Page 46 of 160 FirstFirst ... 3644454647485696146 ... LastLast
Results 451 to 460 of 1594

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #451
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,406

    Default


    Quote Originally Posted by BangaloreaN View Post
    നമ്മുടെ നാട്ടില്* പണ്ട് സ്ഥിരമായി കണ്ടിരുന്നതും ഇപ്പോള്* അപൂര്*വ്വവുമായ നാടന്*പഴവര്*ഗ്ഗച്ചെടികളാണ് മലര്*ക്കായ്മരം, വെട്ടിപ്പഴം, കൊരണ്ടി, ഞാറ തുടങ്ങിയവ. നമ്മുടെ തൊടികളിലും പറമ്പുകളിലും കണ്ടിരുന്ന ഇവ ഇപ്പോള്* അപ്രത്യക്ഷമായിരിക്കുകയാണ്. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.


    മലര്*ക്കായ്മരം (പൂച്ചപ്പഴം)





    നിറയെ ചെറിയ ഇലച്ചാര്*ത്തും കായ്കളുമായികാണുന്ന ചെറുസസ്യമാണ് മലര്*ക്കായ്മരം (പൂച്ചപ്പഴം), അഞ്ചുമീറ്റര്* വരെ ഉയരത്തില്* ചെറു ശാഖകളോടെ പടര്*ന്നു പന്തലിച്ചുവളരുന്ന ഇവയുടെ ശാഖാഗ്രങ്ങളില്* കുലകളായി വിരിയുന്ന ചെറുകായ്കള്* കാഴ്ചയ്ക്ക് മനോഹരമാണ്. തൂവെള്ളനിറത്തില്* ചെറുകായ്കള്* വേനല്*ക്കാലത്താണ് കാണപ്പെടുന്നത്. ഇവയുടെ പഴക്കാലം മെയ്മാസത്തിലാണ് കാണപ്പെടുന്നത്. പൂച്ചപ്പഴം എന്നും മലര്*ക്കായ്മരത്തിന് വിളിപ്പേരുണ്ട്. ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിര്*ട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. അലങ്കാരസസ്യമായി വലിയ ചെടിച്ചട്ടികളിലും ഈ ചെടിയെ ഒതുക്കി വളര്*ത്താം. മലര്*ക്കായ മരത്തിന്റെ പഴങ്ങള്*ക്ക് നേരിയ മധുരമുണ്ട് ഇവ ഭക്ഷ്യയോഗ്യമാണ്.




    വെട്ടിപ്പഴം







    ഇടത്തരം വൃക്ഷമായി കാണുന്ന ഒരു നിത്യഹരിത സസ്യമാണ് 'വെട്ടി' ധാരാളം ചെറുശാഖകളോടെയാണ് ഇവയുടെ വളര്*ച്ച ഇലകള്* ചെറുതാണ്. വേനല്*ക്കാലത്തിനൊടുവില്* ഏപ്രില്*, മെയ് മാസങ്ങളിലാണ് വെട്ടിയുടെ പഴക്കാലം ശാഖകളിലാകെ മഞ്ഞമുത്തുമണികള്* പോലെ പഴങ്ങള്* വിളഞ്ഞുപൊട്ടി നില്*ക്കുന്നതു കാണാം. പഴങ്ങളാല്* നിറഞ്ഞ വെട്ടിച്ചെടി ആരേയും ആകര്*ഷിക്കും. മധുരവുംചെറുപുളിയും കലര്*ന്നതാണ് പഴങ്ങളുടെ സ്വാദ്. വെട്ടിയുടെ തൈക്കൊടി നട്ടാല്* താനെ വളര്*ന്ന് ഫലം തന്നുകൊള്ളും.




    കൊരണ്ടിപ്പഴം







    ചെറുകാടുകളിലും കാവുകളിലും വളര്*ന്നിരിക്കുന്ന വള്ളിച്ചെടിയാണ് കൊരണ്ടി. ചുവപ്പുനിറത്തില്* ബള്*ബുകള്* പോലെ ഇവയിലുണ്ടാകുന്ന ചെറുകായ്കള്* പഴുക്കുമ്പോള്* ചുവപ്പുനിറമാകും. ഇവ ശേഖരിച്ച് പുറത്തെതൊലി നീക്കി ഭക്ഷിക്കാം മാധുര്യം നിറഞ്ഞ പള്*പ്പിനുള്ളില്* ചെറു വിത്തുമുണ്ടാകും. വേനല്*ക്കാലത്താണ് കുരണ്ടിച്ചെടിയുടെ വള്ളികളില്* കായ്കള്* കണ്ടുവരുന്നത്. കുരണ്ടിയുടെ വള്ളികള്* മുറിച്ച് കുട്ടകള്* നിര്*മിക്കാന്* പണ്ടു ഉപയോഗിച്ചിരുന്നു. കൊരണ്ടിച്ചെടികള്* ഉദ്യാനകവാടങ്ങള്* ഒരുക്കാന്* വളര്*ത്താന്* യോഗ്യമാണ്. ഇവയുടെ വിത്തുകള്* നട്ടുവളര്*ത്താം.




    ഞാറപ്പഴം







    നമ്മുടെ തൊടികളില്*നിന്ന് അപ്രത്യക്ഷമായ കുറ്റിച്ചെടിയാണ് ഞാറ. ഈ സസ്യത്തിന്റെ ഇലകള്* ചെറുതും ഏകപത്രവുമായികാണുന്നു. ശാഖാഗ്രങ്ങളില്* കുലകളായുണ്ടാകുന്ന പൂക്കളില്*നിന്ന് ചെറു കായ്കള്* ഉണ്ടാകുന്നു. പച്ചനിറമുള്ള ഇവ പാകമാകുമ്പോള്* ഇളംകറുപ്പുനിറമാകുന്നു. ചവര്*പ്പും മധുരവും കലര്*ന്നതാണ് ഞാറപ്പഴങ്ങളുടെ സ്വാദ്. ഒരു കുലയില്*തന്നെ മുപ്പതോളം കായ്കള്* കാണുന്നു. വേനല്*ക്കാലമാണ് ഇവയുടെ പഴക്കാലം. ആയുര്*വേദ ഔഷധങ്ങളില്* ഞാറ ഒരു ചേരുവയാണ്. ഞാവല്*പ്പഴങ്ങളോട് ഞാറക്കായകള്*ക്ക് സാമ്യമുണ്ട്. പൂന്തോട്ടങ്ങള്*ക്കും പുല്*ത്തകിടികള്*ക്കും അഴകുകൂട്ടാനായി ഈ നിത്യഹരിതസസ്യം വളര്*ത്താം. വിത്തുകള്* കിളിര്*പ്പിച്ചു തൈകള്* വളര്*ത്താന്* യോഗ്യമാണ്. അതുംനിന്നുപോകാതെ നാടന്* ചെടികള്*ക്ക് പൂന്തോട്ടങ്ങളിലെങ്കിലും ഒരു സ്ഥാനം നല്*കി വളര്*ത്താന്* നാം ശ്രദ്ധിക്കണം.




    കാരമ്പോള (മധുരപുളിഞ്ചി)








    കേരളത്തില്* നന്നായി വളര്*ന്ന് കായ്ഫലം നല്*കുമെങ്കിലും കാര്യമായ പ്രചാരം ലഭിക്കാത്ത സസ്യമാണ് കാരമ്പോള. പഴങ്ങള്*ക്ക് മധുരവും പുളിയും കലര്*ന്നസ്വാദുള്ളതിനാല്* മധുരപുളിഞ്ചിയെന്നും വിളിപ്പേരുണ്ട്. ചെറുസസ്യമായി വളരുന്ന ഇവയുടെ ശാഖകള്* താഴേക്ക് ഒതുങ്ങി നില്*ക്കുന്നു. ശാഖകളില്* കുലകളായിപൂക്കള്* വിരിയും കായ്കള്*ക്ക് ദീര്*ഘചതുരാകൃതിയും നാലരികുകളുമുണ്ടാകും. പഴുക്കുമ്പോള്* മഞ്ഞനിറമാകുന്ന കായ്കള്* ശേഖരിച്ച് ഉപയോഗിക്കാം. വിറ്റാമിന്* സി, കാല്*സ്യം, ഇരുമ്പ് എന്നിവയാല്* സമ്പുഷ്ടമായ പഴങ്ങള്* ജാം, സര്*ബത്ത് തുടങ്ങിയവ നിര്*മ്മിക്കാനുപയോഗിക്കാം. നിര്*ലോഭമായി കായ്കളുണ്ടാകുന്ന കാരമ്പോള ഇലുമ്പന്* പുളിയുടെ അടുത്ത ബന്ധുവാണ്. ആന്തരിക രക്തസ്രാവം, പൈല്*സ് എന്നിവയ്ക്ക് പഴങ്ങള്* ഔഷധമായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും തഴച്ചു വളരുന്ന ഇവ നട്ടു നാലുവര്*ഷത്തിനുള്ളില്* കായ്ഫലം നല്*കിത്തുടങ്ങും.
    banglu , ithil njara , madhura puli enniva ente kudumba veettil ippozhum und ...............poochapazham kanditund .......mattu randennam kettitund kandittilla

  2. Likes BangaloreaN liked this post
  3. #452

    Default

    rambutan pole oru fruit ulla tree keralathil kandittundu....brown niram aanu fruitinu....thodil mullu/hair undu....vishakka ennanu chodichappol paranjathu....pakshe vishakka 'othalanga' aanennu pinneedu arinju...aarekkenkilum ariyamo ingane oru tree?
    My ratings for last 5 Lalettan movies:
    * 03/25 - Empuraan - 3/5
    * 12/24 - Barroz - 2.8/5
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5













  4. #453
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,937

    Default

    Quote Originally Posted by firecrown View Post
    rambutan pole oru fruit ulla tree keralathil kandittundu....brown niram aanu fruitinu....thodil mullu/hair undu....vishakka ennanu chodichappol paranjathu....pakshe vishakka 'othalanga' aanennu pinneedu arinju...aarekkenkilum ariyamo ingane oru tree?
    Kurangan mailanchi aavum.


  5. Likes kandahassan liked this post
  6. #454
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,937

    Default

    ആരാമത്തിലെ വൃക്ഷ സുന്ദരിമാര്*

    നമ്മുടെ ഉദ്യാനത്തിലെ വൃക്ഷ സുന്ദരികളെ പരിചയപ്പെടാം

    +






    പൂമരുത്*
    മരങ്ങളുടെ പ്രാധാന്യം ഓര്*മിപ്പിച്ചുകൊണ്ടാണ് നമ്മുടെ ഓരോ ദിവസവും കടന്നുപോകുന്നത്. പൂക്കളുടെ മണം, പൂക്കുന്ന കാലം എന്നിവയൊക്കെ കണക്കിലെടുത്താണ് പൂമരങ്ങളെ തരംതിരിക്കുന്നത്. മരത്തിന്റെ ആകൃതി,വലിപ്പം,ഇലകളുടെ വലിപ്പം,ഇല പൊഴിയുന്ന സ്വഭാവം എന്നിവയും കണക്കിലെടുക്കാം. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഏതാനും മരങ്ങളെ പരിചയപ്പെടാം
    കണിക്കൊന്ന (Cassia fistula)
    കേരളത്തിന്റെ സ്വന്തം പൂമരമാണ് ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന കണിക്കൊന്ന. വലിയ ഇലയാണെങ്കിലും പൂക്കാലത്തോടെ അവ പൊഴിയും. പ്രധാന പൂക്കാലം മാര്*ച്ച്-ഏപ്രില്* മാസമാണ്. പക്ഷേ ഇപ്പോള്* കാലം തെറ്റി പൂക്കാറുണ്ട്.
    മന്ദാരം (Bauhinia spp)
    വളരെ പ്രചാരമുള്ള ഒരു പൂമരമാണിത്. ഇലകള്*ക്ക് സവിശേഷ ആകൃതിയാണ്. വലിയ ഇലകളും വെളുത്ത പൂക്കളുമുള്ള മന്ദാരത്തിന് ഉയരം കുറവാണ്. പര്*പ്പിള്* നിറമുള്ള പൂക്കള്* കാണപ്പെടുന്നത് B.purpurea എന്ന ശാസ്ത്രനാമമുള്ള വലിയ മരങ്ങളിലാണ്. മാര്*ച്ചും നവംബറുമാണ് പ്രധാന പൂക്കാലങ്ങള്*
    മഞ്ഞവാക (Peltophorum ferrugenium)
    മഞ്ഞവാക
    മഞ്ഞപ്പൂക്കുലകളും ചെമ്പ് നിറമാര്*ന്ന പരന്ന കായ്കളുമാണ് പേരുകള്*ക്കാധാരം. ചെറിയ ഇലകള്*ക്ക് നല്ല ഭംഗിയാണ്. തടി ബലമുള്ളതാണ്. വര്*ഷം മുഴുവനും ഭംഗിയോടെ നില്*ക്കുന്ന ഈ മരം പാതയോരങ്ങള്*ക്ക് വളരെ യോജിച്ചതാണ്. ഫെബ്രുവരിയിലും സെപ്തംബറിലുമാണ് ഇവ പൂവിടുന്നത്.
    പൂമരുത് (Lagerstromia speciosa)
    ആകര്*ഷകമായ വലിയ ഇലയോടുകൂടിയ നിത്യഹരിത മരങ്ങള്*ക്ക് പിങ്കും അനുബന്ധനിറങ്ങളുമുള്ള പൂങ്കുലകളാണ്. പെട്ടെന്ന് വളര്*ന്നു പന്തലിക്കുന്ന ഇവ വെട്ടി നിര്*ത്താന്* പറ്റിയ തണല്*മരങ്ങളായും ഉപയോഗിക്കാം. ഏപ്രില്*, ആഗസ്റ്റ് മാസങ്ങളാണ് പ്രധാന പൂക്കാലം.
    ചെമ്പകം (Michelia champaca)
    ചെമ്പകം സാമാന്യം ഉയരമുള്ള മരങ്ങളുടെ ത്രികോണാകൃതിയും സുഗന്ധമുള്ള പൂക്കളും ശ്രദ്ധേയമാണ്. നീണ്ട് വലിപ്പമുള്ള ഭംഗിയുള്ള ഇലകള്* മരത്തിന് ഗാംഭീര്യം പകരുന്നു. ഇളംമഞ്ഞയോ ഓറഞ്ചോ നിറമാണ് പൂക്കള്*ക്ക് . വേനലിലും മഴയത്തും പൂക്കുന്നു. പാതയോരത്ത് നടാനും ഉത്തമം.
    അമ്പലപ്പാല (Plumeria spp)
    അമ്പലപ്പാല പല നിറങ്ങളിലുള്ള പൂക്കള്*, പല വലിപ്പത്തിലുള്ള മരങ്ങള്*, നീണ്ട ഇലകള്* എന്നിവയൊക്കെ സവിശേഷതകളാണ്. ശാഖകള്*ക്ക് ബലം കുറവാണ്. വര്*ഷം മുഴുവന്* പൂവിടും.

    ഗുല്*മോഹര്* (Delonix regia)
    ഗുല്*മോഹര്* മരങ്ങള്*ക്ക് ചെറിയ ഇലകളാണ്. അവ വേനലില്* പൊഴിയുന്നു. പൂക്കള്*ക്ക് ഓറഞ്ചും ചുവപ്പും കലര്*ന്ന നിറമാണ്. നീണ്ട വീതിയുള്ള വാളകള്* പോലെയാണ് കായ്കള്*. ശാഖകള്* പൊതുവെ ബലം കുറവാണ്. വേരുകള്* ഉപരിതലത്തില്* പടരുന്നത് കാരണം മറിഞ്ഞു വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.
    മരമുല്ല (Millingetonia hortensis)
    ചെറിയ ഇലകളോടുകൂടിയ അധികം പടരാത്ത മരങ്ങള്*ക്ക് അധികം വലിപ്പവുമില്ല. ശാഖാഗ്രത്തില്* തൂങ്ങിക്കിടക്കുന്ന വെളുത്ത പൂക്കള്*ക്ക് നല്ല മണമാണ്. മഴക്കാലമാണ് പ്രധാന പൂക്കാലം.

  7. #455

    Default

    Quote Originally Posted by BangaloreaN View Post
    Kurangan mailanchi aavum.

    thanks bhai...ithu thanne item
    My ratings for last 5 Lalettan movies:
    * 03/25 - Empuraan - 3/5
    * 12/24 - Barroz - 2.8/5
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5













  8. #456
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,937

    Default

    9 Funky Fruits You Have to Try





    When was the last time you picked up a fruit that had an unpronounceable name and promised complete unknown within? If you enjoy exploring new tastes, here are 9 funky fruits you have to try.
    1) Rambutan, Malaysia/Indonesia
    Rambutan—messy haired fruit with juicy white flesh. Photo by kool.angot.
    Rambutan is thought to be native to Malaysia and Indonesia but is wildly popular throughout Southeast Asia. Its Vietnamese name, ch๔m ch๔m meaning “messy hair,” is a fitting description of rambutan’s fuzzy outer layer.
    Inside, the fruit is like a larger, juicier version of a lychee, with soft white flesh and an inedible seed. It is easy to peel and usually eaten raw or added to fruit salad. Make sure the skin is red for ripeness and the “hair” isn’t black.
    2) Jackfruit, India
    Jackfruit—the largest fruit to be plucked from trees. Photo by abcdz2000.
    Jackfruit is thought to have come from India but is now common in East Africa, Jamaica, Brazil and Southeast Asia. It can claim the award for being the largest fruit that comes from a tree, weighing as much as 80 pounds.
    It has a tangy banana flavor and its consistency is fibrous with a starchy flesh, which, when it is less ripe, makes a great chicken substitute in Sri Lankan and Eastern Indian curries. Sweet fans can put jackfruit in custards and cakes or eat it as dried chips.
    3) Kiwano, Africa
    Kiwano—an indecisive fruit that is a cross between a melon, cucumber, banana and lemon. Photo byV31S70.
    Kiwano is a fruit of many names—horned melon, horned cucumber and even English tomato. It is thought to be part of the melon family, has a jelly-like flesh and tastes somewhere between a cucumber and banana with the tangy taste of lemon.
    In its native land, the Kiwano is eaten as a snack or in salad while in other countries its vibrant skin is regularly used to garnish dishes as well as being an edible fruit. All parts, including the seeds and skin, are edible, though it is more common to eat only the pulp.
    4) Fingered Citron, Northeast India/China
    Fingered citron, otherwise known as Buddha’s hand. Photo by xeni.
    Otherwise known as the Buddha’s hand, the fingered citron can be traced back to Northeast India and China. Unlike most citrus fruit, the fingered citron contains only a small amount of edible flesh and is predominantly comprised of bitter peel.
    The fingers stretch around four to six inches in length and despite its often seedless and juiceless attributes, it has still been put to edible use by being candied or used as zest in cooking. The rind can also be added to salad or fish.
    5) Ackee, West Africa
    Ackee—Jamaican staple, great with saltfish. Photo by DrewToYou.
    The ackee is another lychee relative, but much larger. When ripe, the fruit turns red and the skin parts to reveal three black, inedible pips and a soft, creamy colored flesh. The fruit was imported from West Africa to Jamaica in the 18th century, where it became the national fruit.
    Ackee with saltfish is Jamaica’s national dish and is popular at breakfast. Beware, though, the fruit is toxic when unripe. Even when ready to eat, it is fully cleaned and boiled for half an hour.
    6) Durian, Indonesia/Malaysia
    Durian—love it or hate it, everyone should try it . . . at least once. Photo by YIM Hafiz.
    Durian requires little introduction on account of its odor, which some describe as a cross between sewers and rotting onions. More appealing is the description given by naturalist Alfred Wallace who claimed the fruit had “a rich custard highly flavored with almonds.” Many describe a mix of the two—a custardy consistency with an onion flavor, but it is worth forming your own opinion.
    Do, however, be careful where you try the fruit as it is banned in some hotels. Durian is eaten raw and also added to ice cream, cakes and even cappuccino.
    7) Pitaya, Mexico/Central America
    Pitaya, otherwise known as dragon fruit, great in a smoothie. Photo by chooyutshing.
    Derived from the cactus family, the pitaya, more commonly known as dragon fruit, has a striking look—fiery red with green spikes on the outside and white and black speckled flesh inside. Thought to originate from Mexico or Central America, pitaya is also popular in Asia.
    Only the flesh is eaten and is similar in taste to melon or kiwi with a delicate flavor. The fruit has a high water content and is often eaten raw or juiced. The fruit is also known for its flowers, which can be used to make tea.
    Mangosteen, Malaysia
    Mangosteen—no, that’s not a garlic bulb inside. Photo by su-lin.
    The mangosteen can be traced back to the Sunda Islands, Malaysia, and is available through Southeast Asia. It has a hard, inedible dark purple skin and inside the white flesh is shaped like a garlic bulb but is sweet and juicy.
    Be careful as seeds are tucked inside each of the segments and are bitter. The flesh is most often eaten raw, and in countries where there are restrictions on imports, mangosteen can sometimes be found canned or frozen.
    9) Ugli, Jamaica

    Ugli fruit . . . but tasty fruit. Photo by Oggie Dog.
    The Ugli fruit’s brand name is a fair description of its saggy, wrinkly, brownish skin, but doesn’t do justice to the sweetness inside. Native to Jamaica, the Ugli fruit has links with the citrus family.
    The fruit’s taste is a combination of the sourness of grapefruit, the robustness of an orange and the tangy taste of a tangerine. When ripe, its slack brown skin morphs to orange and is sweeter than its tangerine and grapefruit relatives. It is versatile enough for salads, cheesecake and marmalade.

  9. Likes firecrown liked this post
  10. #457
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,937

    Default

    ഈ ‘മടക്കം’ നല്ല തുടക്കം









    പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്നു നമുക്കെന്നെങ്കിലും മുക്തിയുണ്ടാകുമോ? സർക്കാർ പ്ലാസ്റ്റിക് കവറുകൾ പോലുള്ള പായ്ക്കിങ് ഉൽപന്നങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും, പകരം സംവിധാനങ്ങൾ ഇനിയും കാര്യക്ഷമമല്ല.. മണ്ണിൽ അലിയാതെ കിടക്കുന്ന പ്ലാസ്റ്റിക് ഒരുനാൾ തലയ്ക്കു മുകളിൽ കുമിഞ്ഞുകൂടി നമ്മെ മൂടുമെന്ന ഭീഷണിക്കു നടുവിൽ എത്രകാലം ഭയന്നു ജീവിക്കും? പരിഹാരം കണ്ടെത്താൻ ശാസ്ത്രലോകം കിണഞ്ഞുപരിശ്രമിക്കുന്നു. ഈ ദിശയിലേക്കുള്ള ശക്തമായ ചുവടുവയ്പ്പാണ് ജർമനിയിലെ ഹാംബർഗിൽ നിന്നുള്ള ബയോല്യൂഷൻസിന്റെ ബെംഗളൂരുവിലെ സംരംഭം.
    കൃഷിയിടങ്ങളിലെ വിളവെടുപ്പിനു ശേഷം ബാക്കിയാകുന്ന വാഴപ്പോളകളും കൈതച്ചക്ക ഇലയും കരിമ്പിലയും കുളവാഴയുമൊക്കെ പൾപ്പ് രൂപത്തിലാക്കി ഡിസ്പോസബിൾ ബോക്സുകളും പ്ലേറ്റുകളും കപ്പുകളും പോലുള്ള ഉൽപന്നങ്ങൾ നിർമിക്കുകയാണ് ജക്കൂർ തിരുമനഹള്ളിയിലുള്ള ബയോല്യൂഷൻസ് പ്ലാന്റിൽ. ഒരു ശതമാനം പോലും രാസപദാർഥമോ പശയോ ചേർക്കാതെയാണ് ഇവിടെ ഉൽപന്നങ്ങൾ പിറവിയെടുക്കുന്നത്. 100% പരിസ്ഥിതി സൗഹൃദം. ഉപയോഗ ശേഷം വലിച്ചെറിഞ്ഞാൽ മണ്ണിൽ അലിഞ്ഞുചേരും. അതിലുപരി കാലികൾക്ക് ഭക്ഷണമാക്കാനും യോഗ്യം. കാർഷിക അവശിഷ്ടങ്ങൾ പൊടിച്ച് വെള്ളം ചേർത്തുണ്ടാക്കുന്ന പൾപ്പ് ചൂടച്ചിലൂടെ കടത്തിവിടുമ്പോൾ പായ്ക്കിങ് ബോക്സുകളും പ്ലേറ്റുകളും കപ്പുകളും രൂപപ്പെടുകയായി. പ്രമുഖ ഓൺലൈൻ വ്യാപാര പോർട്ടലുകൾക്കായാണ് നിലവിൽ ഇവിടെ ബോക്സുകൾ നിർമിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പ്ലാന്റ് സ്ഥാപിതമായത്.

    ജക്കൂർ തിരുമനഹള്ളിയിലുള്ള ബയോല്യൂഷൻസ് പ്ലാന്റിനു മുന്നിൽ അസംസ്കൃത വസ്തുവായ കാർഷിക അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.




    ജർമൻ സാങ്കേതിക വിദ്യ: നാടൻ പ്രയോഗം
    ജർമനിയിലെ ഹാംബർഗിൽ താമസിക്കുന്ന കൊളംബിയക്കാരനായ എഡ്വാർഡോ ഗോർഡീലോ കഴിഞ്ഞ അഞ്ചു വർഷത്തെ ശ്രമഫലമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയ്ക്ക് ബെംഗളൂരുവിൽ സാക്ഷാത്കാരം നൽകിയത് മലയാളികളായ മൂന്നു യുവാക്കളാണ്. കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടി പൊട്ടംകുളത്ത് കുര്യൻ മാത്യു, കുര്യൻ ജോർജ്, കോട്ടയം ചിങ്ങവനം കേളച്ചന്ദ്രയിൽ ജോർജ് തോമസ് എന്നിവരാണ് ബയോല്യൂഷൻസിന്റെ ആശയം ആദ്യമായി ഇന്ത്യയിൽ നടപ്പാക്കിയത്. മണ്ഡ്യയിലെ കൃഷിയിടങ്ങളിൽ നിന്നു ശേഖരിക്കുന്ന കാർഷിക അവശിഷ്ടങ്ങൾ ഇവരുടെ ഫാക്ടറിയിലെത്തുമ്പോൾ ഭംഗിയേറിയ ഉൽപന്നങ്ങളായി മാറുന്നു. ഓർഗാനിക് മണ്ഡ്യ എന്ന സന്നദ്ധ സ്ഥാപനമാണ് അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ സഹായിക്കുന്നത്. ബോക്സുകളും പ്ലേറ്റുകളും ഉപയോഗശേഷം ശേഖരിച്ചാൽ വീണ്ടും പൾപ്പാക്കി മാറ്റി പുതിയ ഉൽപന്നങ്ങൾക്ക് രൂപംനൽകാനാകുമെന്ന് ബയോല്യൂഷൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ കുര്യൻ മാത്യു പറഞ്ഞു. ജർമൻ ബാങ്കായ ഡിഇജിയാണ് ഫണ്ട് ചെയ്യുന്നത്.
    വിത്തിട്ട് ജൈവപ്രതീക്ഷ
    ബയോല്യൂഷൻസ് സ്ഥാപകനും സിഇഒയുമായ എഡ്വാർഡോ ഗോർഡീലോയ്ക്കൊപ്പം മാനേജിങ് ഡയറക്ടർ കുര്യൻ മാത്യു, ഡയറക്ടർമാരായ കുര്യൻ ജോർജ്, ജോർജ് തോമസ് എന്നിവർ.




    ഒരു കിലോ അസംസ്കൃതവസ്തു പൾപ്പാക്കി മാറ്റുന്നതിന് മൂന്നര ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. പ്രതിമാസം ഒരു ടൺ ഉൽപന്നം എന്ന നിലവിലെ ഉൽപാദനശേഷി, പ്രതിദിനം എട്ടു ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ബയോല്യൂഷൻസ് ഡയറക്ടർമാരായ കുര്യൻ ജോർജും ജോർജ് തോമസും പറഞ്ഞു. അന്തരീക്ഷ മലിനീകരണമില്ലാതെയാണ് ഇവിടെ ഓർഗാനിക് ഉൽപന്നങ്ങൾ രൂപംകൊള്ളുന്നത്. പായ്ക്കിങ് ബോക്സിലും മറ്റും വിത്തുകൾ കൂടി കൂട്ടിച്ചേർത്തുള്ള പരീക്ഷണവും നടന്നുവരുന്നു. ഉപയോഗത്തിനു ശേഷം മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ ഈ ബോക്സുകളിൽ അടങ്ങിയിരിക്കുന്ന വിത്തുകൾ മണ്ണിൽ മുളപൊട്ടുമെന്ന ആശയമാണ് ഇതിനു പിന്നിൽ. ആവശ്യം കഴിഞ്ഞ് ഇത്തരം വസ്തുക്കൾ കത്തിക്കുന്നതിന് എതിരാണ് ബയോല്യൂഷൻസ്. ആഗോള താപനത്തിന് ഇത്തരത്തിലുണ്ടാകുന്ന തീയും പുകയും ഇന്ധനമാകുമെന്ന് ഇവർ ഉറച്ചുവിശ്വസിക്കുന്നു.
    അത്രയധികം സങ്കീർണമൊന്നുമല്ലാത്ത ബയോല്യൂഷൻസിന്റെ സാങ്കേതികവിദ്യ പുതിയ കാലത്തിനു തണുപ്പും തണലുമാകുമെന്ന് കുര്യൻ മാത്യു പ്രത്യാശ പങ്കിട്ടു. നമ്മുടെ കൈകളിലേക്ക് തക്കാളിപ്പഴം എത്തിക്കാൻ തക്കാളിയില കൊണ്ടുള്ള ബോക്സ്, കുക്കികളുടെ പായ്ക്കറ്റുകൾ വയ്ക്കോലുകൊണ്ടുള്ളവ.. ബയോല്യൂഷൻസ് സ്ഥാപകനും സിഇഒയുമായ എഡ്വാർഡോ ഗോർഡീലോയുടെ ആശയം ഇങ്ങനെ മണ്ണിനൊപ്പം നിൽക്കുന്നതാണ്.
    നൂതനാശയ പുരസ്കാരം
    ബോക്സുകൾക്ക് അന്തിമരൂപം നൽകുന്ന യന്ത്രം.




    പ്രോഡക്ട് ഡിസൈൻ ആർക്കിടെക്റ്റായ കുര്യൻ മാത്യു ചൈനയിലെ ടോട്ടൽ ബ്രാൻഡ് സൊല്യൂഷൻസ് എന്ന കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് എഡ്വാർഡോ ഗോർഡീലോയെ പരിചയപ്പെട്ടത്. അതാണ് ബയോല്യൂഷൻസിന്റെ ഇന്ത്യയിലേക്കുള്ള വരവിന് വഴിയൊരുക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള പോംവഴികൾക്കൊപ്പം നിന്ന് ഉൽപ്പന്നങ്ങൾ വാർത്തെടുക്കാൻ എഡ്വാർഡോ ഗോർഡീലോ നടത്തുന്ന പരീക്ഷണങ്ങൾ അങ്ങനെ മൂന്നു മലയാളി സംരംഭകർ ഏറ്റെടുത്തു. മൈക്രോ, നാനോ തലത്തിലുള്ള ഫൈബറുകളാക്കി കാർഷിക അവശിഷ്ടങ്ങളെ മാറ്റി, അതിനു പുതിയ രൂപവും ഭാവവും നൽകുന്ന ബയോല്യൂഷൻസിനെ ജർമ്മനിയിലെ നോവാ ഇൻസ്റ്റിറ്റ്യൂട്ട് കൊളോണിൽ സംഘടിപ്പിച്ച ജൈവപദാർഥങ്ങളെ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തര കോൺഫറൻസിൽ ഈ വർഷത്തെ നൂതനാശയ (ഇന്നവേഷൻ) പുരസ്കാരം നൽകി ആദരിച്ചു. ഓർഗാനിക് മണ്ഡ്യയുമായി ചേർന്ന് ജൈവ സ്വപ്നങ്ങൾ കൂടുതൽ ഉയരങ്ങൾ ചിറകുകെട്ടുകയാണ് ഇവർ. ഈ ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ മണ്ഡയിലെ കർഷകർക്കു നൽകാനുള്ള തയാറെടുപ്പുകളിലാണ് കുര്യൻമാത്യുവും കൂട്ടരും. പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പിലാക്കി വരികയാണ്.
    പ്ലാസ്റ്റിക്കിൽനിന്ന് നിത്യമോചനം
    ബയോല്യൂഷൻസ് ഡിസ്പോസബിൾ ബോക്സുകളെക്കുറിച്ച് എം**ഡി കുര്യൻ മാത്യു വിശദീകരിക്കുന്നു. പിന്നിൽ ഡയറക്ടർ കുര്യൻ ജോർജ്.




    രാജ്യത്തെ 60 നഗരങ്ങളിലായി ഒരു വർഷം 56 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നുവെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക്. ഇതിൽ 20 ലക്ഷം ടൺ പുനരുപയോഗിക്കാൻ കഴിയാതെ മണ്ണിലുപേക്ഷിക്കുന്നു. ബെംഗളൂരുവിലെ മാലിന്യംതള്ളൽ കേന്ദ്രങ്ങളുടെ കാര്യം പരിശോധിച്ചാൽ ഈ ചിത്രം വ്യക്തമാണ്. പ്ലാസ്റ്റിക് കുന്നുകളാണ് എങ്ങും. എത്രയേറെ വേർതിരിക്കാൻ ശ്രമിച്ചാലും പ്ലാസ്റ്റിക് നമ്മുടെ നിത്യജീവിതത്തിൽ വല്ലാതെ ചുറ്റുപിണഞ്ഞു കിടക്കുന്നു. ഇത് പൂർണമായി ഉപേക്ഷിക്കുക അത്രയെളുപ്പമല്ല താനും. നമ്മുടെ ജീവിതശൈലിയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ചില ഓർഗാനിക് വഴികൾ പിന്തുടർന്നേ മതിയാകൂ. ബയോല്യൂഷൻസ് മണ്ണിന്റെ, മനുഷ്യന്റെ നിറം പകർത്തി**യ ഒരു പ്രതീക്ഷയാണ്. സുഖമാർന്നൊരു പോംവഴി.

  11. #458
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,937

    Default

    ചാണകം തന്ന വിളവ്

    തൃപ്പാക്കൽ ഗിരീഷ് കുമാർ തന്റെ വാഴത്തോട്ടത്തിൽ







    പശുവിന്റെ ചാണകവും മൂത്രവും കൃഷിക്ക് ഉത്തമമാണെന്നു പറഞ്ഞ് സൗമ്യനായി ചിരിക്കുകയാണ് ഈ യുവകർഷകൻ. ചാണകവും മൂത്രവും ഉപയോഗിച്ചു തയാറാക്കുന്ന വളമിട്ട് മണ്ണിൽ പൊന്നുവിളയിച്ചതിന്റെ ആത്മവിശ്വാസമാണ് തൃശൂർ താണിക്കുടം സ്വദേശിയായ തൃപ്പാക്കൽ ഗിരീഷ് കുമാറിന്റെ ഈ ചിരിക്കു പിന്നിൽ.
    രണ്ടുവർഷം മുൻപുവരെ മറ്റു ഭൂരിഭാഗം കർഷകരെയുംപോലെ ചെറിയ തോതിലാണെങ്കിലും രാസവളങ്ങൾ തന്നെയാണ് ഗിരീഷും കൃഷിക്കായി ഉപയോഗിച്ചിരുന്നത്. പിന്നീട് പത്രമാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞ് ജൈവകൃഷി പ്രചാരകനായ സുഭാഷ് പലേക്കറിന്റെ കൃഷിപാഠങ്ങളിൽ ആകൃഷ്ടനാവുകയായിരുന്നു.
    ആറ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഗിരീഷിന്റെ കൃഷിയിടത്തിൽ റബറും തെങ്ങും കപ്പയും വാഴയുമെല്ലാമുണ്ട്.രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ നേന്ത്രവാഴ കുലയ്ക്കില്ല എന്നു വിശ്വസിക്കുന്ന കാലഘട്ടത്തിൽ ഒരേക്കറിൽ ഇരുന്നൂറ്റൻപതിൽപരം ചെങ്ങഴിക്കോടൻ വാഴക്കുലകൾ ഗിരീഷ് ജൈവകൃഷിയിലൂടെ വിളയിച്ചു.
    ആറടി അകലത്തിൽ കുഴിയെടുത്ത് വാഴക്കന്നു വയ്ക്കുന്നതിനു മുൻപ് അടിവളമായി പച്ചിലയും കടലപ്പിണ്ണാക്കും ആട്ടിൻകാഷ്ഠവും ഇട്ടശേഷം ഇടകിളച്ച് ഒരുമാസം വെയിൽ കായാനിടുന്നതാണ് ആദ്യപടി. വാഴ നട്ടശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ നന പ്രധാനമാണെന്നു പറയുന്നു ഇദ്ദേഹം.
    പിന്നീട് വാഴ കുലയ്ക്കുന്നതിനു മുൻപ് മൂന്നു തവണയായി നാടൻ പശുവിന്റെ ചാണകവും മൂത്രവും ശർക്കരയും പയറുപൊടിയും ഒരുപിടി രാസവളം കലരാത്ത മണ്ണും ചേർത്തുണ്ടാക്കുന്ന ‘ജീവാമൃതം’ എന്ന ജൈവമിശ്രിതം വളമായി ഇടണം. വാഴ കുലച്ചു മൂന്നാഴ്ചയാകുമ്പോൾ ചാക്കും വാഴയിലച്ചപ്പും ഉപയോഗിച്ചു കുല മൂടും.





    കിളി കൊത്താതിരിക്കും എന്നതിനൊപ്പം ചെങ്ങഴിക്കോടന്റെ ഗുണം ഉറപ്പാക്കുന്ന തൊലിപ്പുറത്തെ നിറവ്യത്യാസം ഉണ്ടാവാനും ഈ മൂടൽ വിദ്യ നല്ലതാണ്. പിണ്ടിതുരപ്പൻ പുഴുവിനെപ്പോലുള്ള കീടങ്ങളെ പ്രതിരോധിക്കാനായി രാസവസ്തുക്കൾക്കു പകരം വാഴത്തണ്ടിൽ മണ്ണുകുഴച്ചു പൊതിയുകയും ചെയ്യുന്നു.
    ഒരു വാഴക്കുലയ്ക്കു ശരാശരി 14 കിലോ തൂക്കവും ജൈവമാണെന്നതിനാൽ സാധാരണയിൽ കവിഞ്ഞ വിലയും കിട്ടുന്നുണ്ടെന്നും ഗിരീഷ് പറയുന്നു. തൃശൂർ അപ്പൻ തമ്പുരാൻ മ്യൂസിയത്തിലെ ഗൈഡായ ഭാര്യ മനീഷ പാങ്ങിലും സ്കൂൾ വിദ്യാർഥികളായ മക്കളും ഗിരീഷിന്റെ കൃഷിക്കു സഹായമായി കൂടെയുണ്ട്.

  12. #459
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,937

    Default

    ഇന്ത്യയില്* കഴിഞ്ഞ മൂന്നു വര്*ഷം നിസാന്* സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്* ജലം

    സാധാരണ രീതിയിലുള്ള കാര്* വാഷിംഗില്* ഏകദേശം 160 ലിറ്റര്* ജലമാണ് സര്*വീസ് സെന്ററുകള്* ഉപയോഗിക്കുന്നത്. എന്നാല്* ജല ഉപഭോഗം കുറച്ചുള്ള ഫോം വാഷിങ് വഴി 45 ശതമാനത്തോളം ജലം ലാഭിക്കാന്* സാധിക്കും.


    +







    ചെറുകാറുകള്* നിരത്ത് വാഴുന്ന ഇന്ത്യയില്* വലിയ വിപണി വിഹിതം ആവകാശപ്പെടാനില്ലെങ്കിലും മികവിന്റെ കാര്യത്തില്* മുന്*നിരയിലാണ് നിസാന്* കാറുകള്*. കഴിഞ്ഞ മൂന്നു വര്*ഷത്തിനുള്ളില്* കമ്പനിയുടെ വാണിജ്യ ശൃംഖല വ്യാപിപ്പിക്കുന്നതിനൊപ്പം ജല സംരക്ഷണത്തിനും ഊന്നല്* കൊടുത്തുള്ള പ്രവര്*ത്തനമാണ് നിസാന്* മോട്ടോഴ്*സ് ഇവിടെ കാഴ്ചവച്ചത്. കാറുകള്* വൃത്തിയാക്കുന്നതിനുള്ള ഫോം വാഷിങ് സംവിധനത്തിലുടെ ഏകദേശം 61 ലക്ഷം ലിറ്റര്* ജലമാണ് നിസാന്* പാഴാക്കാതെ സംരക്ഷിച്ചത്.
    രാജ്യത്തുടനീളമുള്ള നിസാന്* സര്*വീസ് സെന്ററുകളില്* ഉപയോഗിക്കുന്ന നൂതന കാര്* വാഷിംഗ് ടെക്നോളജിയാണ് ഫോം വാഷ്. ഉപഭോക്താവ് കാര്* വാങ്ങുന്ന സമയത്ത് തന്നെ കമ്പനി ഉറപ്പുനല്*കുന്ന വില്*പ്പനാന്തര സേവനങ്ങളില്* ഒന്നാണിത്. സാധാരണ രീതിയിലുള്ള കാര്* വാഷിംഗില്* ഏകദേശം 160 ലിറ്റര്* ജലമാണ് സര്*വീസ് സെന്ററുകള്* ഉപയോഗിക്കുന്നത്. എന്നാല്* ജല ഉപഭോഗം കുറച്ചുള്ള ഫോം വാഷിങ് വഴി 45 ശതമാനത്തോളം ജലം ലാഭിക്കാന്* സാധിക്കും. ഫോം വാഷിഗില്* ക്ലീനിങ്* ഫോം മിശ്രിതം സ്*പ്രെ ചെയ്ത് അല്*പ നേരത്തിന് ശേഷം വെള്ളമുപയോഗിച്ച് കഴുകി വ്യത്തിയാക്കുകയാണ് ചെയ്യുക.
    2014 മുതലാണ് ഈ നൂതന സൗവിധാനം നിസാന്* പ്രാവര്*ത്തികമാക്കിയത്. ഫോം വാഷിംഗ് വഴി ഒരു കാര്* കഴുകാന്* പരമാവധി 90 ലിറ്റര്* ജലമാണ് ആവശ്യമായി വരുക. പാഴാകാതെ സംരക്ഷിക്കുന്ന ജലത്തിന്റെ അളവ് ഇന്ത്യയിലെ 25000 കുടുംബങ്ങളുടെ ഒരു ദിവസത്തെ ജല ഉപഭോഗത്തിന് തുല്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. സാധാരണ കാര്* വാഷിംഗിനെ അപേക്ഷിച്ച് ഫോം വാഷിങ് സമയ നഷ്ടം കുറയ്ക്കുമെന്നും കാറുകള്*ക്ക് കൂടുതല്* തിളക്കം നല്*കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

  13. #460
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,406

    Default

    Quote Originally Posted by BangaloreaN View Post
    Kurangan mailanchi aavum.

    ithinte thai kittan valla vakupundo ??????

    ithu thinnan engane und ?????

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •