http://www.mangalam.com/news/detail/...nan-movie.html
കര്ണ്ണന് എന്ന ചിത്രത്തില് നിന്ന് മമ്മൂട്ടി പിന്മാറിയെന്ന വാര്ത്ത അടിസ്ഥാനരഹിതമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ശ്രീകുമാര്. മമ്മൂട്ടി പിന്മാറിയെന്ന രീതിയില് പ്രചരിക്കുന്ന വാര്ത്തകള് അടിസ്ഥാനരഹിതമാമെന്ന് ശ്രീകുമാര് മംഗളം ഓണ്ലൈനോട് പറഞ്ഞു. സിനിമയുടെ ചിത്രീകരണ പൂര്വ ജോലികള് പുരോഗമിക്കുന്നു. ചിത്രീകരണം തുടങ്ങാറായിട്ടില്ലെന്നും ശ്രീകുമാര് കൂട്ടിച്ചേര്ത്തു.പൃഥ്വിരാജുമായി അനാവശ്യ മത്സരത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടി കര്ണന് എന്ന ചിത്രത്തില്നിന്ന് പിന്മാറിയെന്നായിരുന്നു വാര്ത്ത. ശ്രീകുമാര് തിരക്കഥ എഴുതുന്ന കര്ണന് മധുപാലാണ് സംവിധാനം ചെയ്യുന്നത്.അതേസമയം പൃഥിരാജ് ആര്.എസ് വിമല് കൂട്ടുകെട്ടിലും കര്ണന് എന്ന ചിത്രം അണിയറയില് ഒരുങ്ങുന്നുണ്ട്. 300 കോടി രൂപ ബജറ്റിലാണ് ആര്.എസ് വിമല്-പൃഥ്വി കൂട്ടുകെട്ടില് പുറത്തിറങ്ങാനിരിക്കുന്ന കര്ണന് നിര്മ്മിക്കുന്നത്