ഇരുപതാം നൂറ്റാണ്ടിലെ "ന്യൂ ഡൽഹി " റെഫെറെൻസ്
------------------------------------------------------------------------------------------
1987 ൽ ചരിത്ര വിജയം സൃഷ്ടിച്ച് മോഹൻലാൽ -മമ്മൂട്ടി ആരാധകർ തമ്മിൽ ഇന്നും 3 ദശാബ്ദത്തിന് ശേഷവും നീണ്ട് നിക്കുന്ന എക്കാലത്തെയും വല്യ താരയുദ്ധത്തിന് നാഴിക കല്ലായി മാറിയ ബമ്പർ മെഗാഹിറ് വിജയ ചിത്രങ്ങൾ ആണ് ഇരുപതാം നൂറ്റാണ്ടും ന്യൂ ഡൽഹിയും
രണ്ടു പേരുടെയും താര ജീവിതത്തിൽ തന്നെ വ്യക്തമായ സ്വാധീനം ചെലുത്തിയ ഐഡന്റിറ്റി റോളുകൾ
ന്യൂ ഡൽഹി ഇറങ്ങുന്നതിന് 2 മാസം മുൻപാണ് ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ ഇറങ്ങിയത്
എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ അതിറങ്ങിയ സമയത്ത് അണിയറയിൽ ഒരുങ്ങികൊണ്ടിരുന്ന ന്യൂ ഡൽഹി സിനിമയുടെ കഥയെക്കുറിച്ചും അതിലെ കേന്ദ്ര കഥാപാത്രത്തെ കുറിച്ചും കൃത്യമായി തന്നെ ഒരു റെഫെറെൻസ് കാണാൻ കഴിയും
മോഹൻലാലും ആയുള്ള അംബികയുടെ ബന്ധം അറിയുന്ന സുരേഷ് ഗോപി അംബികയെ കിഡ്നാപ് ചെയ്ത് ഹോട്ടലിൽ ഒളിപ്പിക്കുകയും ഹോട്ടലിൽ കേറി മോഹൻലാൽ ഗോപിയെ സംഘടനത്തിലൂടെ കീഴ്പെടുത്തി അംബികയെ രക്ഷിച്ചതിന് ശേഷം രണ്ടു പേരും ബീച്ചിൽ വെച് അംബിക നന്ദി പറയുന്ന രംഗത്തിലെ സംഭാഷണങ്ങൾ ചുവടെ
ലാൽ :- അശ്വതിക്ക് നല്ലൊരു ന്യൂസ് കിട്ടിയില്ലേ ?? ജേര്ണലിസ്റ്റിനെ കിഡ്നാപ് ചെയ്തു.....അത്ഭുതകരമായ രക്ഷപെടൽ
അംബിക :-എന്നെകുറിച്ച് ഞാൻ എഴുതിയാൽ ആരും വിശ്വസിക്കില്ല ....ഇർവിങ് വാലസിന്റെ ഒരു നോവൽ ഉണ്ട് "ALMIGHTY".....അതിൽ ഒരു കാരക്ടർ ഉണ്ട് പത്രാധിപർ .....അയാൾ ന്യൂസ് വാല്യൂ ഉണ്ടാക്കാൻ സ്വയം സംഭവങ്ങൾ സൃഷ്ടിച്ച് ന്യൂസ് ഉണ്ടാക്കും .....അതുപോലെയാണെന്ന് നാട്ടുകാർ കരുതും
ഈ ഡയലോഗിൽ നിന്ന് തന്നെ മനസിലായി കാണുമെന്ന് ധരിക്കുന്നു:)
ഇതിൽ പറഞ്ഞേക്കുന്ന IRVING WALLACE എഴുതി 1982 ൽ പ്രസിദ്ധീകരിക്കപ്പെട്ട ALMIGHTY എന്ന ബെസ്റ്റ് സെല്ലെർ നോവൽ ആണ് ഡെന്നിസ് ജോസെഫ് അഡാപ്റ് ചെയ്ത് ന്യൂ ഡൽഹി എന്ന എക്കാലത്തെയും മികച്ച പ്രതികാര കഥകളിൽ ഒന്ന് മലയാളത്തിൽ പുനർസൃഷ്ടിച്ചത് എന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു:) ALMIGHTY എന്ന നോവൽ ആണ് ന്യൂ ഡൽഹി ആക്കി മാറ്റിയത് എന്ന് പില്കാലത്ത് ഡെന്നിസ് ജോസെഫ് തന്നെ പറയുകയും ഉണ്ടായി
:)
ഇത് ഇങ്ങനെ ഒരു സിനിമ പണിപ്പുരയിലുണ്ട് എന്ന് മുൻകൂട്ടി അറിഞ്ഞ് കൊണ്ട് തന്നെ എസ് എൻ സ്വാമി എഴുതിയ ഡയലോഗ് ആണോ എന്നോ അതോ തികച്ചും യാദൃശ്ചികം ആണോ എന്നോ എന്ന് അറിയില്ല:) പില്കാലത്ത് മമ്മൂട്ടിക്കു വേണ്ടി ഏറ്റവും അധികം തിരക്കഥ എഴുതിയ എഴുത്ത്കാരിൽ ഒരാൾ സ്വാമി ആയത് കൊണ്ട് തന്നെ
:)
ആ ഭാഗം കാണാൻ താല്പര്യമുള്ളവർ ഇരുപതാം നൂറ്റാണ്ടിന്റെ ഈ യൂട്യൂബ് ലിങ്കിൽ "1:57:00" മുതൽ കാണാൻ ശ്രമിക്കുക്ക (ഇന്റെർനെറ്റിന് സ്പീഡും ഡാറ്റയും ആവശ്യത്തിന് ഉണ്ടെങ്കിൽ മാത്രം:) )
https://www.youtube.com/watch?v=xhPsnSwrLOY&t=7262s