Thanks Macha :)
Sponsored Links ::::::::::::::::::::Remove adverts | |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം
08-04-2016
തീയറ്റർ : പി.വി.ആർ ഒബ്റോയ്, മുംബൈ 5.45 pm
സ്റ്റാറ്റസ് : 80%
ജേക്കബിന്റെ സ്വർഗ്ഗരാജ്യം
വിനീത് - നിവിൻ കൂട്ടുകെട്ടിൽ നിന്നു വരുന്ന അടുത്ത സിനിമ എന്നത് ആയിരുന്നു ഈ പടത്തിൽ ഉണ്ടായിരുന്ന എറ്റവും വലിയ പ്രതീക്ഷ. എന്നാൽ ഇതുവരെ വന്ന വിനീത്- നിവിൻ സിനിമകളെ പോലയേ അല്ല ഇത്! ഇതിനു മുൻപ് വന്ന പടങ്ങളിലെ പോലെ കോമഡിയോ, പ്രേമമോ, ഫ്രൻഡ്ഷിപ്പോ അങ്ങനെ ഒന്നും ഇതിൽ ഇല്ല. ഫാമിലിയ്ക്ക് മാത്രം ആണ് പ്രാധാന്യം.
ടെക്നിക്കൽ സൈഡിനെ കുറിച്ച് പറയാൻ നിന്നാൽ തീരൂല! ഫിൽമി ഓവർ ഡ്രമാറ്റിക്ക് സീൻസ് ഒന്നും ഇല്ലാതെ റിയലിസ്റ്റിക് ആയി ചെയ്ത വിനീതിന്റെ സംവിധാനം, ഒരോ ഫ്രേയിമും ഭംഗിയുള്ളത് ആക്കിയ ജോമോന്റെ സിനിമാറ്റോഗ്രഫി, പടത്തിന്റെ മൂഡിന് അനുസരിച്ചുള്ള ഷാന്റെ മ്യൂസിക്ക്! എല്ലാം കിക്കിടു!! രൺജി പണിക്കരും, നിവിനും, ഭാസിയും, ട്ടി. ജി. രവിയും ഒക്കെ സൂപ്പർ ആയിട്ട് അവരവരുടെ റോളുകൾ ചെയ്തു.ഡയലോഗുകൾ ആണ് മറ്റൊരു പോസിറ്റീവ്!
പടത്തിന്റെ സ്റ്റോറി പ്രഡിറ്റബൾ ആണ്, യൂത്ത് മൂവി പ്രതീക്ഷിച്ച് പോയാൽ ലാഗും ഫീൽ ചെയ്യും, ഇതിനു മുൻപ് ഒരുപാട് തവണ കണ്ടിട്ടുള്ള ക്ലീഷേ സ്റ്റോറി ആണ്. പക്ഷേ, ഫീൽ ഗുഡ്/ ഇൻസ്പിരേഷണൽ പടങ്ങളെ അപേക്ഷിച്ച് ഒരു നല്ല സിനിമ തന്നെ ആണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം!
റേറ്റിംഗ് : 8.5/10
പേർസണൽ നോട്ട്!
ഞാൻ +2 പാസ്സ് ആയിട്ട് ഏതാണ്ട് ഒരു വർഷം ആയി. ഇനി എന്ത് എന്ന ചോദ്യം ആയിരുന്നു അന്ന് മനസ്സിൽ. എന്ത് പഠിച്ചാലും വീട്ടിൽ നിന്ന് മാറി പുറത്ത് ഹോസ്റ്റലിൽ നിന്ന് പഠിച്ചാ മതി എന്ന് ആയിരുന്നു. അങ്ങനെ മുംബൈ എത്തി! കുടുംബം ഒരു സ്വർഗ്ഗം ആണെന്നും സ്വന്തം വീട്ടിൽ സ്വന്തം അച്ഛന്റെയും അമ്മയുടേയും കൂടെ ചിലവഴിക്കുന്ന ഒരോ നിമിഷവും ഒരു അനുഗ്രഹവും ഭാഗ്യവും ആണെന്ന് ഈ സിനിമ എന്നെ പഠിപ്പിച്ചു!!
#FilmMaker![]()
Last edited by FilmMaker; 04-09-2016 at 11:58 AM.
Thanks for the review
MAMMOOTTY AKKI VIJAY PRABHAS YASH
thanks film maker...btw than +2 okke pass aayallee
![]()