അഡ്മിന്* പിടിയിലായെന്ന് പോലീസ്, പക്ഷേ തമിഴ് റോക്കേഴ്*സ് ഇപ്പോഴും പണി തുടരുന്നു
മലയാളത്തിന്റെ ബിഗ് ബജറ്റ് സിനിമയായ മാമാങ്കം പുറത്തിറങ്ങിയ രണ്ടാമത്തെ ദിവസം തന്നെ തമിഴ് റോക്കേഴ്*സിന്റെ വെബ്*സൈറ്റിലും ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത് ആന്റി പൈറസി സെല്ലിനെ ഞെട്ടിച്ചിരുന്നു. അമല പോള്* കേന്ദ്രകഥാപാത്രമായ 'ആടൈ', ബാഹുബലിക്ക് ശേഷം തിയേറ്ററിലെത്തിയ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സാഹോ, വിജയ് ചിത്രമായ ബിഗില്*, അവഞ്ചേഴ്*സ്: എന്*ഡ് ഗെയിം, സൂപ്പര്* 30, ദി ലയണ്* കിംഗ്, ലാല കാപ്താന്*, അലാദിന്* തുടങ്ങി നിരവധി ചിത്രങ്ങള്* തമിഴ് റോക്കേഴ്*സിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്.
തമിഴ് റോക്കേഴ്*സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടികൂടിയെന്ന് പറയുമ്പോഴും ഇതിന്റെ പ്രവര്*ത്തനം സജീവമായി നടക്കുകയാണ്. സാമൂഹ്യമാധ്യമമായ ടെലഗ്രാമിന്റെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇവര്* സിനിമകളുടെ വ്യാജനെ പുറത്തിറങ്ങുന്നത്. റോക്കേഴ്*സിന്റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന്* നിരോധിച്ചാല്* അടുത്ത ഡൊമെയിനില്* സിനിമകള്* ലോഡ് ചെയ്യും. പലപ്പോഴും റിലീസിന്റെ അന്നുതന്നെ സിനിമ പുറത്തുവിടുകയാണ് തമിഴ് റോക്കേഴ്*സ് ചെയ്യുന്നത്.
അഡ്മിന്* കാര്*ത്തിയോടൊപ്പം പ്രഭു, സുരേഷ്, ജോണ്*സണ്*, ജഗന്* എന്നിവരേയും ആന്റി പൈറസി സെല്ല് പിടികൂടിയിരുന്നു. ഡിവിഡി റോകേഴ്*സ് എന്ന മറ്റൊരു ടീമിനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്* അപ്ഡേഷന്* ഇപ്പോഴും നടക്കുകയാണ്. വ്യാജ സോഫ്വെയറുകള്*, സിനിമ, ഗെയിമുകള്* എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്*സൈറ്റിന്റെ ഇന്ത്യന്* പതിപ്പാണ് തമിഴ് റോക്കേഴ്*സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്* തമിഴ് റോക്കേഴ്*സില്* നിന്നു സൗജന്യമായി ഡൗണ്*ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്*ത്തകര്* നേരിടുന്ന പ്രതിസന്ധി.