Sponsored Links ::::::::::::::::::::Remove adverts | |
http://www.mathrubhumi.com/static/ot....php?id=543425
അനാഥരായ പെണ്*കുരുന്നുകള്*ക്ക് അമലാ പോളിന്റെ സംരക്ഷണം
ആലുവ: അനാഥകളായ മൂന്ന് കുരുന്ന് പെണ്*കുട്ടികളെ തെന്നിന്ത്യന്* സിനിമാ താരം അമലാപോള്* ദത്തെടുക്കുന്നു. ആലുവ ഊമന്*കുഴിത്തടം മുണ്ടപ്പിള്ളി വീട്ടില്* പരേതനായ ഗിരീഷിന്റെ മക്കളായ അഞ്ജന, കീര്*ത്തന, അര്*ച്ചന എന്നീ കുട്ടികള്*ക്കാണ് താരത്തിന്റെ സംരക്ഷണം ലഭിക്കുക.
ആലുവ സെന്റ് മേരീസ് എല്*.പി സ്*കൂളില്* യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലാണ് കുട്ടികള്* പഠിക്കുന്നത്. ഇവരുടെ തുടര്*ന്നങ്ങോട്ടുള്ള മുഴുവന്* ചെലവും താരം വഹിക്കും. കുട്ടികളുടെ മാതാവ് ഒരു വര്*ഷം മുമ്പ് അകന്ന ബന്ധത്തില്*പ്പെട്ട മറ്റൊരാളുമായി ഒളിച്ചോടി. എന്നിട്ടും മനസ് തളരാതെ ചങ്കുറപ്പോടെ മക്കളെ സംരക്ഷിച്ച പിതാവിനെ മരണവും തട്ടിയെടുത്തു. കെട്ടിട നിര്*മ്മാണ തൊഴിലാളിയായിരുന്ന ഗിരീഷ് വാര്*ക്ക മുകളില്* നിന്നും തലയടിച്ച് വീണാണ് അപകടത്തില്*പ്പെട്ടത്. മൂന്ന് ദിവസം കോട്ടയം മെഡിക്കല്* കോളേജില്* അത്യാഹിത വിഭാഗത്തില്* കഴിഞ്ഞ ഗിരീഷിനെ മെഡിക്കല്* സംഘത്തിനും രക്ഷിക്കാനായില്ല.
കഴിഞ്ഞ വര്*ഷം തിരുവോണ നാളില്* ഗിരീഷ് മരണത്തിന് കീഴടങ്ങി. ഇതോടെ അനാഥകളായി മാറിയ കുട്ടികളെ പ്രായമായ മുത്തശ്ശി ഓമന കൂലിവേലയെടുത്താണ് സംരക്ഷിച്ചത്. ആലുവയിലെ പാലിയേറ്റീവ് കെയര്* പ്രവര്*ത്തക എ.ടി. സിനിമോള്* കുട്ടികളുടെ ഈ ദുരവസ്ഥ അമലാ പോളിനെ അറിയിക്കുകയായിരുന്നു.
പാലിയേറ്റീവ് കെയര്* യൂണിറ്റിന്റെ ഗുഡ്വില്* അംബസഡറായ അമലാപോള്* നേരത്തെയും ആലുവ മേഖലയില്* നിരവധി സേവന പ്രവര്*ത്തനങ്ങള്* നടത്തിയിട്ടുണ്ട്. ഏഷ്യാനെറ്റില്* 'നിങ്ങള്*ക്കുമാകാം കോടീശ്വരന്*' എന്ന പരിപാടിയില്* പങ്കെടുത്ത അമലാപോളിന് ലഭിച്ച സമ്മാനത്തുക ബുധനാഴ്ച ആലുവ ജില്ലാ ആസ്പത്രിയിലെ ഹീമോഫീലിയ രോഗികള്*ക്കും, പാലിയേറ്റീവ് പ്രവര്*ത്തനങ്ങള്*ക്കും കൈമാറും. ഈ ചടങ്ങില്* വെച്ച് കുട്ടികളെ ദത്തെടുക്കുന്ന വിവരം പ്രഖ്യാപിക്കും. 2.25 ലക്ഷം രൂപയുടെ സഹായമാണ് ചടങ്ങില്* വിതരണം ചെയ്യുന്നത്. ജില്ലാ കളക്ടര്* എം.ജി. രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്*ദോസ് കുന്നപ്പിള്ളി, നഗരസഭ ചെയര്*മാന്* എം.ടി. ജേക്കബ്, പി.ടി. പ്രഭാകരന്* എന്നിവര്* ചടങ്ങില്* പങ്കെടുക്കും.
Be kind, rewind.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
തലമുറകള്* തമ്മില്* മത്സരിക്കുമ്പോള്*..
മോഹന്*ലാല്* ചിത്രത്തോടു മല്*സരിക്കാന്* വിനീത് ശ്രീനിവാസന്റെ ചിത്രം.. മമ്മൂട്ടി ചിത്രത്തോടു ഇഞ്ചോടിഞ്ച് പൊരുതി ദുല്*ഖര്* സല്*മാന്* ചിത്രം, അച്ഛന്റെ സമപ്രായക്കാരോടു പോരാടന്* സിദ്ധാര്*ഥ് ഭരതന്റെ ചിത്രം... മലയാള സിനിമ മുന്*പെങ്ങും കാണാത്തൊരു മല്*സരമാണ് ഈ വേനലവധിക്കാലത്ത് തിയറ്ററില്* കണ്ടത്. വ്യത്യസ്ത മല്*സരങ്ങള്*ക്കൊടുവില്* ഫലം ഒന്നായിരുന്നു. വിജയം. മലയാള സിനിമ അടുത്തെങ്ങും കാണാത്തൊരു ആവേശത്തിലും വിജയത്തിലുമാണെന്ന് തിയറ്ററിലെ ആഹ്ലാദപ്രകടനം കാണുമ്പോള്* മനസ്സിലാകും.
കഴിഞ്ഞ വര്*ഷം ഒടുവില്* മലയാള സിനിമയുടെ മൊത്തം വിജയത്തിന്റെ കണക്കുനോക്കുമ്പോള്* ഇങ്ങനെയൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. റിലീസായ ചിത്രങ്ങളുടെ പത്തിലൊരു ശതമാനം പോലും വിജയിക്കാത്ത സ്ഥിതിയായിരുന്നു. ഇൌ വര്*ഷം ആദ്യം തിയറ്ററിലെത്തിയ ചിത്രങ്ങളുടെയും ഗതി ഇതുതന്നെയായിരുന്നു. സൂപ്പര്*താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങള്* കയ്യടി നേടാനാകാതെ, ഒരാഴ്ച തികച്ചും ഒാടാതെ തിയറ്റര്* വിടുന്ന സ്ഥിതി. മിനിമം ഗാരന്റിയുണ്ടായിരുന്ന ഫഹദ് ഫാസിലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്* തുടര്*ച്ചയായി പരാജയപ്പെടുന്ന് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.
മലയാളി പ്രേക്ഷകന്റെ മാറുന്ന അഭിരുചി മനസ്സിലാക്കാനാകാതെ സംവിധായകരും താരങ്ങളും നിര്*മാതാക്കളുമെല്ലാം കുഴങ്ങി. ഒരാഴ്ചയ്ക്കപ്പുറം കളിക്കുന്ന ചിത്രങ്ങള്* രണ്ടോ മൂന്നോ ആയി ചുരുങ്ങി. ജനുവരി, ഫെബ്രുവരി, മാര്*ച്ച് മാസങ്ങളിലെ സ്ഥിതി ഇതായിരുന്നു. എന്നാല്* അവധിക്കാലം തുടങ്ങിയതോടെയാണ് എല്ലാം കലങ്ങിതെളിയാന്* തുടങ്ങിയത്.
മോഹന്*ലാല്* നായകനായ എന്നും എപ്പോഴും, വിനീത് ശ്രീനിവാസന്റെ തിരക്കഥയില്* നിവിന്* പോളി നായകനായ ഒരു വടക്കന്* സെല്*ഫി എന്നിവ റിലീസ് ചെയ്തതോടെ തിയറ്ററില്* പഴയ ആവേശം തിരിച്ചെത്തി. മോഹന്*ലാല്*-സത്യന്* അന്തിക്കാട്- ശ്രീനിവാസന്* കൂട്ടുകെട്ടില്* സിനിമ ഇറങ്ങി സൂപ്പര്* ഹിറ്റായ കാലമുണ്ടായിരുന്നു. ആ ഒരു കൂട്ടുകെട്ടില്* ലാല്*-അന്തിക്കാട് കൂട്ടുകെട്ടു മാത്രമായപ്പോഴും വിജയം മാറിനിന്നില്ല. മോഹന്*ലാലിനൊപ്പം മഞ്ജുവാര്യര്* കൂടി ചേര്*ന്നപ്പോള്* കുടുംബങ്ങള്* ഒന്നടങ്കം തിയറ്ററിലെത്തി.
ലാല്*-അന്തിക്കാട് കൂട്ടുകെട്ടില്* ശ്രീനിവാസന്* ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത തലമുറ പുതിയ കൂട്ടുകെട്ടുമായി എത്തിയിരുന്നു. വിനീത് ശ്രീനിവാസനും നിവിന്*പോളിയും. ലാലും അന്തിക്കാടും കുടുംബപ്രേക്ഷകരെ കൊണ്ടുപോയപ്പോള്* വിനീതും നിവിന്*പോളിയും യുവാക്കളെ മുഴുവന്* കയ്യിലെടുത്തു.
വിഷുവിന് തിയറ്ററിലെത്തിയ മമ്മൂട്ടി- സിദ്ദീഖ് കൂട്ടുകെട്ടു ചിത്രമായ ഭാസ്കര്* ദ് റാസ്കലും വിജയത്തില്* മുന്നില്*ത്തന്ന്ലെ.മമ്മൂട്ടി എന്ന നടനെ ശരിക്കും ഉപയോഗപ്പെടുത്താന്* സാധിച്ചു എന്നയിടത്താണ് സിദ്ദീഖിന്റെ വിജയം. ഇതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ മകന്* ദുല്*ക്കര്* സല്*മാന്* നായകനായ ഒകെ കണ്*മണി തിയറ്റിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇൌ പ്രണയ ചിത്രവും കേരളത്തിലെ തിയറ്ററുകളില്* വിജയം കണ്ടു. ഒന്നിച്ചു മല്*സരിച്ചുകൊണ്ടാണ് മമ്മൂട്ടിയും ദുല്*ക്കറും വിജയം നേടുന്നത്. വിജയത്തിനു തലമുറ ഭേദമില്ല എന്നതായിരുന്നു ഭാസ്കര്* ദ് റാസ്കലും ഒ കെ കണ്*ര്*മണിയും ഒന്നിച്ചു നേടിയ വിജയം.
ഏറ്റവും ഒടുവില്* വിജയം കൊയ്യാനെത്തിയത് കുഞ്ചാക്കോ ബോബന്*- ശ്രീനിവാസന്* ചിത്രമായ ചിറകൊടിഞ്ഞ കിനാവുകളും ദിലീപ് ചിത്രമായ ചന്ദ്രേട്ടന്* എവിടെയുമാണ്. വ്യത്യസ്തമായ കോമഡിയുടെ വിജയമാണ് ഇൌ രണ്ടു ചിത്രങ്ങളും നേടുന്നത്.
ലാല്*-അന്തിക്കാട് കൂട്ടുകെട്ടിലല്ലെങ്കിലും മല്*സരിക്കാന്* ശ്രീനിവാസനും എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഇരുപത് വര്*ഷം മുന്*പ് ശ്രീനിവാസന്* തിരക്കഥ എഴുതിയ അഴകിയ രാവണന്* എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് പുതിയ കാലത്തെ കോമഡിയുമായി എത്തിയിരിക്കുന്നത്.
സത്യന്* അന്തിക്കാടിനെ പോലെ തന്റെ അച്ഛന്റെ കാലത്തെ സംവിധായകനോടൊക്കെ മല്*സരിക്കാന്* കെല്*പ്പുണ്ടെന്നു തെളിയിച്ചുകൊണ്ടാണ് ഭരതന്റെ മകന്* സിദ്ധാര്*ഥന്റെ വരവ്.ദിലീപ് നായകനായ ചന്ദ്രേട്ടന്* എവിടെയാ എന്ന ചിത്രം പതിവു ദിലീപ് കോമഡി ചിത്രമായിട്ടല്ല നമുക്കു ബോധ്യപ്പെടുക. യുവകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ അവതരണത്തിലെ വ്യത്യസ്തത തന്നെയാണ് ഇതിന്റെ വിജയത്തിന്റെ മറ്റൊരു ഘടകം.
തലമുറകള്* ഭേദമില്ലാത്ത വിജയമാണു ഇപ്പോള്* തിയറ്ററില്* കാണുന്നത്. പഴയ തലമുറയിലെ സത്യന്* അന്തിക്കാട്, ശ്രീനിവാസന്*, മോഹന്*ലാല്* എന്നിവരെ പോലെ പുതുതലമുറയിലെ വിനീത് ശ്രീനിവാസന്*, നിവിന്*പോളി, സിദ്ധാര്*ഥ് ഭരതന്* എന്നിവര്*ക്കും നേടാന്* കഴിയുന്നുവെന്നത് മലയാള സിനിമ നല്ലൊരു കാലത്തിലേക്കാണു പോകുന്നുവെന്നതിന്റെ സൂചനയാണ്. ശുഭ സൂചന
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Making of Mohanlal's Kunjalimarakkar : https://youtu.be/0QnRg0iSBe4
"KunjaliMarakkar", the very opening show of 35th National Games 2015 at Greenfield Stadium ,Trivandrum....
Team Vismaya created more than 100 CG and VFX shots for 'Kunjalimarakkar' within a short time of just 17 days...
![]()
ദേ പിന്നെയും രണ്ടാമൂഴം ....![]()
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........