ട്രാഫിക്ക് തുടങ്ങി വച്ച വിപ്ലവം:
ഹരികൃഷ്ണന്*സ് എന്ന ചിത്രത്തിലെ ദയലോഗ് ആരും മറക്കാന്* വഴിയില്ല . "അമ്മാളു കൊളുത്തിവിട്ട ഈ കേസ് പോകുന്നത് എങ്ങോട്ടാണാവോ? "
അതുപോലെ തന്നെയായിരുന്നു മലയാള സിനിമയില്* അടുത്തിടെ സംഭവിച്ചത്. അമ്മാളുവിനു പകരം രാജേഷ് പിള്ള എന്ന സംവിധായകനും ട്രാഫിക്ക് എന്ന ചിത്രവും. ബന്ധപ്പെട്ട എല്ലാ മേഖലകളും അത്യുജ്വലമാക്കിയ സിനിമ. കഥയും തിരക്കഥയും സംവിധാനവും കലാസംവിധാനവും ക്യാമറയും അഭിനയവും എല്ലാം മികച്ചത്.
തന്*റെ ആദ്യ ചിത്രം പരാജയമായിരുന്നു എങ്കിലും അതിന്*റെ ഓര്*മ്മകള്* പോലും ബാക്കി നില്*ക്കുന്നുണ്ടാവില്ല ഇപ്പോള്* ഈ സംവിധായകന് .
അത്രയ്ക്കും ഉജ്വലമായിരുന്നു, ഈ ചിത്രത്തിന് കിട്ടിയ പ്രതികരണങ്ങള്*. തികച്ചും പുതുമയേറിയ ഒരു വിഷയം, അത് സാമൂഹിക പ്രസക്തി ഏറിയത് കൂടി.
അവിടെയാണ് തിരക്കഥയിലെ മികവു പ്രകടമാകുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുള്*മുനയില്* നിര്*ത്തി ഓരോ രംഗവും കാണാന്* പ്രേരിപ്പിക്കുന്നതില്* 'ബോബി- സഞ്ജയ്* ' പൂര്*ണ വിജയമായിരുന്നു . ഒരുപാട് ആള്*ക്കാര്*, അവരുടെ പരസ്പര ബന്ധിതമായ ജീവിതം, ഇരുപത്തിനാല് മണിക്കൂറിനുള്ളില്* സംഭവിച്ചേക്കാവുന്ന കാര്യങ്ങള്*, ഇതിന്*റെ മുഴുവന്* സത്തും ചോര്*ന്നു പോവാതെ പുതുമ കൈവിടാതെ ചിത്രീകരിക്കുക എന്നത് തീര്*ച്ചയായും സംവിധായകന് ഒരു വെല്ലു വിളി തന്നെ ആയിരിക്കും. പക്ഷെ അതില്* നൂറു ശതമാനവും വിജയം കണ്ടെത്തി എന്നിടത്താണ് ചിത്രത്തിന്റെ ആദ്യ വിജയം. പിന്നെ അഭിനയിച്ച താരങ്ങളും, അവരുടെ റോളുകളും. ഏല്ലാവര്*ക്കും തുല്യ പ്രാധാന്യം, ഏക നായകന്* അല്ലെങ്കില്* നായിക എന്ന സങ്കല്*പ്പങ്ങലില്ല. പ്രതിനായകന്* എന്ന പതിവ് ശീലമില്ല. പ്രേക്ഷകനെ വെറുപ്പിക്കുന്ന തമാശയോ , ആട്ടവും പാട്ടും കൂത്തുമോ ഇല്ല. എന്നിട്ടും നമുക്ക് കിട്ടിയ ഈ പുതുമയെ നമ്മള്* സ്വീകരിച്ചു .
ട്രാഫിക്കിന്റെ വിജയം മറ്റു സംവിധായകര്*ക്കും, തിരക്കതാകൃത്തുക്കള്*ക്കും ഒരു വെളിപാടായിരുന്നു. പിന്നെ നല്ല സിനിമ എന്തെന്നും, മലയാളി ഇന്ന് ആഗ്രഹിക്കുന്നതെന്തെന്നും അവരില്* ചിലരെങ്കിലും മനസിലാക്കിത്തുടങ്ങി. സൂപ്പര്* സ്റ്റാരോ , വിദേശ ലോക്കെഷണോ, തട്ട് പൊളിപ്പന്* ദയലോഗുകലോ ഒന്നും വേണ്ട ഒരു സിനിമയെ പ്രേക്ഷകര്* ഏറ്റെടുക്കാന്* എന്ന് മനസ്സിലാക്കിയവര്*, ബുദ്ധിപൂര്*വ്വം പ്രവര്*ത്തിച്ചു. നല്ല സിനിമകള്* ഉണ്ടായിത്തുടങ്ങി. പുതുതായി കടന്നു വന്നവര്*ക്ക് അതൊരു ഊര്*ജമായി മാറി.
അങ്ങനെയാണ് നമുക്ക് ചാപ്പാ കുരിശും , സാള്*ട്ട് ആന്*ഡ്* പെപ്പരും, ബ്യൂട്ടിഫുളും ,ആദാമിന്റെ മകന്* അബുവും, വെള്ളരിപ്രാവിന്റെ ചങ്ങാതിയും, സെക്കണ്ട് ഷോയും , പിന്നെ ഏറ്റവും പുതിയതായി "ഈ അടുത്ത കാലത്തും" ഒക്കെ കിട്ടിയത്. സിനിമയില്* ഒരുപാട് നാളായി ഉള്ളവര്* വരെ എന്താണ് പ്രേക്ഷകന് നല്*കേണ്ടത് എന്ന് മനസിലാക്കി തുടങ്ങി. നല്ല കഥകള്*, അതിഭാവുകത്വമോ അസാധാരണമോ ആയി ഒന്നും ഇല്ലാതാവ, അത് പ്രേക്ഷകന് നന്നായി ദഹിക്കുന്ന രീതിയില്* സിനിമാരൂപം കൈക്കൊണ്ടു. നല്ല ഗാനങ്ങള്* പിറവിയെടുത്തു, കൂടെ നല്ല അഭിനേതാക്കളും , പ്രതിഭകളും.
എന്നാല്* പിന്നീടും ചില സിനിമകള്* നമ്മളെ നിരാശപ്പെടുത്തി. പതിവ് ശൈലിയില്* നിന്ന് മാറി സഞ്ചരിക്കില്ല എന്ന് വാശി പിടിക്കുന്നവര്* തന്നെ അതിനു കാരണക്കാര്*. കഥയിലെ കഥയില്ലായ്മയും, സിനിമയിലെ ബഹളങ്ങളും, പിന്നെ നമുക്ക് ദഹിക്കാത്ത കുറെ ദൃശ്യങ്ങളും സംഭാഷണങ്ങളും .നല്ല സിനിമകള്* എന്താണെന്നും, അത് മലയാളി വിജയിപ്പിക്കുമെന്നും അവര്* മനസ്സിലാക്കുമെന്ന് വിശ്വസിക്കാം .
ട്രാഫിക്ക് തുടങ്ങിവച്ച വിപ്ലവം, 'ഈ അടുത്ത കാലത്ത് ' എത്തി നില്*ക്കെ അണിയറയില്* ഒരുപിടി സിനിമകള്* ഒരുങ്ങുന്നുണ്ട്. സാള്*ട്ട് ആന്*ഡ്* പെപ്പരിലൂടെ പ്രതീക്ഷ നല്*കിയ ആഷിക്ക് അബുവിന്റെ സിനിമ (22 ഫീമെയില്* കോട്ടയം) അതില്* ഏവരും ഉറ്റു നോക്കുന്നൊരു ചിത്രമാണ്.
പിന്നെ നവാഗതരുടെയും അല്ലാത്തവരുടെയും ഒരുപിടി സിനിമകള്*. ഓര്*ഡിനറി, തത്സമയം ഒരു പെണ്*കുട്ടി, ഇവന്* മേഘരൂപന്*, നമ്പര്* 66 മധുര ബസ്, സ്ട്രീറ്റ് ലൈറ്റ്, ഉസ്താദ് ഹോട്ടല്*, ബാച്ചിലര്* പാര്*ട്ടി, ഡയമണ്ട് നെക്ലസ്, സ്പിരിറ്റ്, ചെറുക്കനും പെണ്ണും, നവാഗതര്*ക്ക് സ്വാഗതം തുടങ്ങി ഒരുപാടൊരുപാട് ചിത്രങ്ങള്*.
ഇതില്* എത്രയെന്നത്തിനു വിജയകിരീടം ചൂടാന്* കഴിയും? , എത്രയെന്നത്തിനു പ്രേക്ഷകരുടെ അഭിനന്ദനങ്ങള്* നേടാന്* കഴിയും? കാത്തിരുന്നു കാണാം..
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
[ame=http://www.youtube.com/watch?v=H9STyAe76HY]Interview with new singer Sithara - YouTube[/ame]
പുറത്തിറങ്ങും മുമ്പേ ലാലേട്ടന്*റേ ഗ്രാന്*ഡ് മാസ്റ്റര്* കോപ്പി അടി വിവാദത്തില്*
Mohanlals Grandmaster in Copy row