
Originally Posted by
aneesh mohanan
ഇത്രയും കാലതാമസം
അതുപറയാൻ തുടങ്ങിയാൽ അത് തന്നെ വലിയൊരു കഥയാണ്. എം.ടി വാസുദേവൻ സാർ തിരക്കഥ എഴുതി ഞാൻ തന്നെ സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. തിരക്കഥ എഴുതാൻ അദ്ദേഹത്തിന് അഡ്വാൻസ് വരെ നൽകി. ഞങ്ങൾ* ഒരുമിച്ച് പലതവണ സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
എന്നാൽ ചിലകാരണങ്ങളാൽ അത് നടന്നില്ല. ഈ തിരക്കഥ നീ ചെയ്യണമെന്ന് എംടി പറഞ്ഞു. തിരക്കഥയുമായി ബന്ധപ്പെട്ട ഒരുപാട് പുസ്തകങ്ങളും എനിക്ക് തന്നു. ഞാനത് വായിച്ചു. ഇന്ത്യ ഒട്ടാകെ ഇതുമായി ബന്ധപ്പെട്ട് സഞ്ചരിച്ചു. കുരുക്ഷേത്രയുദ്ധം നടന്നു എന്നു പറയപ്പെടുന്ന ഹരിയാനയിൽ വരെ ഞാൻ എത്തി.
പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഈ പ്രോജക്ട് ഏറ്റെടുക്കാന്* തീരുമാനിച്ചു. അന്ന് മാക്ട ഫെഡറേഷൻ ചിത്രം നിർമിക്കാമെന്നും ഏറ്റു. നിർമാണവും മുതൽമുടക്കും തന്നെയായിരുന്നു സിനിമയുടെ പ്രധാനവെല്ലുവിളി. പിന്നീട് നിർമാതാക്കളെ കിട്ടാതെ അതും നിന്നു. ശേഷം ഹരിഹരൻ തന്നെ മമ്മൂട്ടിയുമൊത്ത് പഴശ്ശിരാജ ചെയ്തു. അതിനുശേഷം അദ്ദേഹം പിന്നീട് ഈ തിരക്കഥയെപ്പറ്റി എന്നോട് സംസാരിച്ചതുമില്ല.
വർഷങ്ങളോളം നീണ്ട കണ്ടെത്തുലകൾക്കും പഠനത്തിനും ശേഷമാണ് ഈ തിരക്കഥ ഞാൻ തയാറാക്കിയിരിക്കുന്നത്. ഈ തിരക്കഥ വായിച്ച പല മഹാന്മാരും അതിഗംഭീരം എന്നാണ് പറഞ്ഞത്. ചില സംവിധായകർ ഇത് വായിച്ച ശേഷം എന്റെ കാലിൽ തൊട്ട് നമസ്കരിച്ചു.
എന്റെ സുഹൃത്തായ വേണു നാഗവള്ളി ഈ തിരക്കഥ വായിച്ചപ്പോൾ എന്നോട് പറഞ്ഞ വാക്കുകള്* ഇപ്പോഴും ഓർക്കുന്നു. ‘12 തിരക്കഥ ഈ ജീവിതകാലയളവിൽ ഞാൻ എഴുതിയിട്ടുണ്ടെങ്കിലും ഇതുപോലൊരു തിരക്കഥ എഴുതാനായില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമമുണ്ട്.’
പ്രശസ്ത സാഹിത്യകാരന്* സുകുമാരൻ നായർ പറഞ്ഞത് ഇത് മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ട് എന്നാണ്. സംവിധായകന്* ഷാജി കൈലാസ് ആണ് തിരക്കഥ വായിച്ച ശേഷം എന്റെ കാലു തൊട്ട് വന്ദിച്ചത്. മാത്രമല്ല പണ്ടേ ഈ സിനിമയുടെ വാർത്ത പത്രമാധ്യമങ്ങളിൽ വന്നതാണ്. അന്നൊന്നും സോഷ്യൽമീഡിയ ഇത്ര സജീവമല്ലല്ലോ? ഇപ്പോള്* ഇത് പെട്ടന്ന് പ്രാധാന്യം നേടാൻ കാര്യവും അതുതന്നെ.