‘തളര്*ന്നു പോകാഞ്ഞാല്* തക്ക സമയത്ത് കൊയ്യാം’; ട്രാന്*സിന്റെ അഞ്ച് വര്*ഷങ്ങള്* സംഘര്*ഷഭരിതമായിരുന്നെന്ന് തിരക്കഥാകൃത്ത് വിന്*സെന്റ്
അന്*വര്* റഷീദ് ഏഴ് വര്*ഷത്തിന് ശേഷം സംവിധാനം ചെയ്ത 'ട്രാന്*സ്' ക്രിസ്മസിന് തിയേറ്ററിലെത്തുന്നതിന്റെ കൗണ്ട് ഡൗണിലാണ് പ്രേക്ഷകര്*. സംവിധായകന്* ഏഴ് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എത്തുന്നതെങ്കില്* തിരക്കഥാകൃത്ത് വിന്*സെന്റ് വടക്കന്* ട്രാന്*സിനായി മാറ്റിവെച്ചത് അഞ്ച് വര്*ഷങ്ങളാണ്. മൂന്ന് വര്*ഷം എഴുതാനായും രണ്ട് വര്*ഷം ഷൂട്ടിങ്ങിനായും വേണ്ടി വന്ന 'ട്രാന്*സ'് കാലം ജീവിതത്തില്* പക്ഷെ സംഘര്*ഷം നിറഞ്ഞതായിരുന്നെന്ന് വിന്*സെന്റ് പറയുന്നു.
"മലയാളത്തിലുള്ള എന്റെ ആദ്യ തിരക്കഥ കൊയ്*തെടുക്കാനുള്ള സമയമെത്തിയിരിക്കുന്നു. നീണ്ടതും പ്രക്ഷുബ്ധവുമായിരുന്നു ആ യാത്ര. കഷ്ടപ്പാടുകള്*, ആത്മസന്ദേഹം, കണ്ണീര്*, ബലപരീക്ഷണങ്ങള്*..സ്വപ്*നം സാക്ഷാത്കരിക്കാനുള്ള നിങ്ങളുടെ പാതയില്* ഇതെല്ലാം പറഞ്ഞിട്ടുള്ളതാണ്. "
വിന്*സെന്റ് വടക്കന്*
വര്*ഷങ്ങള്*ക്കൊടുവില്* തന്റെ ആദ്യ തിരക്കഥ സിനിമയായി പുറത്തിറക്കുന്നതിലുള്ള സന്തോഷം ബൈബിള്* വചനത്തോട് ബന്ധപ്പെടുത്തിയാണ് വിന്*സന്റ് പങ്കുവെയ്ക്കുന്നത്. 'നന്മ ചെയ്കയില്* നാം മടുത്തുപോകരുത്. തളര്*ന്നു പോകാഞ്ഞാല്* തക്ക സമയത്ത് നാം കൊയ്യും.' (ഗലാത്യര്* 6:9) എന്ന ഭാഗത്തോടെയാണ് കുറിപ്പിന്റെ ആരംഭം.
ഡിസംബര്* 20ന് ക്രിസ്മസ് റിലീസായി ട്രാന്*സ് പ്രേക്ഷകരിലെത്തും.