ഡ്യൂപ്പ് v/s ഹീറോ
ആകാശവേഗത്തില്* കുതിക്കുന്ന ട്രെയിനിനു മുകളിലൂടെ ബൈക്കില്* പറക്കുന്ന നായകന്*... കത്തിയമരുന്ന തീനാളത്തിലൂടെ പറന്നുയരുന്ന ഹീറോ... ഇരുപത് നില ബില്*ഡിംഗിനു മുകളില്* നിന്ന് പക്ഷിയെപോലെ താഴേക്ക് പറക്കുന്ന നായകന്*... അതില്* ഒരാള്* ടാര്*സന്* ആന്റണി... സിനിമയിലെ ഡ്യൂപ്പിന്റെ കഥ പറയുന്ന ചിത്രത്തില്* ടാര്*സന്* ആന്റണിയായി പൃഥ്വിരാജ് എത്തുന്നു.
സിനിമയിലെ ഫൈറ്റ് മാസ്റ്റര്* ധര്*മ്മരാജന്റെ അസിസ്റ്റന്റായിരുന്നു ടാര്*സന്* ആന്റണി. ചില സൗന്ദര്യപ്പിണക്കങ്ങള്* കാരണം അവന്* ആ ജോലി മതിയാക്കി, ഇത്തിരി ചട്ടമ്പിത്തരവുമായി കോളനിയില്* വാഴുമ്പോള്* ടാര്*സനെ വീണ്ടും സിനിമ വിളിച്ചു. പിന്നീട് സിനിമയിലെ യുവതാരമായ പ്രേമാനന്ദന്റെ ഡ്യൂപ്പായി ടാര്*സന്* മാറി... ടാര്*സന്റെ ധൈര്യവും കരുത്തും സിനിമാലോകം മുതലാക്കി... അത് മറ്റൊരു വഴിത്തിരിവായി.
ചിത്രത്തില്* ധര്*മ്മരാജനായി തലൈവാസല്* വിജയും, സൂപ്പര്*സ്റ്റാര്* പ്രേമാനന്ദനായി ശ്രീകാന്തും വേഷമിടുന്നു. ചിത്രത്തില്* പൃഥ്വി സാഹസിക സീനുകള്* ഡ്യൂപ്പില്ലാതെ ചെയ്യുന്നു. പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന കഥാപാത്രത്തിനു വേണ്ടി താരം ഏറെ ഹോംവര്*ക്ക് നടത്തിയിട്ടുണ്ട്.
'പുതിയമുഖ'ത്തിലൂടെ പൃഥ്വിരാജിന് ഹിറ്റ് ചിത്രം സമ്മാനിച്ച ദീപനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്*വഹിക്കുന്നത്. മലയാളത്തില്* നിരവധി ഹിറ്റ് ചിത്രങ്ങള്* ഒരുക്കിയ സെവന്* ആര്*ട്*സാണ് ഹീറോ നിര്*മ്മിക്കുന്നത്. പ്രേക്ഷകരെ ഹരംകൊള്ളിക്കാന്* അണിയിച്ചൊരുക്കുന്ന ഈ ആക്ഷന്* ചിത്രത്തിന് വിനോദ് ഗുരുവായൂരാണ് കഥ, സംഭാഷണം നിര്*വഹിച്ചിരിക്കുന്നത്.
പഞ്ചാബി താരം യാമി ഗൗതമാണ് ചിത്രത്തിലെ നായിക. സച്ചിന്* കുണ്ടല്*ക്കര്* സംവിധാനം ചെയ്യുന്ന അയ്യ എന്ന ഹിന്ദി ചിത്രം പൂര്*ത്തിയാക്കിയാണ് പൃഥ്വി ഹീറോയുടെ സെറ്റിലെത്തിയത്. രജനികാന്തിനൊപ്പം അഭിനയിക്കുന്ന പുതിയ തമിഴ്ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്* പൃഥ്വിപറഞ്ഞു 'ചിത്രത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞിരുന്നു. പക്ഷേ, അതിന്റെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.. ഉറപ്പിക്കാറായിട്ടില്ല.'
പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളുടെ ചിത്രീകരണമാണ് കൊച്ചിയില്* നടക്കുന്നത്. ഹീറോയ്ക്ക് ഒപ്പം അമല്* നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്* പാര്*ട്ടിയിലും പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഗോപിസുന്ദര്* സംഗീതസംവിധാനം നിര്*വഹിക്കുന്ന ചിത്രത്തില്* ഒരുപാട്ട് പൃഥ്വിരാജ് പാടുന്നുമുണ്ട്. ഷിബു ചക്രവര്*ത്തിയും, അനില്* പനച്ചൂരാനും ഒരുക്കിയ 4 ഗാനങ്ങള്* ചിത്രത്തിലുണ്ട്. ചിത്രം സെവന്* ആര്*ട്*സ് തിയേറ്ററുകളില്* എത്തിക്കും.
ഞാന്* കണ്ടറിഞ്ഞ കാര്യങ്ങള്*-വിനോദ് ഗുരുവായൂര്*
ലോഹിതദാസ്, ജയരാജ് എന്നീ സംവിധായകര്*ക്കൊപ്പമുള്ള സിനിമാനുഭവങ്ങളുമായ് വിനോദ് ഗുരുവായൂര്* തിരക്കഥ സംഭാഷണമൊരുക്കുന്ന ചിത്രമാണ് ഹീറോ. മമ്മൂട്ടിയെ നായകനാക്കി ദീപന്* സംവിധാനം ചെയ്യുന്ന ന്യൂസ് മേക്കറിന്റെയും തിരക്കഥ വിനോദ് ഗുരുവായൂരിന്റെതാണ്. ആദ്യ ചിത്രത്തിലേക്ക് നയിച്ച കാര്യങ്ങള്* വിനോദ് പങ്കുവെക്കുന്നു.
'ഹീറോ... വെള്ളിത്തിരയില്* പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ആക്ഷന്* സീക്വന്*സുകള്* ഒരുക്കുന്ന നായകരുടെ ഡ്യൂപ്പുകളുടെ കഥപറയുന്ന ചിത്രമാണ്.. സത്യത്തില്* യഥാര്*ത്ഥ ഹീറോ അവരാണ്.
ലോഹിയേട്ടന്റെ ജോക്കറില്* നിഷാന്ത് സാഗറിന്റെ ബൈക്ക് ജംപിങ് സീനില്* ഡ്യൂപ്പ് ചെയ്യാന്* മദ്രാസില്* നിന്നൊരു പയ്യന്* വന്നിരുന്നു. ജംപ് സീനിനുമുന്*പേ അവന്* മൊബൈല്* ഫോണില്* ആരോടോ നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞാന്* പതുക്കെ അടുത്തു കൂടി കാര്യം തിരക്കി... അവന്* പറഞ്ഞു. 'എന്റെ ഭാര്യയെയാണ് ഞാന്* വിളിച്ചത്. കല്യാണം കഴിഞ്ഞ് 5 ദിവസമേ കഴിഞ്ഞുള്ളൂ. കല്യാണം കഴിഞ്ഞ് നാല്പതിനായിരം രൂപ കടമായി... ഈ ജംപ് ചെയ്താല്* മുപ്പത്തയ്യായിരം രൂപ കിട്ടും... ഈ ജംപില്* എനിക്ക് ഒരാപത്തും വരാതിരിക്കാന്* വേണ്ടി അവള്* അവിടെ കരഞ്ഞ് പ്രാര്*ത്ഥിച്ചിരിക്കുകയാണ്. ഞാന്* അവളെ സമാധാനിപ്പിച്ചതാണ്.''
അവന്റെ കഥ കേട്ടപ്പോള്* എന്റെ നെഞ്ചിടിപ്പ് കൂടി... അവനു വേണ്ടി ഞാനും പ്രാര്*ത്ഥിച്ചു... അപകടമൊന്നും സംഭവിക്കാതെ അവന്* ജംപ് പൂര്*ത്തിയാക്കി... ഞാന്* ഓടിച്ചെന്ന് അവന് കൈ കൊടുത്തു... അവന്* ഉടന്* ഭാര്യക്ക് ഫോണ്* ചെയ്തു. 'ഓക്കെയായെടാ... ഒന്നും ഇല്ലെടാ...' ആ ഇടറിയ വാക്കുകളില്* അവന്റെ കണ്ണ് നിറഞ്ഞത് ഞാന്* കണ്ടു. ഈ സംഭവത്തിന്റെ ഡവലപ്പ്*മെന്റാണ് ഹീറോ എന്ന ചിത്രമായി മാറിയത്.
പൃഥ്വിയുടെ പുതിയ മുഖവുമായി ദീപന്*
പുതിയമുഖത്തിനു ശേഷം പ്രേക്ഷകരെ ഹരം കൊള്ളിക്കാന്* ദീപനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഹീറോ. ചിത്രവിശേഷങ്ങളുമായി ദീപന്*.....
ഹീറോയുടെ ലോകം?
ധര്*മ്മരാജന്* എന്ന ഫൈറ്റ് മാസ്റ്റര്*ക്കൊപ്പം വര്*ക് ചെയ്ത ടാര്*സന്* ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്* പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇന്ന് ടാര്*സന്* മറ്റൊരു ലോകത്താണ്. ഡ്യൂപ്പ് വേഷമെല്ലാം നിര്*ത്തിയെങ്കിലും പ്രത്യേക സാഹചര്യത്തില്* അയാള്*ക്ക് വീണ്ടും കളത്തില്* ഇറങ്ങേണ്ടി വരുന്നു. നിര്*ത്തിയ സ്ഥലത്തുവെച്ച് വീണ്ടും തുടങ്ങേണ്ടി വന്നപ്പോള്* അവിടെ അവന് നേരിടേണ്ടിവന്നവര്* ഏറെയായിരുന്നു. തുടര്*ന്നു ഈ പോരാട്ടത്തിന്റെ രസകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
പുതിയമുഖത്തിനു ശേഷം... പൃഥ്വിരാജ്, ബാല കോമ്പിനേഷന്* വീണ്ടും ആവര്*ത്തിക്കുമ്പോള്*?
അത് ബോധപൂര്*വമായ ശ്രമത്തിന്റെ ഭാഗമായി സംഭവിച്ചതല്ല. കാസ്റ്റിങ് നടത്തിയപ്പോള്* തികച്ചും യാദൃച്ഛികമായി വന്നുചേര്*ന്നതാണ്. ഞാനും രാജുവും തമ്മില്* നല്ലൊരു കെമിസ്ട്രി വര്*ക്ക് ഔട്ട് ആകാറുണ്ട്. ഈ ചിത്രത്തിന്റെ പെര്*ഫക്ഷനു വേണ്ടി രൂപത്തില്* ഏറെ മാറ്റം രാജു വരുത്തിയിരുന്നു. ഡ്യൂപ്പില്ലാതെയാണ് ചിത്രത്തിലെ പല സീനും പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. ഏറെ ടെക്*നിക്കല്* പെര്*ഫക്ഷന്* ഡിമാന്റ് ചെയ്യുന്ന ചിത്രമാണ് ഹീറോ. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ്.
പുതിയമുഖം എന്ന സൂപ്പര്*ഹിറ്റ് ചിത്രത്തിനു ശേഷം ദീപന് ഒന്നരവര്*ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഈ ഗ്യാപ്പ് എങ്ങനെ സംഭവിച്ചു..?
എന്തെങ്കിലും ചെയ്യുന്നതിനേക്കാള്* പുതിയമുഖത്തിന് മുകളില്* നില്*ക്കുന്ന ഒരു ചിത്രം അവതരിപ്പിക്കാനായിരുന്നു ആഗ്രഹം. അതിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങള്*. ഹീറോ ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരുന്ന ചിത്രമായിരിക്കും.
പഞ്ചാബി സുന്ദരി യാമി ഗൗതം
ഹീറോയിലെ നായികയായി ഇന്ത്യന്* സിനിമയിലെ പല മുന്*നിര നായികമാരെയും ദീപനും സംഘവും അന്വേഷിച്ചു. പക്ഷേ, 25ദിവസത്തെ തുടര്*ച്ചയായ ഡേറ്റ് നല്*കാന്* അവര്*ക്ക് കഴിഞ്ഞില്ല. തൃഷ, കാജല്* അഗര്*വാള്*, ശ്രേയ ശരണ്*, അമലാ പോള്* എന്നിവര്* ചിത്രത്തില്* അഭിനയിക്കാന്* തയ്യാറായെങ്കിലും തുടര്*ച്ചയായ ഡേറ്റ് പ്രശ്*നം കാരണം പിന്*വാങ്ങി. അവസാനം ഫെയര്* ആന്റ് ലൗലി പരസ്യചിത്രത്തിലെ മോഡലായ യാമി ഗൗതം എന്ന പഞ്ചാബി സുന്ദരിക്ക് ആ ഭാഗ്യം ലഭിച്ചു. ഉല്ലാസ ഉത്സാഹ, നൂവില എന്നീ തെലുങ്ക് ചിത്രങ്ങളിലും ഏക് നൂര്* എന്ന പഞ്ചാബി ചിത്രത്തിലും വേഷമിട്ട യാമിയുടെ ആദ്യ മലയാള ചിത്രമാണ് ഹീറോ. കല്യാണ്* സില്*ക്കിന്റേതടക്കം നിരവധി പരസ്യചിത്രങ്ങളില്* വേഷമിട്ട ഈ താരം മലയാളത്തില്* അഭിനയിക്കാന്* കഴിഞ്ഞതിന്റെ ത്രില്ലിലാണ്.
ആക്രിസുനിയും ഫാക്ടറിയും
ടിനി ടോമിന്റെയും അനൂപ് ചന്ദ്രന്റെയും ഇമേജ് ബ്രേക്ക് ചെയ്യുന്ന കഥാപാത്രങ്ങളാണ് ഹീറോയിലെ ആക്രി സുനിയും ഫാക്ടറിയും. പൃഥ്വിരാജ് വേഷമിടുന്ന ടാര്*സന്* ആന്റണിയുടെ സന്തതസഹചാരികളായ റൗഡികളാണ് ആക്രിസുനിയും ഫാക്ടറിയും. ആക്രി മാര്*ക്കറ്റിലെ റൗഡിയാണ് ടിനി ടോമിന്റെ ആക്രിസുനി. നാടന്* ചാരായ വാറ്റുകാരനെ കോളനിക്കാര്* 'ഫാക്ടറി' എന്നാണ് വിളിച്ചിരുന്നത്. അനൂപ് ചന്ദ്രനാണ് ഫാക്ടറിയാകുന്നത്.
ബ്യൂട്ടിഫുള്*, തല്*സമയം ഒരു പെണ്*കുട്ടി എന്നീ ചിത്രങ്ങള്*ക്ക് ശേഷം ടിനി ടോമിന് കിട്ടിയ പുതുമയാര്*ന്ന കഥാപാത്രമാണിത്. മാണിക്യക്കല്ലിനുശേഷം അനൂപ് ചന്ദ്രന്* പൃഥ്വിരാജിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ഹീറോ.
ചിത്രത്തിലെ താരങ്ങള്*
നെടുമുടി വേണു, തലൈവാസല്* വിജയ്, ശ്രീകാന്ത്, ബാല, വിജയകുമാര്*, ടിനിടോം, സുധീര്* കരമന, ജാഫര്* ഇടുക്കി, അനില്* മുരളി, സാദിഖ്, കെ.പി.എ.സി. ലളിത, ശോഭാമോഹന്*, സരയു, റോസ്*ലിന്*, അനൂപ് മേനോന്*.
-ബൈജു.പി സെന്*
കടപ്പാട്-ചിത്രഭൂമി/മാതൃഭൂമി