http://goo.gl/Cs0IYk
മമ്മൂട്ടിയുടെ നിര്*ദേശം: മുഖത്തേറ്റ പൊള്ളലിനു ചികിത്സയ്ക്കായി ലക്ഷ്മി പതഞ്ജലിയിലേക്ക്*

കോട്ടയം: യാദൃച്ഛികമാകാമത്. പക്ഷേ, മൂന്ന് അതികായര്* ഒന്നിച്ചപ്പോള്* അത് സാന്ത്വനമാവുന്നത് ലക്ഷ്മി എന്ന 24 കാരിക്ക്. എല്ലാറ്റിനും കാരണക്കാരനായതോ മെഗാസ്റ്റാര്* മമ്മൂട്ടി. 'സത്യമേവജയതേ' എന്ന ടി.വി.പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം, മുഖം മുഴുവന്* പൊള്ളി വികൃതമായ നിലയിലുള്ള ലക്ഷ്മിയെ കാണുന്നത്. കല്യാണം കഴിക്കാമോ എന്ന ചോദ്യത്തിന് പറ്റില്ലെന്ന് 15-ാമത്തെ വയസ്സില്* മറുപടി പറഞ്ഞതിന് ഒരാള്* മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളിച്ച ആഗ്രക്കാരി. യു.എസ്സിന്റെ ഇന്റര്*നാഷണല്* വിമന്* ഓഫ് കറേജ് അവാര്*ഡ് കരസ്ഥമാക്കിയ, ആസിഡ് ആക്രമണങ്ങളില്* മുഖം പൊള്ളിക്കപ്പെട്ടുപോയ സ്ത്രീകളുടെ കൂട്ടായ്മകളുടെ മുന്നണിപ്പോരാളി.
'ടി.വി.പ്രോഗ്രാം കണ്ടുകഴിഞ്ഞ ഉടെന ഐന്ന വിളിച്ചിട്ട് ചോദിച്ചു, നമുക്ക് ചികിത്സിച്ചാല്* മുഖെത്ത വൈകൃതങ്ങള്* മാറ്റി അവരെ പഴയരീതിയില്* ആക്കാമോ എന്ന്. നമുക്ക് പരമാവധി ശ്രമിക്കാമെന്ന് ഞാന്* മറുപടി പറഞ്ഞു'.
പൊള്ളലിന്റെ ചികിത്സയ്ക്ക് പേരുകേട്ട, മമ്മൂട്ടി ഡയറക്ടറായുള്ള പതഞ്ജലി ആസ്പത്രിയിലെ പ്രധാന വൈദ്യന്* ജ്യോതിഷ്*കുമാറിന് ആത്മവിശ്വാസമേറെ.
പിന്നെല്ലാം പെട്ടെന്നായിരുന്നു. അമീര്*ഖാനെ നേരിട്ടു വിളിച്ച മമ്മൂട്ടിക്ക് വാട്ട്*സ്ആപ്പിലൂടെ ലക്ഷ്മിയെപ്പറ്റിയുള്ള വിവരങ്ങള്* അദ്ദേഹം അയച്ചുകൊടുത്തു; ഫോണിലൂടെ മറ്റു വിശദാംശങ്ങളും. തുടര്*ന്ന്, ലക്ഷ്മിയെത്തേടി മമ്മൂട്ടിയുടെ നിര്*ദേശപ്രകാരം ജ്യോതിഷ്*കുമാര്* നേരെ ആഗ്രയ്ക്ക്. അവിടെ കണ്ടെത്താനാവുന്നില്ല; ദില്ലിയിലാണെന്നു മനസ്സിലായി. കാര്യങ്ങള്* അറിഞ്ഞ ഓസ്*കര്*ജേതാവ് റസൂല്* പൂക്കുട്ടി ആയിരുന്നു പിന്നെ തുണയായത്. ദില്ലിയില്* അവരെ കണ്ടെത്തി അവരോട് സംസാരിക്കാന്* എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. അവരെത്തുകയാണ് ഞായറാഴ്ച.
എട്ടുവര്*ഷത്തോളം വീടിനുള്ളില്*നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞ ലക്ഷ്മി ഇന്ന് ഇത്തരത്തില്* വികൃതമാക്കപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയുടെ നേതാവാണ്.
എല്ലാവരുംകൂടി ചേര്*ന്ന് ആസിഡ് നിര്*ത്തലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുശീല്* കുമാര്* ഷിന്*ഡെയ്ക്ക് നിവേദനം നല്*കാന്* പോയി.
'മൂന്നു മണിക്കൂര്* അദ്ദേഹത്തെ കാത്തിരുന്നു, ഓഫീസില്*. പക്ഷേ, അഞ്ചുമിനുട്ടുപോലും ഞങ്ങളോട് സംസാരിക്കാന്* സമയം അനുവദിച്ചില്ല. ഒടുവില്* കാര്* തടഞ്ഞുനിര്*ത്തി നിവേദനം നല്*കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും കേന്ദ്രമന്ത്രിപോലും ഞങ്ങളെ കണ്ടാല്* ഒഴിഞ്ഞുപോകാനാണു ശ്രമിക്കുന്നത്. അത്ര അശ്രീകരങ്ങളാണോ ഞങ്ങള്*. പക്ഷേ, അമീര്*ഖാന്*ജിയുടെയും റസൂല്* സാറിന്റെയും, എല്ലാത്തിനുമുപരി മമ്മുക്കയുടെയും സ്*നേഹവായ്പും കരുണയും എനിക്ക് ഏറെ സന്തോഷമാണു തരുന്നത്'-ലക്ഷ്മി പറയുന്നു .
ഞായറാഴ്ച പുലര്*ച്ചെ കേരളത്തിലെത്തുന്ന ലക്ഷ്മി മലപ്പുറത്തുള്ള പതഞ്ജലി ആയുര്*വേദ ചികിത്സാകേന്ദ്രത്തിലെത്തും. ചികിത്സച്ചെലവുകളും യാത്രച്ചെലവുകളും വഹിക്കുന്നതും മമ്മൂട്ടിതന്നെ.
ikkaa....







