Thanks Sali for the review
സ്ഥലം - ഏറണാകുളം കവിത
സമയം - 12pm
പടത്തിന്റെ ഷൂട്ട്* തുടങ്ങിയത്മുതൽ തുടങ്ങിയതാണ്* പടത്തിനെ കുറിച്ചുള്ള ചർച്ചകളും അന്ന് മുതൽ പടത്തിനെ കുറിച്ചുള്ള ഒരു expectation ഉണ്ടായിരുന്നു അതു പൂർണ്ണമായും നിലനിർതിയോ ? ഒറ്റവാക്കിൽ പറയാൻ പറ്റില്ല !.
LS എന്ന് വിളിക്കുന്ന ലൂഇസ് പോത്തൻ (മമ്മൂക്ക) വാസുകി (നയൻ താര) ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്
LS ഒരു വക്കീലും വാസുകി ഒരു കഥകളി ആർറ്റിസ്റ്റുമാണ്* തുടക്കം മുതൽ ഒരു ദുരൂഹത നിറഞ്ഞ കഥാപാത്രമായി വാസുകി ഉണ്ട് സ്വന്തം ഭാര്തവിനോടുപോലും മറച്ചു വയ്ക്കുന്ന എന്തു രഹസ്യമാണ് അവർക്കുള്ളത്അധ്യപകുതിക്ക് മുന്പായി അത് എന്താണെന്ന് പറയുന്നുണ്ട് . പെട്ടെന്നു തീർന്ന അധ്യപകുതിക്ക് ശേഷം രണ്ടാം ഭാഗം അവിടെ ഇവിടെ കുറച്ചു ഇഴച്ചിൽ അനുഭവപ്പെട്ടു രണ്ടാം ഭാഗവും നയന്താര കയ്യടക്കിയപ്പോൾ ഇക്കാ എന്തിനു ഈ പടത്തിൽ അഭിനയിച്ചു എന്ന് ഫാൻസിനു വരെ തോന്നാം എന്നാൽ അവസാന 15min ഇക്കാ ഷോ ആണ് .
ഫാൻസിനു കയ്യടിക്കാൻ വക നൽകുന്ടെങ്കിലും സാദാരണ പ്രേഷകർ ചിലർക്കെങ്കിലും അതിൽ പറയുന്ന ടെക്നോളജിയെ പറ്റി (സിനിമയിൽ പറയുന്ന) കല്ലുകടി തോന്നാം പക്ഷേ അതു അന്ഗീകരിച്ചാൽ മാത്രമേ അവസാന ട്വിസ്റ്റ്* രസമുള്ളതാകു (കൂടുതൽ പറഞ്ഞാൽ spoiler ആകും)
![]()
പടം മൊത്തം നയൻതാര കേന്ദ്രികരിച്ചാണ് കഥ മുന്നോട്ടു പോകുന്നത് , nayanz തന്റെ കഥാപാത്രം നന്നായി ചെയ്തിട്ടുമുണ്ട് . ഇക്ക ചിത്രത്തിലുടനീളം ഉണ്ടെങ്കിലും സ്കോറിംഗ് nayanz ആയിരുന്നു (ക്ലൈമാക്സ്* ഒഴിച്ച്) ഇക്കാടെ കുറച്ചു one lines നന്നായിരുന്നുBGM ഒക്കെ ഗോപി അണ്ണൻ കിടുക്കി script and direction ഒന്നുടെ മെച്ചമാക്കിയിരുന്ണേൽ പടം കുറച്ചുടെ നന്നായേനെ കാരണം ഒരു ത്രില്ലെർ മൂവി ആകുമ്പോൾ അതിന്റെ പ്രസക്തി കൂടുന്നു, വേറെയും കുറെ കഥാപാത്രങ്ങൾ ഉണ്ട് രചന പതിവ്പോലെ വെറുപ്പിച്ചു പിന്നെ പോലീസ് വേഷം ചെയ്ത (അവരുടെ പേര് അറിയില്ല) ഒട്ടും യോജിച്ചതായി തോന്നിയില്ല , വില്ലൻ വേഷം ചെയ്തവരും നന്നായിരുന്നു .
ആകെ മൊത്തം ചില പാളിച്ചകൾ ഒഴിവാക്കിയാൽ കുടുംബമായി പോയി കാണാവുന്ന ഒരു നല്ലചിത്രം തന്നെ , അല്പം സീരിയസ് മൂഡിൽ ഉള്ള ഒരു ത്രില്ലെർ ആണ്.
Rating : 3/5
Sponsored Links ::::::::::::::::::::Remove adverts | |
sali
Thanks Sali....
Is love just a never ending dream....?