Thanks macha
കട്ടപ്പന സാഗര - 08/10/16 ശനി
Mattinee
സ്റ്റാറ്റസ് - 85-90%
പൂജ റിലീസിനെത്തുന്ന രണ്ട് Big M's ചിത്രങ്ങളിലും ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. രണ്ട് പേരുടെയും ഫാന്‍*സിന് അര്*മാദിക്കാനുള്ളത് എന്തെങ്കിലും ഉണ്ടാകും എന്ന് മാത്രം പ്രതീക്ഷ. കുറച്ചുകൂടി വലിയ ക്യാന്‍*വാസില്‍* എത്തുന്ന പുലിമുരുകന്* ഉദയകൃഷ്ണയില്* വിശ്വാസമില്ലാത്തതു കൊണ്ട് പ്രത്യേകിച്ച് ഒരു ആവേശം എന്നില്‍* ഉണ്ടാക്കിയില്ല. FDFS ഒഴിവാക്കി സാധാരണ പ്രേക്ഷകന്*റെ അഭിപ്രായത്തിന് കാത്തുനില്*ക്കാനുള്ള ചേതോവികാരം ദിതായിരുന്നു. അങ്ങനെ ഫസ്റ്റ് ഡേ റിപ്പോര്*ട്ടുകളുടെ അടിസ്ഥാനത്തില്‍* എന്‍*റെ പ്രതീക്ഷകള്‍*ക്ക് മേലെ പറന്ന ചിത്രം പുലിമുരുകന്* ആണെന്ന തിരിച്ചറിവ് എന്നെ ഇന്ന് തിയേറ്റിലെത്തിച്ചു.*
കഥ എന്തുതന്നെ ആയാലും ചിത്രം ഉറപ്പുതരുന്ന മാസ് ആക്ഷന്‍* പാക്കേജിനായി തന്നെ കാത്തിരുന്നു. നല്ല തുടക്കം. മുരുകന്*റെ ബാല്യകാലം തന്നെ ഇനി എങ്ങനെ ആയിരിക്കും പടം എന്ന സൂചന തന്നു. ലാലേട്ടന്*റെ കൊലകൊല്ലി ഇന്‍*ട്രോ. ആദ്യ പകുതി മികച്ചതായിരുന്നു. സഹതാരങ്ങള്‍* മുരുകനെ ഓരോ ഡയലോഗിലും പുകഴ്ത്തിയത് അസഹനീയമായിരുന്നെങ്കിലും മുരുകന്* സ്വയം മാസ് ഡയലോഗ് പറയാതിരുന്നത് നന്നായി.*
രണ്ടാം പകുതിയും കളൈമാക്സ് ഫൈറ്റും ഒരു നല്ല ഉല്*സവ ചിത്രത്തിന് ചേര്*ന്ന രീതിയില്‍* ഒരുക്കിയിരിക്കുന്നു.*
ഈ ചിത്രം ഒരു കംപ്ളീറ്റ് ലാലേട്ടന്* ഷോ ആണ്. അദ്ദേഹത്തിന്*റെ വ്യത്യസ്ത കഴിവുകളെ ഒരു തിരശീലയില്‍* കൊണ്ടുവന്ന വൈശാഖ് വാണിജ്യ സിനിമയില്‍* പുതിയ ചരിത്രമെഴുതി. തിരക്കഥയിലെ പോരായ്മകളെ സംവിധാന മികവില്‍* വൈശാഖ് പൊളിച്ചടുക്കി. ലാലേട്ടന്*റെ പ്രായത്തെ വെല്ലുന്ന ആക്ഷന്‍* സീക്വന്*സുകള്* വൃത്തിയായി ചിട്ടപ്പെടുത്തിയ പീറ്റര്‍* ഹെയ്ന്* ആണ് പുലിമുരുഗന്*റെ വിജയത്തില്‍* നല്ല കയ്യടി അര്*ഹിക്കുന്നത്. ഷാജിയുടെ ക്യാമറക്കണ്ണുകളും ഗംഭീരം.
സഹതാരങ്ങളില്‍* കമാലിനി മുഖര്*ജി നന്നായി ചെയ്തിട്ടുണ്ട്. ലാല്‍* ദ്വയാര്‍*ഥ തമാശ സീനുകള്‍* ഒഴിച്ചുള്ളവ നന്നായി ചെയ്തു. മുരുകന്*റെ ബാല്യകാലം അവതരിപ്പിച്ച അജാസ് തിയേറ്ററിനെ ഇളക്കിമറിച്ചു. സുരാജ് നന്നായിരുന്നു.*
നമിത, നോബി എന്നിവരുടെ ആവശ്യം ഉണ്ടായിരുന്നില്ല.
ഗ്രാഫിക്സ് വര്*ക്കുകളില്* പോരായ്മ ഉണ്ടെങ്കിലും മലയാള ഇന്‍*ഡസ്ട്രിയില്* അതൊന്നും നോക്കേണ്ട ആവശ്യമില്ല. ഒരു മാസ് എന്‍*റര്*ടെയ്നര്* എന്ന നിലയില്‍* പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് പുലിമുരുകന്*
റേറ്റിങ് - 3.25/5
വെര്*ഡിക്ട്- ബ്ളോക്ബസ്റ്റര്‍*
Last edited by Highrange Hero; 10-08-2016 at 10:24 PM.
Sponsored Links ::::::::::::::::::::Remove adverts | |
[QUOTE=Highrange Hero;7899869]
കട്ടപ്പന സാഗര - 08/10/16 ശനി
ee theater aanoo maheshintey prathikarathil ollathu
Highrange Hero