു മാത്രമാണ് സിനിമാറ്റിക് ആയ കഥാസന്ദര്‍*ഭങ്ങള്* അരങ്ങേറുന്നത് എന്ന് നിസ്സംശയം പറയാo
athil polum enik cinematic ayittonnum thonniyilla...even aa climax fight polum natural ayittanu eduthekunne